വിധിക്കപ്പെട്ട വര്‍ഗ്ഗം
കേരളാ പോലീസ് അസോസിയേഷന്റെ തൃശ്ശൂര്‍ ഘടകം സംഘടിപ്പിച്ച ചര്‍ച്ച വിഷയം സിനിമയിലെ പോലീസും യഥാര്‍ത്ഥപോലീസും. വേദിയില്‍ എന്നെക്കണ്ടതുകൊണ്ടോ എന്തോ പ്രാസംഗികരിലൊരാള്‍ തന്റെ അഭിപ്രായപ്രകടനത്തില്‍ "ഈയിടെ നടന്ന ഒരു സിനിമാനടിയുടെ വിവാഹത്തോടനുബന്ധിച്ച് മൊബൈല്‍ ഫോണില്‍ വ്യാപകമായി വന്ന ഒരു മെസേജ് നിങ്ങളും കണ്ടു കാണുമല്ലോ......... ? ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവല്‍ക്കരിച്ചിരിക്കുന്നു. സദസ്സില്‍ കൂട്ടച്ചിരി.വിഷയത്തില്‍ അധിഷ്ടിതമായും അല്ലാതേയും വളരെ ഗൗരവമായി സംസാരിച്ച് അയാള്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചു .എന്റെ ഊഴത്തില്‍ ഞാന്‍ ഇങ്ങനെ തുടങ്ങി.first I am a woman ,then i am a police.അതുകൊണ്ടു തന്നെ എനിക്ക് ഇപ്പോള്‍ പറഞ്ഞ ആ സ്വകാര്യവത്‌ക്കരണത്തെക്കുറിച്ച് പറഞ്ഞേ മതിയാകൂ......... പുരുഷന്‍ എപ്പോഴും വിശ്വാസത്തിന്റെ ലോകത്തിലാണ്. അവന് വിശ്വസിക്കാന്‍ മാത്രമേ നിര്‍വ്വാഹമുള്ളൂ.വിവാഹം കഴിയുന്നതോടെ സ്‌ത്രീ സ്വകാര്യസ്വത്തായി മാറി എന്നതു പുരുഷന്റെ വിശ്വാസം മാത്രമാണ്.നിങ്ങളുടെ പ്രണയിനി മറ്റൊരാളെ വിവാഹം കഴിച്ചു എന്നുവെച്ച് നിങ്ങള്‍ അവളോട് സംസാരിക്കാതിരിക്കുന്നുണ്ടോ ? അവള്‍ക്ക് മെസേജുകള്‍ അയക്കാതിരിക്കുന്നുണ്ടോ ?.അതുപോലെ തിരിച്ചും .കുടുംബത്തിന്റെ സമാധാനം പരിഗണിച്ച് രണ്ടുകൂട്ടരും പരസ്‌പരം ചര്‍ച്ച ചെയ്യുന്നില്ലെന്നു മാത്രം.കാക്കയുടെ കൂട്ടില്‍ കുയിലിന്റെ മുട്ടയാണോ എന്ന് കാക്കയെങ്ങനെ അറിയും.അത് കൃത്യമായ വേര്‍തിരിവ് കാണിക്കും വരെയെങ്കിലും കാക്കക്ക് വിശ്വസിക്കുകമാത്രമേ നിര്‍വ്വാഹമുള്ളൂ.പാവം കാക്ക വിശ്വസിക്കാന്‍ മാത്രം വിധിക്കപ്പെട്ട വര്‍ഗ്ഗം. ഇനി നമ്മുക്ക് വിഷയത്തിലേക്കു കടക്കാം.പിന്നീട് ചര്‍ച്ചയുടെ വിഷയത്തില്‍ നിന്നുകൊണ്ടുമാത്രം സംസാരിച്ച് ഞാന്‍ അവസാനിപ്പിച്ചു.
7 comments:
സന്തോഷം രണ്ടു പേരും വിഷയത്തില്‍ അധികരിച്ചു കൊണ്ടു തന്നെ സംസാരിച്ചു...(സിനിമയിലെ പോലീസും യഥാര്‍ത്ഥപോലീസും. )
എന്റമ്മോ!!!(ഹരിശ്രീ അശോകന്‍ സ്റ്റൈലില്‍ വായിക്കുക)
വിശ്വാസം അതല്ലേ എല്ലാം!!
"കാക്കയുടെ കൂട്ടില്‍ കുയിലിന്റെ മുട്ടയാണോ എന്ന് കാക്കയെങ്ങനെ അറിയും.അത് കൃത്യമായ വേര്‍തിരിവ് കാണിക്കും വരെയെങ്കിലും കാക്കക്ക് വിശ്വസിക്കുകമാത്രമേ നിര്‍വ്വാഹമുള്ളൂ"............ :) :)
വിശ്വാസങ്ങൾ വിശ്വസിക്കുന്നവനു മാത്രമേയുള്ളൂ..ലിംഗഭേദം പോലും പ്രശ്നമല്ല,സുതാര്യവും സത്യസന്ധവുമായ ഒരു ജീവിതത്തിൽ......
ഈ പാതിവൃത്യ ഭാരം ഇനിയും സ്ത്രീകള്‍ ചുമക്കണോ?
ലാത്തികളെന്തിനു വേറെ...
ശെരിയാണ്,വിവാഹം കഴിയുന്നതോടെ
സ്ത്രീയും പുരുഷനും ധരിക്കുനത്
ഒന്നു മാത്രം..ഇവള്‍ എന്‍റെ മാത്രം..
തിരിച്ചും അതുപോലെ..വിശ്വാസം
അതല്ലേ പ്രധാനം..
ആ വിശ്വാസത്തിന്റെ പുറതലേ ഓരോ കുടുംബജീവിതവും
നിലനില്‍ക്കുനത്
Post a Comment