അതിനിപ്പോഴെന്താ.................
ഒരു ദിവസം പുലര്‍ച്ചെ 'മാര്‍ക്കറ്റില്‍ അടി നടക്കുന്നു പെട്ടന്നു തന്നെ അവിടെ എത്തണം' എന്ന ഫോണ്‍ കോള്‍ വന്നപ്പോള്‍ സ്‌റ്റേഷന്‍ ചാര്‍ജ്ജിലുണ്ടായ ഞാന്‍ മറ്റൊരു പോലീസുകാരനേയും കൂട്ടി സ്‌റ്റേഷനില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റു വരേയും മാര്‍ക്കറ്റിലെ പ്രശ്‌നം പരിഹരിച്ചതിനുശേഷം തിരിച്ചു സ്‌റ്റേഷന്‍വരേയും സ്റ്റേഷന്‍ ജീപ്പോടിച്ചു. ഒരിക്കല്‍ എനിക്കയിത്തം കല്‌പിച്ച ആ വാഹനം ഞാനെടുത്ത് ഓടിച്ചിട്ടും പറയത്തക്ക ഒരു ചര്‍ച്ചപോലും ഉണ്ടായില്ല എന്നുമാത്രമല്ല ഞാന്‍ തന്നെ അതെപ്പറ്റി പറഞ്ഞപ്പോള്‍" അതിനിപ്പോഴെന്താ നിങ്ങള്‍ക്ക് ഓതറൈസേഷന്‍ ഉള്ളതല്ലേ " എന്നായിരുന്നു ഒരു സഹപ്രവര്‍ത്തകന്റെ മറുപടി.
5 comments:
അപ്പൊ അതോടിച്ചു അല്ലേ,അഭിനന്ദനങ്ങള്‍.
അതിനിപ്പോഴെന്താ?
അതെ ആ പറഞ്ഞത് തന്നെ ഒരു തരത്തില്‍ ഒരു മാപ്പും പിന്നെ അംഗീകരിചു എന്നതിനു തെളിവും ആയി ..
എത്ര എതിര്‍പ്പുകള്‍ വന്നാലും ഒരു ദിവസം കഴിവുകള്‍ അഗീകരിക്കും.. സന്തോഷം തോന്നുന്നു!
ആദ്യം തടയും,
പിന്നെ പിറുപിറുക്കും,
അവസാനം കണ്ടില്ലാന്ന് നടിക്കും.
ഇതൊരു സാധാരണ സംഭവമാവട്ടെന്നേ... വയനാട്ടില്‍ മാത്രമല്ല, എല്ലായിടത്തും....
(:
Post a Comment