ഞാന്‍
14-11-2010 തിയ്യതിയില്‍ കല്‌പറ്റ പത്മപ്രഭ ഗ്രന്ഥാലയത്തില്‍ വെച്ച് എന്റെ പുസ്‌തക(എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര)ത്തിന്റെ ചര്‍ച്ച നടന്നു.ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അനേകം ചോദ്യങ്ങള്‍ക്ക് സമയക്കുറവുമൂലം മൂന്നു മിനിട്ടുകൊണ്ട് ഞാന്‍ മറുപടി നല്‌കി.അവയിലെ ചില ചോദ്യങ്ങളും അവക്ക് ഞാന്‍ നല്‌കിയ പൊതുവായ മറുപടിയും ഞാന്‍ ഇവിടെ ചേര്‍ക്കുന്നു.
ചോദ്യങ്ങള്‍
1- നിങ്ങള്‍ ആണുങ്ങളെ അനുകരിക്കകയല്ലെങ്കില്‍ പിന്നെ എന്തിനീ രൂപമാറ്റം
2- പുരുഷന്മാരെ ബോധവത്‌ക്കരിക്കാന്‍ നിങ്ങളൊന്നും ചെയ്‌തിട്ടില്ല. ശരിയല്ലേ?
3-നിങ്ങളുടെ ഈ പുസ്‌തകം വായിച്ചാല്‍ പുരുഷവിദ്വോഷമല്ലാതെ മറ്റൊന്നും പ്ര തിഫലിക്കുന്നില്ല
4-വിനയയുടെ ഒരു ക്ലാസിനു വേണ്ടി പറഞ്ഞപ്പോള്‍ ആര്‍ക്കും അതു സമ്മതമല്ല.എന്തുകൊണ്ട് സമൂഹം വിനയയുടെ ക്ലാസിനെ എതിര്‍ക്കുന്നു.
ഉത്തരം-വേഷത്തിലറിയണം ആണിനെ പെണ്ണിനെ ആരു നിഷ്‌കര്‍ഷിച്ച സംസ്‌ക്കാരമാണിത് കുഞ്ഞുനാള്‍ തൊട്ടു തുടങ്ങുമീ വേര്‍തിരിവെന്തിനാണെന്നൊത്തു ചിന്തിക്കണം
ഞാന്‍ വിനയ. റോഡിലൂടെ നടക്കുമ്പോള്‍ എന്നെ അറിയുന്നവര്‍ അതു വിനയയാണെന്നു പറയും.ആ വിനയ പെണ്ണാണെന്ന് അറിയേണ്ടവര്‍ അറിഞ്ഞാല്‍ പോരെ ?അറിയിക്കേണ്ടവരെ മാത്രം അറിയിച്ചാല്‍ പോരെ? ഒരു വ്യക്തിയുടെ സെക്‌സ് അറിയേണ്ട എന്തു കാര്യമാണ് സമൂഹത്തിനുള്ളത്?
പെരുമഴ പെയ്യുമ്പോള്‍ നടക്കുന്നിടം മുഴുവന്‍ പന്തലിടാന്‍ എനിക്കാവില്ല.ഞാന്‍ എനിക്കു നനയാതിരിക്കാന്‍ കുട പിടിച്ചു നടക്കും.മുന്നോട്ടുള്ള വഴി മുഴുവന്‍ കല്ലും മുള്ളും നിറഞ്ഞതാണെന്നുവെച്ച് എനിക്കു നടക്കാതിരിക്കാനാവില്ല ഞാന്‍ ചെരുപ്പിട്ടു നടക്കും
വയനാടന്‍ തോട്ടങ്ങളില്‍ ധാരാളം അട്ടകളുണ്ട്‌്.തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ അട്ടയുടെ കടി സമയം മെനക്കെടുത്തും.ജോലിയുടെ ശ്രദ്ധമാറ്റും.അതിനാല്‍ തോട്ടത്തില്‍ പണിയെടുക്കുന്നവര്‍ (മുട്ടറ്റം വരെയുള്ള ഷൂ )ജംഗിള്‍ഷൂ ധരിക്കും .അത് അട്ടയെ പേടിച്ചല്ല മറിച്ച് അട്ടയുടെ ശല്യം ഒഴിവാക്കാന്‍.എന്റെ വേഷവും ഒരു ജംഗിള്‍ഷൂ മാത്രമാണ്.
