അടുത്ത ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു പോയതായിരുന്നു. രാത്രി അടുക്കളയിലെ സ്‌റ്റൂളില്‍ ഒരു കാല്‍ തറയിലും ഒരു കാല്‍ അടുക്കളയിലെ സ്ലാബിനുമുകളിലുമായി വെച്ച് ആ വീട്ടിലെ മരുമകളുമായി വിശേഷങ്ങള്‍ പറയുകയായിരുന്നു.പെട്ടന്ന് അടുക്കളയിലേക്കു വന്ന ആ വീട്ടിലെ രണ്ടാം ക്ലാസുകാരി വലതുകൈ താടിയില്‍ വച്ച് അത്ഭുതത്തോടെ എന്നെ നോക്കുന്നതു കണ്ട്
"എന്താ മോളെ "എന്നുചോദിച്ചു.
ഉടനെ വന്നു അതിശയത്തോടെയുള്ള മറുചോദ്യം "അല്ലാ....... പെണ്ണ്‌ങ്ങക്ക് ഇങ്ങനിരിക്കാന്‍ പാട്വോ ?