Friday, October 8, 2010

ഗതികേട്‌

ഗതികേട്‌
പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്‌ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുത്ത ശേഷം വീടു കേറി വിവരം പറയാനെത്തിയ ജയയോട്‌ ഞാന്‍ ചോദിച്ചു.
" ഇത്ര കാലവും ജയ മാത്രമായി അറിയപ്പെട്ട ജയ ഇപ്പം ജയാ ബാലകൃഷ്‌ണനായി.സ്‌ത്രീകള്‍ സ്ഥാനാര്‍ത്ഥിളാകാന്‍ ഭര്‍ത്താവിന്റെ പേര്‌ വാലായി ചേര്‍ക്കണമെന്ന്‌ നിര്‍ബന്ധമുണ്ടോ ?"
അല്‌പം പരിഹാസ്യതയോടെയുള്ള എന്റെ ചോദ്യം കേട്ടയുടനെ വിഷയം മാറ്റാനെന്ന വണ്ണം കുടിക്കാന്‍ കുറച്ച്‌ വെള്ളം വേണമെന്നു പറഞ്ഞുകൊണ്ട്‌ ജയ അകത്തു കയറി.എന്നോടൊപ്പം അടുക്കളയിലെത്തിയ ശേഷം അടക്കിയ ശബ്ദത്തില്‍ പറഞ്ഞു
"സ്വന്തം പേരുമതിയെന്ന്‌ ഞാന്‍ പറഞ്ഞപ്പോ സെക്രട്ടറി പറഞ്ഞത്‌ ' പറയുന്നതങ്ങ്‌ കേട്ടാ മതീന്നാ ' പിന്നെ അതിനും വേണ്ടി എന്തെങ്കിലും പറഞ്ഞാ കിട്ടിയ സീറ്റു കൂടി പോകുമെന്നല്ലാതെ വേറൊരു ഗുണവും ഉണ്ടാകാന്‍ പോണില്ല.അതോണ്ടാ തര്‍ക്കിക്കാനൊന്നും പോകാഞ്ഞത്‌".
ജയയുടെ മറുപടി തന്നെയായിരിക്കും ഭൂരിപക്ഷം വരുന്ന ജയാാ ബാലകൃഷ്‌ണന്മാര്‍ക്കും.................

12 comments:

മുകിൽ said...

ശരിയാവും. ഇനി ജയിച്ചുവന്നുകഴിഞ്ഞാൽ എന്തൊക്കെ അനുസരിക്കണം എന്തൊക്കെ അനുസരിക്കണ്ട എന്നു തീരുമാനിക്കാനുള്ള പ്രാപ്തി ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കാം.

ടോട്ടോചാന്‍ said...

വിനയ അപേക്ഷാഫോമുകളിലെ ഈ വിവേചനത്തിനെതിരേ ഒരു ഹര്‍ജി ഫയല്‍ ചെയ്യുകയും അതില്‍ വിജയം കാണുകയും ചെയ്തിരുന്നല്ലോ..
പക്ഷേ ഇപ്പോഴും ഇതു തന്നെ സ്ഥിതി..
പേരിന്റെ വാല്‍മുറിക്കാന്‍ വേണ്ടത് സ്വാതന്ത്ര്യമാണ്.. സ്ത്രീയായിട്ടും പുരുഷനുമായിട്ടുമല്ല, മനുഷ്യനായി വളരുവാനുള്ള സ്വാതന്ത്ര്യം.

ഇപ്പോള്‍ കൊടുത്തിരിക്കുന്ന 50% സ്ത്രീ സംവരണം ജനറല്‍ സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കുന്നയിടത്തേക്ക് വളര്‍ന്നാല്‍ മാത്രമേ മനുഷ്യര്‍ക്ക് തമ്മില്‍ മത്സരിക്കാന്‍ കഴിയുകയുള്ളൂ..
ഇപ്പോള്‍ സ്ത്രീകളും സ്ത്രീകളും തമ്മിലും പുരുഷന്‍മാരും സ്ത്രീകളും തമ്മിലുമേ മത്സരമുള്ളൂ!!!
(ഏതൊരു നല്ല കാര്യത്തിനുമുള്ള ഒരു മറുവശം പറഞ്ഞെന്നേ ഉള്ളൂ..)

Anonymous said...

ഈ വിഷയത്തില്‍ ഒരു പോസ്റ്റ് ഇടണമെന്നു കരുതിയതേയുള്ളൂ, വിനയ കയറി ഗോളടിച്ചു. നമ്മുടെ നാട്ടിലെ സ്ത്രീ രാഷ്ട്രീയക്കാരില്‍ നിന്ന് കെ ആര്‍ ഗൌരി മുതല്‍ സി എസ് സുജാത വരെയുള്ള ഒറ്റയ്ക്കു നില്‍ക്കാന്‍ തന്റേടമുള്ളവര്‍ ഉണ്ടായിട്ടുണ്ടെങ്കിലും താഴോട്ടു വരുന്തോറും ആനന്ദവല്ലി ചെല്ലപ്പന്മാരും റീന പീറ്റര്‍മാരും റംലത്ത് ജമാലുമാരും മാത്രമേ കാണാനുള്ളൂ. ഇത് തികച്ചും സ്വാഭാവികമായാണ് മലയാളി പൊതുസമൂഹം കാണുന്നതെന്നതാണ് ശ്രദ്ധേയമായ സംഗതി. ഭര്‍ത്താക്കന്മാരുടെ അണ്ടര്‍വെയര്‍ വരെ കഴുകിക്കൊടുത്തിട്ടുവേണം നമ്മുടെ സ്ത്രീ രാഷ്ട്രീയക്കാര്‍ക്ക് പഞ്ചായത്ത് ഭരിക്കാനായി പോകാനൊക്കൂ. അവരും പ്രസംഗിക്കും സ്ത്രീസമത്ത്വത്തെപ്പറ്റി. എന്തറിഞ്ഞിട്ടാണാവോ?

Wash'Allan JK | വഷളന്‍ ജേക്കെ said...

50 ശതമാനം സംവരണവും 90 ശതമാനം വിധേയത്വവും

poor-me/പാവം-ഞാന്‍ said...

jaya a small name ...
now it got some weight!!!!

കുഞ്ഞൂസ് (Kunjuss) said...

'സംവരണം' ഔദാര്യമല്ലേ,സമത്വം അല്ലല്ലോ.....

kuttipparus world said...

vinaya chechi...
satyam - nanam keduthunna satymanu e blogilude paranjath... Pakshe e avasthayum marum ...mariyillenkil mattuka thanne cheyyum...I am an optimistic...

ചാണക്യന്‍ said...

സോണിയാ മാഡം മന്മോഹൻ സിംഗിനോടും പറയാറില്ലെ..പറയുന്ന പടിയങ്ങ് ചെയ്താ മതിയെന്ന്....

ഇതിലും അത്രേക്കേ ഉള്ളൂ....:):):):):):)

രാജു said...

വിനയയുടെ പേരിലെ എന്‍.എ എന്നിവ അച്ഛന്റെ പേര്രും വീട്ടുപേര്രും ആണോ?

Babu said...

@രാജു:വിനയയുടെ പേരിലെ N.A യുടെ അര്‍ഥം "Not Applicable" (ബാധകമല്ല ) എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

Anonymous said...

N. A "Nattukarku Ariyam" ennum akkam.

VINAYA N.A said...

എന്റെ അമ്മയുടെ തറവാട്ടുപേര്‌ Nambannoor Azhkil എന്നാണ്‌.