സംഭാവന
ട്രയിന്‍ യാത്രക്കിടയില്‍ ഒരു യുവാവ് ഇങ്ങനെ ചോദിച്ചു
"നിങ്ങള്‍ പുരുഷനെ അനുകരിക്കുന്നതുകൊണ്ട് പുരുഷവര്‍ഗ്ഗത്തിനെന്ത് സംഭാവനയാണ് കൊടുക്കുന്നത് ?'
ഉത്തരം:- ഞാന്‍ സ്ഥിരമായി യാത്ര ചെയ്യുന്നത് എന്റെ ഹീറോ ഹോണ്ട സ്‌പ്ലണ്ടര്‍ മോട്ടോര്‍ സൈക്കിളിലാണ്.(ഹെല്‍മറ്റ് ധരിച്ചിരിക്കും)അതില്‍ യാത്ര ചെയ്യുമ്പോള്‍ ഒറ്റക്കും കൂട്ടായും നടന്നുപോകുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ വണ്ടി ഒന്നു സ്ലോ ചെയ്‌ത് അവര്‍ക്കരികിലെത്തി ചൂളം വിളിക്കുകയോ, വണ്ടി അവരെ തട്ടി എന്ന നിലയില്‍ പേടിപ്പിക്കുകയോ ചെയ്യും. ഇങ്ങനെയുള്ള പെരുമാറ്റം അവരില്‍ അറപ്പ് ,പേടി, വെറുപ്പ് എന്നിവ ഉണ്ടാക്കും.അതവര്‍ പ്രകടിപ്പിക്കുന്നത് കണ്ണാടിയിലൂടെ കണ്ട് ആസ്വദിക്കും.അങ്ങനെ കാലങ്ങളായി സ്‌ത്രീ വര്‍ഗ്ഗം പുരുഷന്മാരെക്കുറിച്ച് വച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിശ്വാസ്യത ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിന് ഇത്തരത്തില്‍ എന്നാലാകും വിധം പ്രയത്‌നിച്ചു പോരുന്നു എന്നതാണ് ഞാന്‍ നല്‌കുന്ന സംഭാവന
4 comments:
ഒന്നുറക്കെ ചിരിക്കട്ടെ..
വിനയയുടെ പുസ്തകം വായിച്ചിട്ടുണ്ട്ട്ടോ. ഇപ്പോൾ യാധൃച്ഛികമായാണു ഈ ബ്ലോഗ് കണ്ടത്..
ഹെന്റമ്മോ!!!!!????
:)
:)
Post a Comment