പിന്നെ എന്റെ ക്ലാസ് സമൂഹം നിഷേധിക്കുന്നത്.ഞാന്‍ ഒരു സാഗരമാണ്.അതിലെ ഒരു ബക്കറ്റ് വെള്ളം മാത്രമാണ് എന്റെ ക്ലാസ് സാഗരത്തെത്തന്നെ ഉള്‍ക്കൊള്ളാന്‍ തയ്യാറായി നില്‌ക്കുന്ന സമൂഹത്തിനെന്തിനാണ് കേവലമൊരുബക്കറ്റ് വെള്ളം
ഏതായാലും ഒന്നെനിക്കുറപ്പുണ്ട് എന്നെമാറ്റി നിര്‍ത്തിക്കൊണ്ടൊരു സ്‌ത്രീപുരോഗതി ലോകത്തിനു സാധ്യമല്ല.
Friday, November 19, 2010
Subscribe to:
Post Comments (Atom)

9 comments:
"ജംഗിള്‍ഷൂ ധരിക്കും .അത് അട്ടയെ പേടിച്ചല്ല മറിച്ച് അട്ടയുടെ ശല്യം ഒഴിവാക്കാന്‍.എന്റെ വേഷവും ഒരു ജംഗിള്‍ഷൂ മാത്രമാണ്."
വിനയ ടീച്ചറേ,
എന്തെ ഈ ശല്യം അവിടെയുള്ള ജന്തുക്കള്‍ക്കുണ്ടാകുന്നില്ല ഉണ്ടെങ്കില്‍ തന്നെ അവ എന്തുകൊണ്ട് ജംഗിള്‍ഷൂ ധരിക്കുന്നില്ല...? അപ്പൊ സമൂഹത്തിന്റെ ശല്യത്തില്‍ നിന്നും ജംഗിള്‍ഷൂ ധരിചിട്ടെങ്കിലും ഒരു ഒളിച്ചോട്ടം അല്ലെ..? :)
ഞാന്‍ ഒരു സാഗരമാണ്.
കൊള്ളാം ഇത്ര മനോഹരമായി സ്വയം പുകഴ്ടി പറയുന്ന ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നത്.
പ്രണാമങ്ങള്‍
അറിയാത്ത ആണിനോട് പെണ്ണിന് അറപ്പാണ്.അവന്റെ അറപ്പുളവാക്കുന്ന നോട്ടങ്ങളും അറപ്പുളവാക്കുന്ന സ്‌പര്‍ശനങ്ങളും ഒഴിവാക്കുവാന്‍ എളുപ്പം ഈ ഒളിച്ചോട്ടം തന്നെയാണ് നല്ലതെന്നു ബോധ്യമായി.പിന്നെ സ്വയം പുകഴ്‌ത്തല്‍. ആധികാരികമായി സ്വയം പുകഴ്‌ത്തുക നട്ടെല്ലുള്ളവര്‍ക്കുമാത്രം പറഞ്ഞിട്ടുള്ള കഴിവാണ്.എന്റെ വിശ്വാസത്തെ തകര്‍ക്കാന്‍ ഈ പ്രപഞ്ചത്തിലൊരു ശക്തിക്കും സാധ്യമല്ല സുഹൃത്തേ
വിനയക്കു വിനയയുടെ വഴി! ആശംസകൾ!
"പെണ്ണാണെന്ന് അറിയേണ്ടവര്‍ അറിഞ്ഞാല്‍ പോരെ ?
അറിയിക്കേണ്ടവരെ മാത്രം അറിയിച്ചാല്‍ പോരെ?
ഒരു വ്യക്തിയുടെ സെക്‌സ് അറിയേണ്ട
എന്തു കാര്യമാണ് സമൂഹത്തിനുള്ളത്?"
you said it !!
ബ്ലോഗില്‍ ഞാന്‍ വലിയ സംഭവമാണ് എഴുതുന്നതിനു ഒരു നട്ടെല്ല് പോര എന്ന് തോന്നുന്നു. അത്ര ആധികാരികം ആയിട്ടാണല്ലോ എഴുതുന്നത് .
bharthavum makkalum vinaye pedichayirikkum kashiyunnathu,..
vinayude eshuthukandal thonnuka, vinayayude kalchuvattil ellavarum nilkkanam ennanallo,....
ആദ്യത്തെ പോയന്റ് മാത്രമേ ചോദ്യത്തിനുള്ള ഉത്തരമെന്ന് തോന്നിയുള്ളൂ.. ലിംഗം ഏതാണെന്ന് സമൂഹത്തെ അറീയിക്കേണ്ട ഒരാവശ്യവുമില്ല.
ബാക്കി നിങ്ങൾ പറഞ്ഞതൊക്കെ ചോദ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു.
Post a Comment