ഭേദം
"സാറേ ഞാന്‍ ഹൈറുന്നീസ. കെട്ട്യോന് വേറൊരു നിക്കാഹ് കയ്‌ക്കാന്‍ വേണ്ടി ഞാന്‍ വീട്ടീന്നെറങ്ങണംന്ന് പറഞ്ഞ് ദെവസോം അടിതന്നെ .ഉമ്മെന്തിനാ തല്ലുകൊള്ളാന്‍ നിക്കണത് വേഗം എറങ്ങിക്കോളി.ബാക്കിള്ളോര്‍ക്കെങ്കിലും മനസ്സമാധാനം ഉണ്ടാകൂലോ എന്നാ 16 ഉം 18 ഉം വയസ്സുള്ള രണ്ടാണ്‍മക്കളും പറയുന്നത്.ഞാനെങ്ങോട്ടുപോകും സാറേ............... തല്ലുകൊണ്ട് നിക്കാനും വയ്യ."
സഹനത്തിന്റെ അവസാനഘട്ടത്തിലുള്ള ആ ശബ്ദത്തിന് ഞാന്‍ മറുപടി നല്‌കിയതിങ്ങനെ.
നിങ്ങള്‍ തല്ലെത്ര കൊണ്ടാലും ആ വീട്ടില്‍ നിന്നും ഇറങ്ങരുത് അത് നിങ്ങളുടെ വീടാണ്.നിങ്ങള്‍ ആ വീട്ടില്‍ നിന്നിറങ്ങാതെ നിന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് Domastic violence Act പ്രകാരം ഭര്‍ത്താവിനെ വീട്ടില്‍ നിന്നും ഒഴിവാക്കണമെന്ന ഓര്‍ഡര്‍ വാങ്ങാന്‍ ഒക്കൂ.നിങ്ങള്‍ പുറത്തിറങ്ങിയാല്‍ ആകെ ചെയ്യാനുള്ളത് ചിലവിനു കിട്ടാനുള്ള കേസു കൊടുക്കാം എന്നതു മാത്രമാണ്. അതിനുതന്നെ എത്ര കാലം കേസു നടത്തണം ?അഥവാ കേസ് അനുകൂലമായാല്‍തന്നെ അയാള്‍ അതു പാലിക്കില്ല. പിന്നെ കോടതി അലക്ഷ്യം ഫയല്‍ ചെയ്യണം ഒരു പ്രാവശ്യമല്ല പല പ്രാവശ്യം അതിലും ഭേദം കുറച്ചടികൊണ്ട് അവിടെത്തന്നെ പിടിച്ചുനിന്ന് അയാളെത്തന്നെ ആ വീട്ടില്‍നിന്നും ഓടിക്കുന്നതല്ലേ.............?
7 comments:
ഹാറ്റ്സ് ഓഫ് വിനയാ, അങ്ങിനെ ഒരു ധൈര്യം കൊടുത്തതിന്...
ഹൌ. എന്തൊരു ഗതി. എന്നിട്ടു സ്ത്രീജന്മം പൂണ്യജന്മം എന്ന പാട്ടും കേൾക്കണം!
അവർക്കു കരുത്തുണ്ടാകട്ടെ.
Mam...Well Done !
എന്തൊരു കാലം എല്ലാവർക്കും സ്വന്തം കാര്യം...മക്കൾക്കും...
എന്റെ അച്ഛന്റെ പെങ്ങള്‍ (സ്കൂള്‍ ടീച്ചര്‍) പറഞ്ഞ കഥ.
ഒരിക്കലും കുട്ടി ഹോം വര്‍ക്ക് ചെയ്യില്ല. കാരണം അപ്പന്‍ എന്നും കുടിച്ചിട്ട് വന്നു രാത്രി മുഴുവനും ബഹളം, അമ്മയെ തല്ലും, പിള്ളേരെ ചീത്ത വിളിക്കും.
11 ഉം 8 ഉം വയസ്സായ രണ്ടു ആണ്‍ കുട്ടികള്‍. ഒരു ദിവസം മൂത്തവന്‍ കുടിച്ചിട്ട് വന്നു ബഹളം ഉണ്ടാക്കിക്കൊണ്ടിരുന്ന അപ്പന്റെ തലക്കിട്ടു കപ്പ-പ്പത്തല്‍ വച്ച് നല്ല ഒരു തല്ലു കൊടുത്തു. അപ്പന്‍ പിറകിലേക്ക് തിരിഞ്ഞു. "നീ എന്നെ തല്ലിയോടാ?" അപ്പോള്‍ പുറകില്‍ നിന്ന ഇളയവന്‍ (അവന്റെ കയ്യിലും ഉണ്ട് ഒരു കപ്പ-പ്പത്തല്‍). "ചേട്ടായിയെ തല്ലിയാല്‍ അപ്പന്‍ ഇനിയും മേടിക്കും."
അന്നത്തെതോടെ അപ്പന്റെ കുടി നിന്നു.
കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് തന്നെ കിട്ടണം.
എല്ലാ ദിവസവും ഉമ്മാക്ക് ബാപ്പ കൊടുക്കുന്നതല്ലേ. ഒരു ദിവസം മക്കള്‍ തിരിച്ച് ബാപ്പയ്ക്ക് കൊടുക്കുന്നതില്‍ തെറ്റൊന്നും കാണണ്ട. പക്ഷെ, എല്ലാം കഴിഞ്ഞാല്‍ തൊട്ടു നെറുകയില്‍ വെക്കാന്‍ മറക്കരുത് ട്ടോ. അല്ലെങ്കില്‍ പാപം കിട്ടും...
can you make a solution through local police (Her station)...By calling him to station and giving warning to him in proper police's mother toung...i think it will be ok...
O.T Vinayaji,Wish you ,Your better half and child a happy new year
Post a Comment