Thursday, May 13, 2010

കോലം മാറുക.

കോലം മാറുക.
സഹപ്രവര്‍ത്തകയായ പോലീസുകാരിയെ ഏതോ രണ്ട്‌ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ബസ്‌റ്റാറെിലിരിക്കെ അശ്ലീലം പറഞ്ഞു.വിവരം ഫോണ്‍ മുഖേനെ അറിയിച്ച ഉടനെ തന്നെ പോലീസ്‌ ജീപ്പുമായി പോയി കക്ഷികളെ സ്‌റ്റേഷനിലെത്തിച്ചു.പിന്നീട്‌ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍.ഒരു കമ്‌#റെടിക്കു പോലും സ്വയം പരിഹാരം കാണാന്‍ കഴിയാത്തത്‌ ഒരു പോരിമയായി എനിക്കും തോന്നിയില്ല.താന്‍ കേട്ട അശ്ലീലം മറ്റു നാലുപേരോടുകൂടി പറഞ്ഞ്‌ അതിന്റെ ചെലവില്‍ അവരും കുറേ അശ്ലീലം പറഞ്ഞ്‌ അതിന്റെ വ്യാപ്‌തി കൂട്ടുന്നതിലും ഭേദം തന്റെ കഴിവുകേട്‌ അംഗീകരിച്ച്‌ സഹിക്കുന്നതു തന്നെയല്ലേ.?
ഇതു രണ്ടിനും കഴിയുന്നില്ലെങ്കില്‍ പെണ്ണിന്‌ സമൂഹം കല്‌പിച്ചു തന്ന കോലം (മുടി, വസ്‌ത്ര ധാരണ രീതി )മാറ്റാന്‍ തയ്യാറായി എന്നെപ്പോലെ ആണ്‍ കോലത്തില്‍ നടക്കുക. ഏതു തിരക്കിലും ഒരാളും തോണ്ടാനോ ,പിടിക്കാനോ , അശ്ലീലം പറയാനോ വരില്ല .പേഴ്‌സ്‌ ഒഴികെ ഒന്നും ശ്രദ്ധിക്കാതെ എവിടെ വേണമെങ്കിവും കിടന്നുറങ്ങാം.ആണ്‍ രൂപത്തില്‍ മാത്രമേ ആണിന്‌ പെണ്‍ ശരീരത്തോടുള്ള ആര്‍ത്തിയും ആക്രാന്തവും ഒഴിവാക്കാനാകൂ എന്ന്‌ ബോധ്യമായാല്‍ അവരോട്‌ യുദ്ധം ചെയ്യാതെ അവരുടെ തന്നെ പ്രതിരൂപമാകുക (ആണും പെണ്ണും ഒറ്റ നോട്ടത്തില്‍ ഒരു പോലെയായാല്‍ ആണിനെങ്ങിനെ ചൂഷണം ചെയ്യാനാകും?)മറ്റൊന്നിനുമല്ല അവരുടെ അറക്കുന്ന വാക്കുകളും സ്‌പര്‍ശനങ്ങളും ഒഴിവാക്കുകയെങ്കിലും ചെയ്യാമല്ലോ.
നമ്മുക്ക്‌ ആനന്ദിക്കാനും നമ്മെ ആനന്ദിപ്പിക്കാനും ഉപാധിയാകേണ്ട നമ്മുടെ ശരീരം നമ്മെ പേടിപ്പിക്കാനും നമ്മുക്ക്‌ പേടിക്കാനുമുള്ള ഒന്നായിതീരുമ്പോള്‍ നാം അതിനെ അവഗണിക്കുക തന്നെ വേണം.

10 comments:

നനവ് said...

നല്ല് പോസ്റ്റ്..

mini//മിനി said...

നല്ല അഭിപ്രായം

അനില്‍@ബ്ലൊഗ് said...

കൊള്ളാം.
:)

മാണിക്യം said...

"നമ്മുക്ക്‌ ആനന്ദിക്കാനും നമ്മെ ആനന്ദിപ്പിക്കാനും ഉപാധിയാകേണ്ട നമ്മുടെ ശരീരം
നമ്മെ പേടിപ്പിക്കാനും നമ്മുക്ക്‌ പേടിക്കാനുമുള്ള ഒന്നായിതീരുമ്പോള്‍ നാം അതിനെ
അവഗണിക്കുക തന്നെ വേണം."!!

കുഞ്ഞൂസ് (Kunjuss) said...

നല്ല തിരിച്ചറിവ് ! അപ്പോള്‍പ്പിന്നെ ഈ ശരീരത്തെ ഭയപ്പെടേണ്ടി വരില്ല അല്ലെ?

ഷാ said...

പോരിമ ?

poor-me/പാവം-ഞാന്‍ said...

നാമെന്ന വ്യക്തി നമ്മുടെ ശരീരത്തിനും അപ്പുറമെത്തിയാല്‍ ഇതിന്റെയൊന്നും ആവശ്യമില്ല...

Anonymous said...

Very good suggestion. the last sentence is the essence of this post.

could you pls send an email to me? no email id in Your blog and hence this request.

VINAYA N.A said...

vinayaathira@gmail.com

മുകിൽ said...

മനസ്സിലാവുന്നു...