ഈ പെങ്കുട്ടികളിതെന്തു കാണാന്‍ പോയതാ.....
താമരശ്ശേരി ചുരത്തില്‍ ബ്ലോക്ക് വന്നപ്പോള്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്.ടി ബസ് ബ്ലോക്കൊഴിഞ്ഞ ഉടനെ എടുക്കാന്‍ നോക്കിയതേ കണ്ടക്ടര്‍ തിരക്കി
"എല്ലാരും ആയില്ലേ ".
"ഇല്ലില്ല രണ്ടു പെണ്‍കുട്ടികള്‍ വരാനുണ്ട് " ഉടനെ ഒരാള്‍ മറുപടി പറഞ്ഞു.
ബസ് നിര്‍ത്തിയതിനു ശേഷം കുറേശ്ശെകുറേശ്ശെയായി മിക്ക ആണുങ്ങളും റോഡിലിറങ്ങിയിരുന്നു.മറ്റു ചിന്തയൊന്നും വരാത്തതുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്ന എന്നെ ഉണര്‍ത്തിയത് എന്റെ തൊട്ടചുത്തിരുന്ന മധ്യവയസ്ക്കന്റെ പ്രതികരണമായിരുന്നു " അല്ല ഇപ്പെങ്കുട്ടികളിതെന്തു കാണാന്‍ പോയതാ.... " അയാള്‍ പറഞ്ഞുതീരുംമുമ്പേ രണ്ടു പെണ്‍കുട്ടികള്‍ ചടുലതയോടെ ബസ്സിലേക്കു പാഞ്ഞു കയറി.കണ്ടക്ടര്‍ ബെല്ലടിച്ചു.
9 comments:
ഹഹഹഹ....ഇതെന്താ ഇവിടെ ആരും കമന്റ്ഴുതാത്തത് !!!
പെണ്‍കുട്ടികളെക്കുറിച്ച് തലമൂത്തവര്‍ക്ക് കുറച്ച് ശ്രദ്ധയുണ്ടാകുന്നതൊക്കെ നല്ലതുതന്നെ.
ആ ശ്രദ്ധ അവര്‍ക്ക് ശല്യമാകാതിരിക്കട്ടെ
എന്നാശംസിക്കുന്നു.
അത്, ആ കുട്ടികളോട് തന്നെ ചോദിച്ചാൽ പറഞ്ഞു തരുമല്ലൊ,,
അയാള്‍ അയാളുടെ ധൃതി കൊണ്ട് പറഞ്ഞതായിരിക്കും. അല്ല അങ്ങിനെയും ആവാമല്ലോ?!!
അപ്പറഞ്ഞതില്‍ എവിടെയൊക്കെയാണ് കുത്തും കോമയും അമര്‍ത്തലും മറ്റുമുണ്ടായതെന്ന് ( അതോ പ്ലൈനായിരുന്നോ) കേട്ടോര്ക്കല്ലേ ചേച്ചീ അറിയൂ..
ഒന്നു കോണ്ടാക്ടണമെന്നുണ്ട്.. ചില കാര്യങ്ങള്‍..
അതിനെന്താ ഒരു വഴി?
ഞാന്‍ രണ്ടു മൂന്നു തവണ വന്നതാ...പക്ഷെ കമന്റാന്‍ പറ്റുന്നില്ലായിരുന്നു.
"എന്നാലും ആ പെണ്‍കുട്ടികള്‍ എന്തു കാണാന്‍ പോയതാണ് വിനയാ?"
"ഈ പെങ്കുട്ടികളിതെന്തു കാണാന്‍ പോയതാ....."
അതറിഞ്ഞില്ലേ?
"പടച്ചോനേ ഇങ്ങള് കാത്തോളീം" എന്നും വിളിച്ച് നാലുമീറ്റര്‍ വീതിയും പത്ത് മീറ്റര്‍ നീളവുമുള്ള റോഡ് റോളര്‍ ഓടിച്ച് കുതിരവട്ടം പപ്പൂ താമരശ്ശേരി ചൊരം ഇറങ്ങി വരുന്നത് കാണാന്‍ പോയതാ ഈ പെങ്കുട്ട്യോള്!
ആ കുട്ടികളും ബ്ലോക്കിന്റെ കാര്യമറിയാന്‍ തന്നെ പോയതാണെന്നു വിചാരിച്ചുകൂടേ.അയാളുടെ ശബ്ദത്തില്‍ അതിശയവും പരിഹാസവുമായിരുന്നു.
ഇവിടെ കേവലം ഒരാളുടെ ക്ഷമയില്ലായ്മയില്‍ നിന്നുയര്‍ന്ന ചോദ്യം മാത്രമാണ്...ഇത് ഇത്തരം ബസ്സിന്റെ പുനര്‍ ഗമന സമയങളീല് സാധാരാാണ കേള്‍ക്കാറുള്ളതാണ്.ഇവിടെ താമസത്തിന് കാരണക്കാരികള്‍ ആണ് എന്നേയുള്ളു!!!
ആ വരവ് വരാൻ വൈകിയത് ആൺപിള്ളേർ ആണെങ്കിൽ അങ്ങനെ ഒരു ചോദ്യമേ ഉണ്ടാവില്ലല്ലോ. എന്തു കൊണ്ടെന്നാൽ അവർ ‘കാണാൻ പോകാൻ’ വേണ്ടിത്തന്നെ ജനിച്ചവരാണല്ലോ!
Post a Comment