Friday, July 16, 2010

ആണോ............എന്നാലൊരു ഗോപാലന്‍

ആണോ............എന്നാലൊരു ഗോപാലന്‍

മകന്റെ സ്‌ക്കൂളിലെ PTAതിരഞ്ഞെടുപ്പിനോടനുബന്ധിച്ച മീറ്റിംഗ്‌്‌ .തുടക്കത്തിലെ പതിവു ചടങ്ങുകള്‍ക്കു ശേഷം തിരഞ്ഞെടുപ്പിനു മുന്നോടിയായ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ ഞാനും സംസാരിച്ചു.300 പേര്‍ പങ്കെടുത്ത മീറ്റിംഗില്‍ ആകെ പങ്കെടുത്തത്‌ 30പരുഷന്മാര്‍ .ഇപ്രാവശ്യമെങ്കിലും സ്‌ത്രീകളുടെ ഭാഗത്തു നിന്നായിരിക്കണം നമ്മുടെ PTA പ്രസിഡണ്ട്‌.വളരെ ചുരുങ്ങിയ പുരുഷന്മാര്‍ വന്ന്‌ അവര്‍ക്കിടയില്‍ നിന്നു തന്നെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന പതിവു ശൈലി ഒന്നു മാറ്റണം.അവര്‍ക്കും ഒരു അവസരം നല്‌കണം. ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിച്ചു.ഞാന്‍ പറഞ്ഞതിനു മറുപടിയെന്നോണം തൊട്ടു പുറകേ തന്നെ ഹെഡ്‌മാസ്റ്റര്‍ സംസാരിച്ചു.

"എനിക്ക്‌ ഏതു സമയത്തും അത്യാവശ്യത്തിന്‌ വിളിച്ചാല്‍ കിട്ടുന്നവരായിരിക്കണം പ്രസിഡണ്ടായിരിക്കേണ്ടത്‌.എല്ലാവരും വിനയയേപ്പോലെ ആകില്ലല്ലോ.സ്‌ത്രീകളാണെങ്കില്‍ അവര്‍ക്ക്‌ വീട്ടില്‍ നിന്ന്‌ സമ്മതം വേണം.നാലു മണിക്കു ശേഷം എത്ര അമ്മമാര്‍ക്ക്‌ വീട്ടില്‍ നിന്ന്‌ വരാന്‍ കഴിയും ? Exicutie അംഗങ്ങളായി 8 പേരാണ്‌ വേണ്ടത്‌ അതില്‍ മൂന്നു പേര്‍ സ്‌ത്രീകളായിരിക്കണം."

അങ്ങനെ സ്‌ത്രീകളുടെ എല്ലാ ആത്മവിശ്വാസത്തേയും ഇകഴ്‌ത്തിയും മീറ്റിംംഗില്‍ പങ്കെടുത്ത എല്ലാ സ്‌ത്രീകളും നാലു മണിക്കു ശേഷം പുറത്തിറങ്ങാത്ത ഉത്തമ സ്‌ത്രീകളാണെന്ന്‌ സമ്മതിച്ചുകൊണ്ട്‌ 'ശരിയാണ്‌, ശരിയാണ്‌ ' എന്ന്‌ സ്വയം മന്ത്രിക്കുവാനും ഹെഡ്‌മാസ്റ്ററുടെ പ്രസംഗം പ്രേരണയായി.

ശേഷം ചിന്തിക്കാനിടം കൊടുക്കാതെ സ്റ്റാഫ്‌ സെക്രട്ടറി Exicutive കമ്മറ്റിയിലേക്കുള്ള അംഗങ്ങളുടെ പേരു പറയേണ്ടുന്നതിന്റെ നിബന്ധന വിവരിച്ചു." ഒരാള്‍ക്ക്‌ ഒരാളുടെ പേരേ നോമിനേറ്റ്‌ ചെയ്യാന്‍ പാടുള്ളൂ.Exicutive -ല്‍ 5 പുരുഷന്മാരും 3 സ്‌ത്രീകളുമാണ്‌ വേണ്ടത്‌."അല്ല മൂന്നു പേര്‍ സ്‌ത്രീകളായിരിക്കണം എന്നേയുള്ളൂ" ഹെഡ്‌മാസ്റ്റര്‍ തിരുത്തി. ആര്‍ക്കും തെല്ലും ചിന്തിക്കാനിടം നല്‌കാതെ " ആ പെട്ടന്ന്‌ തീര്‍ക്കണം സമയം വൈകി പേരു പറയ്‌ പേരു പറയ്‌ .സ്റ്റാഫ്‌ സെക്രട്ടറി ധൃതി കൂട്ടി.

''ആയിഷ..... ''ഞാന്‍ ഒരു സ്‌ത്രീയുടെ പേരു പറഞ്ഞു .

''വനജ'' മറ്റൊരു സ്‌ത്രീ സ്വയം എഴുന്നേറ്റു നിന്ന്‌ അവരുടെ പേരു തന്നെ പറഞ്ഞു.അപ്പോഴേക്കും നാലു പുരുഷന്മാര്‍ മറ്റു നാലു പുരുഷന്മാരുടെ പേരു പറഞ്ഞു കഴിഞ്ഞിരുന്നു.

