അഭ്യര്‍ത്ഥന
തിരുവന്തപുരത്തുള്ള ഹിന്ദികോളേജിലെ ഒരു ചടങ്ങ് . അഥിതിയായി എന്നെ കൂടാതെ വേദിയില്‍ ആറു പുരുഷന്മാരും ഉണ്ടായിരുന്നു.(മുപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ളവര്‍)സ്വാഗത പ്രാസംഗികന്‍ ഓരോരുത്തര്‍ക്കും സ്വാഗതമരുളുമ്പോള്‍ സ്‌റ്റേജിനു പിന്നില്‍ നിന്നും സെറ്റു സാരി ധരിച്ച് മുല്ലപ്പൂ ചൂടി ചന്ദനക്കുറി അണിഞ്ഞ സുന്ദരികളായ യുവതികള്‍ സ്വാഗതമരുളുന്ന വ്യക്തികള്‍ക്ക് റോസാപ്പൂകൊണ്ടുള്ള ഓരോ ബൊക്കെകള്‍ കൊടുത്തു.അഞ്ചാമതായിട്ടാണ് എനിക്ക് സ്വാഗതം പറഞ്ഞത്.എനിക്കും കിട്ടി സുന്ദരിയില്‍ നിന്നും ഒരു ബൊക്കെ.എന്റെ പ്രസംഗവേളയില്‍ ഞാന്‍ ഇങ്ങനെ തുടങ്ങി.
"എന്നെ വിളിച്ചതില്‍ എനിക്കു സന്തോഷമുണ്ടെങ്കിലും നിങ്ങളുടെ ബൊക്കെ തന്ന രീതിയില്‍ ഞാന്‍ തീര്‍ത്തും നിരാശവതിയാണ്. ഇവിടിരിക്കുന്ന പ്രായഭേദമന്യേ എല്ലാ പുരുഷന്മാര്‍ക്കും സുന്ദരികളായ യുവതികള്‍ ബൊക്കെ കൊടുക്കുന്നതും അവരെല്ലാം ആ സുനദരിമാരോട് ചിരിച്ച് ചാരിതാര്‍ത്ഥ്യത്തോടെ ബൊക്കെ വാങ്ങുന്നതും കണ്ടപ്പോള്‍ ഞാനും കൊതിയോടെ കാത്തിരുന്നു, കൗപീനം നിഴലിക്കുന്ന ഒറ്റമുണ്ടുടുത്ത് രണ്ടാം മുണ്ടും തോളിലിട്ട് ചന്ദനക്കുറിയണിഞ്ഞ ഒരു സുന്ദരന്‍.ആ സുന്ദരന്റെ വിരലുകളില്‍ മനപ്പൂര്‍വ്വമല്ലാതെന്നവണ്ണം നന്നായിട്ടൊന്ന് സ്‌പര്‍ശിച്ച് സായൂജ്യമടയാന്‍ ഞാനും വല്ലാതെ മോഹിച്ചുപോയി.തീര്‍ച്ചയായും ഞാന്‍ നിരാശപ്പെട്ടു.അടുത്ത തവണ നിങ്ങള്‍ എന്നെ വിളിക്കുകയാണെങ്കില്‍ ബൊക്കെ തരാന്‍ ഒരു സുന്ദരനെ ശട്ടംകെട്ടണേ...... ഞാന്‍ അവരോടഭ്യര്‍ത്ഥിച്ചു.
13 comments:
പേടിച്ചിട്ടാണോ ആരും കമന്റാന്‍ വരാത്തത് ?
രണ്ടാം മുണ്ട്, സെറ്റു സാരി , മുല്ലപ്പൂ , ചന്ദനക്കുറി , കോണകം ..........
ഇതെന്താ നമ്പൂരി സദ്യയോ ? റാഫേല്‍ നഡാലിന്റെ പോലെ മസിലും സിക്സ് പാക്കും ഉള്ള സുന്ദരനെയാണേല്‍ നോക്കാമായിരുന്നു.
