Thursday, October 28, 2010

മേം ഞങ്ങളെന്തു ചെയ്യും

മേം ഞങ്ങളെന്തു ചെയ്യും?മെസ്സില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശബ്ദിച്ചഫോണ്‍ മനസ്സില്ലാമനസ്സോടെയാണ്‌ എടുത്തത്‌.ഞാന്‍ ഹലോ പറഞ്ഞതേ മറുതലക്കല്‍ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായത മുട്ടി നില്‍ക്കുന്ന പരിദേവനം
"മേം ഞങ്ങളെന്തു ചെയ്യും?NCC Cadets ആയ ഞങ്ങള്‍ 12 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും Election duty യിലെ Special police officer തസ്‌തികയിലേക്ക്‌ ഒരുമിച്ച്‌ അപേക്ഷിച്ചതാണ്‌.പക്ഷേ duty ക്ക്‌ കാര്‍ഡ്‌ വന്നത്‌ ആണ്‍കുട്ടികള്‍ക്കുമാത്രം.ഞങ്ങള്‍ 12 പെണ്‍കുട്ടികളേയും ഒഴിവാക്കി.മേം എന്തെങ്കിലും ചെയ്യണം ഞങ്ങള്‍ക്കും ഡ്യൂട്ടി ചെയ്യണം.പെണ്‍കുട്ടി നിര്‍ത്താന്‍ ഭാവമില്ലെന്നു കണ്ട്‌ ഞാന്‍ തുടര്‍ന്നു
"കരഞ്ഞിട്ടെന്തു കാര്യം?നിങ്ങളുടെ നല്ല മനസ്സിനെ കഴിവുകേടായി മാത്രമേ അധികാരികള്‍ കാണൂ എന്ന സത്യം ആദ്യം തിരിച്ചറിയുക.നിങ്ങള്‍ 12 പെണ്‍കുട്ടികളുടെ സ്ഥാനത്ത്‌ 12 ആണ്‍കുട്ടികളായിരുന്നെങ്കില്‍ അധികാരികള്‍ ഇപ്രകാരം പ്രവര്‍ത്തിക്കുമായിരുന്നോ ?ആത്മാഭിമാനം മുറിപ്പെട്ടാല്‍ ആണ്‍കുട്ടികളെന്താണ്‌ ചെയ്യാറുള്ളതെന്ന്‌ നിങ്ങള്‍ കാണാറുള്ളതല്ലേ ?ആത്മാഭിമാനം മുറിപ്പെടുമ്പോഴെങ്കിലും നിങ്ങള്‍ ആണ്‍കുട്ടികളുടെ ശൗര്യം ഓര്‍ക്കുക അതനുകരിക്കുകയെങ്കിലും ചെയ്യുക.ആരും നിങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ ധൈര്യം കാണിക്കില്ല.എങ്ങനെയായാലും ഇക്കാര്യത്തില്‍ നിങ്ങള്‍ പ്രതികരിക്കണം .വഴി നിങ്ങള്‍ ആലോചിച്ച്‌ കണ്ടെത്തുക. അടുത്ത ഇലക്ഷനിലെങ്കിലും നിങ്ങള്‍ക്ക്‌ ആ ഡ്യൂട്ടിചെയ്യാം." ഞാന്‍ പറഞ്ഞു നിര്‍ത്തി.
ബൂത്ത്‌ ഏജന്റെുമാരായും പോളിംഗ്‌ ഓഫീസര്‍മാരായും പോലീസ്‌ ഉദ്യോഗസ്ഥരായും അനവധി സ്‌ത്രീകള്‍ ജോലി ചെയ്‌ത ഈ ഇലക്ഷനില്‍ നിന്നും ആ പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയത്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അല്‌പത്തമല്ലാതെ മറ്റെന്താണ്‌

5 comments:

poor-me/പാവം-ഞാന്‍ said...

Better next time...

Suraj said...

11,000 സ്ത്രീകളാണ് അധികാരം പിടിച്ചെടുക്കാൻ തദ്ദേശഭരണരംഗത്ത് വരുന്നത്... പെണ്ണിനെതിരേയുള്ള ഈ ഇരട്ടത്താപ്പ് പൊളിയാൻ താമസമില്ലെന്ന് ചുരുക്കം... പൊളിയട്ടെ, “മേം, ഞങ്ങളെന്തു ചെയ്യും” എന്നല്ല “ മേം, ഞങ്ങളാണിത് ഇനി ചെയ്യാൻ പോകുന്നത്” എന്നു തന്നെ മുഴങ്ങാനുള്ള കാലമാണ് വരുന്നത്.

shaji.k said...

സൂരജ്‌ നല്ലൊരു കമന്റ്‌ ഇട്ടു:)

യാത്രികന്‍ said...

"മേം ഞങ്ങളെന്തു ചെയ്യും?" എന്നെങ്കിലും അവര്‍ ചോദിച്ചല്ലോ. 99 % പേരും അത്ര പോലും ചോദിയ്ക്കാന്‍ താല്‍പ്പര്യം കാണിക്കില്ല.

ഏ.ആര്‍. നജീം said...

"ആത്മാഭിമാനം മുറിപ്പെടുമ്പോഴെങ്കിലും നിങ്ങള്‍ ആണ്‍കുട്ടികളുടെ ശൗര്യം ഓര്‍ക്കുക അതനുകരിക്കുകയെങ്കിലും ചെയ്യുക."

അനുകരിക്കപ്പെടാന്‍ മാത്രമേ ആകൂ എന്ന് മാഡവും മനസ്സിലാക്കി അല്ലെ.. എന്ത് കൊണ്ട് ആണ്‍കുട്ടികളെ പോലെ പ്രവര്‍ത്തിക്കൂ എന്ന് അവരെ ഉപദേശിച്ചില്ല ?