അതിനെന്താ കുടുംബശ്രീയില്ലേ............
പോലീസ് പൊതുജന സൗഹൃദസദസിലേക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിക്കാനും പഞ്ചായത്തിന്റെ സഹകരണം ഉറപ്പുവരുത്താനുമായി പോലീസ് അസോസിയേഷന്റെ ഭാരവാഹികളൊപ്പം പോയതായിരുന്നു.പോലീസ് അസോസിയേഷന്റെ സെക്രട്ടറി പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രസിഡണ്ടിനെ ക്ഷണിച്ചതിനു ശേഷം പറഞ്ഞു
" പ്രസിഡണ്ടേ........... ഇത് നമ്മുടെ പരിപാടിയാണ്.അതുകൊണ്ട്‌തന്നെ ഇത് വിജയിപ്പിക്കേണ്ടതും നമ്മളാണ്.മന്ത്രിയും, എംപിയും, എം എല്‍ എ യും എല്ലാം പങ്കെടുക്കുന്ന പ്രോഗ്രാമാണ് നല്ല ഓഡിയന്‍സ് ഉണ്ടായിരിക്കണം " സെക്രട്ടറി പറഞ്ഞു തീര്‍ന്നില്ല പ്രസിഡണ്ട് ഗൗരവത്തോടെ പറഞ്ഞു
" അതിനെന്താ കുടുംബശ്രീ ഇല്ലേ................. പഞ്ചായത്തില്‍ 250 കുടുംബശ്രീയുണ്ട്.ഒരാളുവീതം വന്നാലും 250 പേരായില്ലേ. നിര്‍ബന്ധമായും പങ്കെടുക്കാന്‍ ഞാന്‍ പറയാം" .കാര്യകാരണങ്ങളറിയാതെ ഏതു പദ്ധതികളും മീറ്റിംഗുകളും വിജയിപ്പിക്കാന്‍ വിധിക്കപ്പെട്ട കുടുബശ്രീയുടെ പങ്കാളിത്തം ഉറപ്പു വരുത്തി ഞങ്ങളും സന്തോഷത്തോടെ മടങ്ങി.
5 comments:
വനിതാ കോളേജുകളും,കുടുംബശ്രീയുമൊക്കെ നല്ല അനുസരണയുള്ള ശ്രോദാക്കളുടെ സംഭരണ കേന്ദ്രങ്ങളാണ്.
ആടറിയുമോ അങ്ങാടി വാണിഭം !!!
സ്ത്രീ ശാക്തീകരണത്തിന്റെ ലക്ഷ്യങ്ങളും സ്ത്രീ അറിയുകയില്ല :)
:)
അവരാകുമ്പോ അടങ്ങ്യൊതുങ്ങി ഇരുന്നോളും . തീരുവോളം !
:)
ഇതുപോലെ കുടുംബത്തിലെ ശ്രീകളെ നിരത്തിയിരുത്തിയ ഒരു സദസ്സിനെ യാദൃശ്ചികമായി കാണാന്‍ ഇടയായിരുന്നു... പരുത്തികുരുവിന്‍റെ വിലകയറ്റവും പഞ്ചായത്തില്‍ നിന്നും കിട്ടുന്ന പുതിയ പച്ചക്കറി വിത്തുകളെയുംകുറിച്ച് കൂലംകഷമായി സംസാരിച്ചിരുന്ന നിഷ്കളങ്കരായ ആ വീട്ടമ്മമാരുടെ മുന്നില്‍... എന്നെ ആരെങ്കിലും ഒന്ന് ശ്രദ്ധിക്കണേ... എന്ന ദയനീയ ഭാവം മറക്കാന്‍ ശ്രമിച്ചുകൊണ്ട്.. വിദൂരതയിലേക്ക് കണ്ണും നട്ടു, തീ പാറിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ആ പ്രാസംഗികന്‍റെ അവസ്ഥ കണ്ടു സഹതാപമാണ് തോന്നിയത്...
Post a Comment