ഉടനെ തന്നെ ഞാന്‍ വിളിച്ചു പറഞ്ഞു "നാരായണന്‍ "

" നാരായണന്റെ പേര്‌ മുമ്പേ പറഞ്ഞതാണ്‌ " സ്റ്റാഫ്‌ സെക്രട്ടറി ഗൗരവത്തോടെ എന്നെ നോക്കി പറഞ്ഞു

" ആണോ ................... എന്നാലൊരു ഗോപാലന്‍ " ഞാന്‍ തിരിച്ചടിച്ചു.വേദിയിലും സദസ്സിലും പൊട്ടിച്ചിരി ഉയര്‍ന്നു."ആരായാലെന്താ................ നിങ്ങള്‍ക്കു വേണ്ടത്‌ ഒരാണിന്റെ പേരല്ലേ...? തിരഞ്ഞെടുപ്പിന്റെ ബാക്കിചടങ്ങുകള്‍ക്ക്‌ നില്‌ക്കാതെ എന്റെ വികാരം പ്രകടമാക്കി എല്ലാവരോടുമൊന്നിച്ച്‌ ചിരിച്ചുകൊണ്ടു തന്നെ ഞാന്‍ ഹാള്‍ വിട്ടിറങ്ങി.

9 comments:

poor-me/പാവം-ഞാന്‍ said...

മകന്റെ സ്‌ക്കൂളിലെ PTAതിരഞ്ഞെടുപ്പിനോടനുബന്ധിച്ച മീറ്റിംഗ്‌
ഈ വരികള്‍ കൌതുകത്തോടെയാണ് വായിച്ചത്!!!

വിനയന്‍ said...

ഹ ഹ ഹ....എന്റെ വക ഒരു വിനയനും...ഹല്ല പിന്നെ...

Wash'Allan JK | വഷളന്‍ ജേക്കെ said...

അതു കലക്കി. അങ്ങനെ തന്നെ വേണം.

കുഞ്ഞൂസ് (Kunjuss) said...

അവര്‍ക്ക് ഒരു ആണിന്റെ പേരല്ലേ വേണ്ടത്...അപ്പോള്‍ ഒരു നാരായണന്‍,അല്ലെങ്കില്‍ ഗോപാലനോ ഔസേപ്പോ ആയിക്കോട്ടെ....
പക്ഷെ, ആ ഹെഡ്മാസ്റ്റര്‍ പറഞ്ഞതില്‍ കുറച്ചു കാര്യമില്ലേ...??

VINAYA N.A said...

എന്തു കാര്യം കുഞ്ഞൂസ്‌.അങ്ങനെ ഏതു സമയത്തും വിളിക്കേണ്ട എന്താവശ്യമാണ്‌ ഒരു സ്‌ക്കൂളിലുണ്ടാവുക.ഞാനും PTA പ്രസിഡണ്ടായി ഇരുന്ന വ്യക്തി തന്നെയാണ്‌.മാനേജ്‌മെന്റെ്‌ സ്‌ക്കൂളിലെ PTA പ്രസിഡണ്ടിന്റെ അധികാരം നന്നായിട്ടെനിക്കറിയാം.എപ്പം വിളിച്ചാലും ഓടിയെത്താന്‍ PTA പ്രസിഡണ്ടെന്താ നേര്‍ച്ചക്കോഴിയാണോ? ഇതതൊന്നുമല്ല പുരുഷന്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന വെറുമൊരു സാധാരണ തന്ത്രം 'ബടക്കാക്കി തനിക്കാക്കുക '

ശ്രീവല്ലഭന്‍. said...

:-)

Anonymous said...

u did the right thing.may b the respons was too harsh!!!!!

Vishnuprasad R said...

Nothing to say. Appreciate you.

Rajesh T.C said...

വിനയുടെ ഡയലോഗ് നന്നായി.. വനിതാ അംഗങ്ങളെ ഒരു വഴിപാട് പോലെ എടുക്കുന്നതെല്ലെ..ഇത്തരം മീറ്റിങ്ങിൽ സംസാരിക്കാൻ ക്ഷണിച്ചാലും സ്ത്രീകൾ പൊതുവെ പിൻ‌വാങ്ങുകയാണ് പതിവ്..സ്ത്രീകൾ മുന്നോട് വരട്ടെ. “എനിക്ക്‌ ഏതു സമയത്തും അത്യാവശ്യത്തിന്‌ വിളിച്ചാല്‍ കിട്ടുന്നവരായിരിക്കണം പ്രസിഡണ്ടായിരിക്കേണ്ടത്‌.എല്ലാവരും വിനയയേപ്പോലെ ആകില്ലല്ലോ.സ്‌ത്രീകളാണെങ്കില്‍ അവര്‍ക്ക്‌ വീട്ടില്‍ നിന്ന്‌ സമ്മതം വേണം.നാലു മണിക്കു ശേഷം എത്ര അമ്മമാര്‍ക്ക്‌ വീട്ടില്‍ നിന്ന്‌ വരാന്‍ കഴിയും“ അങ്ങനെ വരുമ്പോൾ അടുത്ത് പഞ്ചായത്ത് ഇലക്ഷനിൽ 50:50 എങ്ങിനെ നടപ്പിലാക്കും.പൊതുപ്രവർത്തനം സമയം നോക്കി ചെയ്യാൻ പറ്റില്ലല്ലോ..