എനിക്കു കിട്ടിയ പുരസ്‌ക്കാരം
അബുദാബിയിലെ KSC ,ISC സംഘടനകള്‍ സംഘടിപ്പിച്ച സ്‌ത്രീയും സാമൂഹിക നിര്‍മ്മിതിയും എന്ന വിഷയത്തിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു.(26 / 01/2011 തിയ്യതി മുതല്‍ 4 /02 /2011 l തിയ്യതി വരെ മേല്‍ സംഘടകളുടെ അഥിതിയായി UAE യില്‍ കഴിയുന്നതിനുള്ള ഭാഗ്യം എനിക്കും ദാസേട്ടനും ഉണ്ടായി)ചര്‍ച്ച യുടെ സമയമായപ്പോള്‍ ഞാനെന്റെ പതിവു ശൈലിയില്‍ ചര്‍ച്ചക്ക് തുടക്കമിട്ടുകൊണ്ട് സദസ്സിനോടായി പറഞ്ഞു
"നിങ്ങള്‍ക്കെന്തും എന്നോടു ചോദിക്കാം പക്ഷേ ഒന്നെനിക്കുറപ്പുണ്ട് നിങ്ങള്‍ക്കൊരിക്കലും എന്നെ തോല്‍പ്പിക്കാനാവില്ല.............. ok ചോദ്യങ്ങല്‍ വരട്ടെ" ഞാന്‍ സദസ്സിലെ ചോദ്യങ്ങള്‍ക്കായി കാത്തു നിന്നു..
ഉടനെ തന്നെ മുന്നിലിരുന്ന ഒരു സ്‌ത്രീഎഴുന്നേറ്റു നിന്ന് ആവേശത്തോടേയും അഭിമാനത്തോടേയും പറഞ്ഞു" വിനയാ................. ആരും നിങ്ങളെ തോല്‍പ്പിക്കാന്‍ പാടില്ല. ഈ ലോകം നിങ്ങളെ തോല്‍പ്പിച്ചു എന്നു കേള്‍ക്കാനിഷ്ടപ്പെടുന്നില്ല.വിനയയുടെ തോല്‍വി ഞങ്ങള്‍ക്ക് സഹികകാന്‍ കഴിയില്ല.നിങ്ങളെന്നും ജയിക്കണം ജയിക്കാനേ പാടുള്ളൂ
അവര്‍ പറഞ്ഞതിനു പിന്നാലെ അവര്‍ പറഞ്ഞതിനെ അനുകൂലിച്ചുകൊണ്ട് സദസ്സില്‍ കൈ.്‌യ്യടിയുയര്‍ന്നു
ഒരു നിമിഷം എനിക്കു ശബ്ദിക്കാനായില്ല . ലോകം എന്നെ സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ പ്രകടമായ തെളിവ് .ഞാന്‍ മനസ്സില്‍ പറഞ്ഞു എനിക്കു കിട്ടിയ പുരസ്‌ക്കാരം
5 comments:
ആ സ്ത്രീയുടെ പേരെന്തായിരുന്നു.
ആവരുടെ സ്‌നേഹത്തിനും ആദരവിനും മുമ്പില്‍
തോറ്റുപോയല്ലെ....
അതുകൊണ്ടാണ് ഒരു നിമിഷം വിനയ നിശബ്ദമായിപ്പോയത്.... :)
പ്രിയപ്പെട്ട വിനയ, വാര്‍ത്തകളിലൂടെ ഞാന്‍ താങ്കളെ ഒരുപാടറിയും. ആദ്യമായാണ് ഇവിടെ കാണുന്നത്. താങ്കള്‍ തോറ്റു പോകേണ്ട ഒരാളല്ല. തല്ലി അമര്ത്തപ്പെടുന്ന സ്ത്രീത്വം പണ്ടേ താങ്കളെക്കാള്‍ ഉച്ചത്തില്‍ ശബ്ടികേണ്ടാതായിരുന്നു. നിര്‍ഭാഗ്യ വശാല്‍ അതുണ്ടായില്ല. അടിച്ചമര്‍ത്തപെടുന്ന ഓരോ സ്ത്രീയും കരുതി ഇതാണ് ജീവിതം എന്ന്. അതങ്ങിനെ അല്ല എന്ന് താങ്കള്‍ കാണിച്ചു കൊടുക്കുന്നു. ശുഭാശംസകള്‍!
abhinandanagal, Vinaya.
tholkkaruth. Vinaya thottukaanaan ishttamilla.
oththiri oththiri nandi
" വിനയാ.................
ആരും നിങ്ങളെ തോല്‍പ്പിക്കാന്‍ പാടില്ല. ഈ ലോകം നിങ്ങളെ തോല്‍പ്പിച്ചു എന്നു കേള്‍ക്കാനിഷ്ടപ്പെടുന്നില്ല. വിനയയുടെ തോല്‍വി ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല.നിങ്ങളെന്നും ജയിക്കണം ജയിക്കാനേ പാടുള്ളൂ"
വളരെ അധികം സന്തോഷം തോന്നി ഈ പോസ്റ്റ് വായിച്ചപ്പോള്‍ .... അഭിനന്ദനങ്ങള്‍ വിനയാ..
Post a Comment