Showing posts with label ഓല്‌ വരീകൂട്ടീല...... Show all posts
Showing posts with label ഓല്‌ വരീകൂട്ടീല...... Show all posts

Saturday, March 7, 2009

ഓല്‌ വരീകൂട്ടീല.....

ഓല്‌ വരീകൂട്ടീല.....
ഒരു നബിദിനം. ഞാന്‍ ചുണ്ട ടൗണില്‍ ട്രാഫിക്‌ ഡ്യൂട്ടി ചെയ്‌തു വരികയായിരുന്നു.ഏകദേശം മുപ്പതുമീറ്റര്‍ നീളത്തില്‍ ഒരു വരിയായി നബിദിന റാലി ആ റോട്ടിലൂടെ കടന്നുപോയി.റാലി കാണുന്നതിനായി കടകള്‍ക്കു മുന്നിലും ഓരോ വീടുകള്‍ക്കുമുന്നിലുമായി ധാരാളം സ്‌ത്രീകളും പെണ്ടകുട്ടികളും കൂട്ടമായി നിന്നിരുന്നു.റാലി ടൗണ്‍ കഴിഞ്ഞ ഉടനെതന്നെ ഒന്നു ടോയ്‌ലറ്റില്‍ പോകാനായി സാധാരണയായി പോകാറുള്ള റോഡു സൈഡിലുള്ള ഒരു വീട്ടിലേക്കു പോയി.ആ വീടിനു മുന്നില്‍ അഞ്ചാറ്‌ ചെറിയ പെണ്‍കുട്ടികള്‍ നിന്നിരുന്നു.അതിലൊരു പെണ്ടകുട്ടി ഏങ്ങലടിച്ച്‌ വിങ്ങിവിഹങ്ങി അമര്‍ത്തി കരയുന്നുണ്ടായിരുന്നു.ഞാന്‍ ടോയ്‌ലറ്റില്‍ പോയി തിരിച്ചു വരുമ്പോള്‍ ആ കുട്ടിയുടെ മുഖത്ത്‌ പതുക്കെ തട്ടികൊണ്ട്‌ ചോദിച്ചു."എന്തിനാ വാവേ കരയുന്നത്‌ ?'ഓല്‌ വരീ കൂട്ടീലാ..... ആ കുട്ടി വിങ്ങി വിങ്ങി പറഞ്ഞു.മറ്റുള്ള കുഞ്ഞു പെണ്‍കുട്ടികളും യൂണിഫോമിലുള്ള എന്നെ പ്രതീക്ഷയോടെ നോക്കി.എനിക്കും സങ്കടമായി.ആ കുഞ്ഞു കുട്ടിയുടെ മനസ്സ്‌ പാടേ നോവിച്ചുകൊണ്ട്‌ ഇവരെന്തു പുണ്യം നേടാനാണ്‌ പോകുന്നത്‌ ? ഒരു വര്‍ഗ്ഗത്തെ മൊത്തം അപമാനിച്ചു കൊണ്ട്‌ പൊതു റോഡിലൂടെ നടക്കാന്‍ ഒരു വിഭാഗത്തിന്‌ എന്തവകാശമാണുള്ളത്‌? ഇത്‌ ആ പെണ്‍കുട്ടിയുടെ മാത്രം വികാരമല്ല. അനേകം നബിദിന റാലികള്‍ക്കു പുറകിലായി ആര്‍ത്തിയോടെ ഓടുന്ന പെണ്‍കുട്ടികളെ മറ്റു പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചു. ഒരു പൊതു സ്ഥലം ഒരു വര്‍ഗ്ഗത്തെ അപമാനിക്കുന്നതിനായി അവരുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നതിനായി ഉപയോഗിക്കപ്പെടുന്നു എങ്കില്‍ തീര്‍ച്ചയായും അത്‌ മനുഷ്യത്വ രഹിതമാണ്‌. നിരോധിക്കപ്പെടേണ്ടതാണ്‌.പിന്നീട്‌ ഓരോ നബിദിന റാലി കാണുമ്പോഴും ആ കുഞ്ഞു കുട്ടിയുടെ തേങ്ങുന്ന മുഖം എന്റെ മനസ്സിലേക്കോടിയെത്തും