പോസ്റ്റ് കസറി
well done.... vinaya
ഹ ഹ ഹ ഇതു കലക്കി,ചിലപ്പോള്‍ അവര്‍ക്ക് പെണ്ണാണെന്നു മനസ്സിലായിട്ടുണ്ടാകില്ല.:)
കൌപീനവും സിക്സ് പാക്ക് മസ്സിലും ഒന്നും ഇല്ലെങ്കിലും വിനയയുടെ ചോദ്യം തികച്ചും പ്രസക്തമാണ്... അത് തുറന്നു പറയാന്‍ കാണിച്ച ചങ്കൂറ്റത്തിനിരിക്കട്ടെ ഒരു സ്നേഹത്തൂവല്‍..
അതിലും അരോചകമാണ് അവാര്‍ഡ് വാങ്ങാന്‍ പോകുന്ന ആളുകളെ അകമ്പടി സേവിയ്ക്കുന്ന സുന്ദരികളുടെ കാഴ്ച.
തകർത്തുപോലീസെ ,തകർത്തു.
വിനയ,
പറഞ്ഞതില്‍ കാര്യമുണ്ട്..പക്ഷേ എന്തിനു ഇപ്പറഞ്ഞ വേഷത്തോടെ വേണമെന്ന് നിര്‍ബന്ധം? നമ്മുടെ സമൂഹത്തില്‍ ഇനിയും അവശേഷിക്കുന്ന ചില സവര്‍ണ്ണ മുദ്രകളെ വിനയയും മനസ്സില്‍ പേറുകയാണോ?
ഒരു ശരാശരി മലയാളിയുടെ വേഷം എന്നു മുതലാണു രണ്ടാം മുണ്ടും, കോണകവും ചന്ദനക്കുറിയും ഉള്ളതായത്?
എന്തിന് പെൺകുട്ടികളെ മാത്രം “ഈ വക പണികൾ” ഏൽപ്പിക്കുന്നു?
വലിയൊരു ജാഥ, മുന്നിൽ എല്ലാവരും പുരുഷൻമാർ പക്ഷെ ബാനറ് പിടിക്കാൻ മാത്രം രണ്ട് തരുണിമണികൾ...
സുനീ .... ,
ഇതില്‍ ശരാശരിയുടെ പ്രശ്‌നമൊന്നുമില്ല.എന്റെ ഒരു പൂതി ഞാന്‍ പറഞ്ഞൂന്ന് മാത്രം.ആ വേഷം പെണ്ണിന്റെ കണ്ണിനൊരു സുഖം പകരുന്നുണ്ട്.
വിനയ...
ഇപ്പോ മനസ്സിലായി...:):):)
Raising eyebrows,
Older women and their toyboys have a tendency to prompt voluble — even crude — reactions. As the film director worked her way down the red carpet, birch-haired male executives with 19-year-old models on their arms ambled past but the absurdity of those couplings passes unnoticed.
Only the Older Woman, it seems, is taboo in a world where precious few remain. Despite marrying actor Ashton Kutcher five years ago, Demi Moore still provokes headlines for the 15-year age gap. , http://gulfnews.com/life-style/relationships/why-do-younger-men-love-older-women-1.599692 വിനയ .. പലരും പറയാന്‍ ധൈര്യം കാണിക്കാത്തത് പറയാനുള്ള ഈ ചങ്കൂറ്റത്തിന് ഒരു സല്യൂട്ട്!
തകർത്തുപോലീസെ ,തകർത്തു.
വിനയ എഴുതാത്തതാണ് ഞാനീ പോസ്റ്റില്‍ വായിച്ചത്,അതിങ്ങനെ ... മുപ്പതും എഴുപതും വയസ്സായാലും കൊച്ചു സുന്ദരിമാരെ കണ്ടാല്‍ ......
Post a Comment