Monday, January 10, 2011

മനസുവൃത്തികേടാക്കി വീടു വൃത്തിയാക്കേണ്ട

മനസുവൃത്തികേടാക്കി വീടു വൃത്തിയാക്കേണ്ട
ഒരു ദിവസത്തെ നൈറ്റ്‌ റെസ്റ്റില്‍ വീട്ടിലെത്തിയതായിരുന്നു ദാസേട്ടന്‍(ചേവായൂര്‍ പോലീസ്‌ സ്‌റ്റേഷനിലെ അസി.സബ്ബ്‌ ഇന്‍സ്‌പെക്ടറാണ്‌) വന്ന പാടേ ഭക്ഷണം കഴിച്ച്‌ ദാസേട്ടന്‍ പതിവു പണികള്‍ തുടങ്ങി.ഞാനെന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. വീടു മുഴുവന്‍ വണ്ണാമ്പല കെട്ടിയത്‌ തട്ടിക്കളഞ്ഞും ബര്‍ത്തിലെ സാധനങ്ങള്‍ അടുക്കിവെച്ചും ദാസേട്ടന്‍ പ്രാക്ക്‌ തുടങ്ങി
"എപ്പോഴെങ്കിലും ഒഴിവുള്ള നേരം ഇതൊക്കെയൊന്ന്‌ തട്ടിക്കൂടേ..... ഈ വീടിന്റെയൊരു കോലം. ബാക്കിയുള്ളോന്‍ ഈ ാെറക്കൊഴിഞ്ഞു വന്നിട്ടുവേണം ...... എന്റെ എഴുത്തിന്റെ ശ്രദ്ധയെ ബാധിക്കാന്‍തുടങ്ങിയപ്പോള്‍ ഞാന്‍ ഇടപെട്ടു
"ദാസേട്ടാ നിങ്ങളിങ്ങനെ മനസു വൃത്തികേടാക്കി വീടു വൃത്തിയാക്കേണ്ട." മറ്റൊന്നും ശ്രദ്ധിക്കാതെ ഞാനെന്റെ എഴുത്തു തുടര്‍ന്നു.

5 comments:

Marykkutty said...

U just think before write...!

Please don't loose Ur Image dat U earned ....!

മുകിൽ said...

ഒരു സ്ത്രീ. എന്തു ഡ്യൂട്ടി കഴിഞ്ഞു വന്നാലും വീട്ടുജോലികൾ നിശ്ശബ്ദരായി ചെയ്യും. ചെയ്യണം. ചെയ്തേ പറ്റൂ. പുരുഷന്മാർ സാധാരണ അങ്ങനെ ചെയ്യില്ല. ചെയ്യുന്ന പുരുഷനാവുമ്പോൾ ദ്വേഷ്യം വരും. അത്രയെങ്കിലും വേണ്ടേ? പിന്നെ വായിക്കുകയോ എഴുതുകയോ ചെയ്തുകൊണ്ട് ഒരു സ്ത്രീ ഇരിക്കുകയും ഒരു പുരുഷൻ വീട്ടുജോലി ചെയ്യുകയും! എനിക്കു രക്തം തിളയ്ക്കുന്നുണ്ട്!

Echmukutty said...

വീടിന്റെ വിളക്ക് സ്ത്രീയ്ക്ക് മാത്രമേ ആകാൻ കഴിയൂ എന്നല്ലേ?

പുരുഷന്മാർക്ക് വീട് വേണ്ട, അവർക്ക് ഏതു പാതിരായ്ക്കും എവിടേയും കഴിയാം.

പിന്നെ ഈ പ്രപഞ്ചത്തിലെ സർവ ഡിപ്പാർട്ട്മെന്റും പുരുഷന്മാർ ഭംഗിയായി കൈകാര്യം ചെയ്ത് ഈ ലോകം ഇതു പോലെയൊക്കെ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചിട്ടില്ലേ?

പിന്നെന്താ സ്ത്രീയ്ക്ക് ഒരു വീട് വൃത്തിയാക്കിയിട്ടാൽ....

പെണ്ണുങ്ങൾ എഴുതുന്നതിലും നല്ലത്, നന്നായി എഴുതുന്ന ഒരു മകനെ പ്രസവിച്ച് വളർത്തുന്നതാണ്.

ഇതൊക്കെ കേട്ടാണ് ഞാൻ വളർന്നത്. ഈ വാചകങ്ങളിൽ ഒന്നു പോലും എന്റെ സ്വന്തമല്ല.

VINAYA N.A said...

പ്രിയപ്പെട്ട രമ്യാ............... ഇപ്പറയുന്ന ഒരിമേജും ഞാനുണ്ടാക്കിയതല്ല.എല്ലാം ഇതുപോലെ ചിന്തിക്കാതെ പറഞ്ഞും പ്രവര്‍ത്തിച്ചും ഉണ്ടായിപ്പോയതാണ്‌.പിന്നെ, ഇമേജിന്റെ കാവല്‍ക്കാരിയാകാനും ഞാനുദ്ദേശിക്കുന്നില്ല.

Sudeep said...

Good one :-)