Showing posts with label കയ്‌ക്കും പുളിക്കും മുന്തിരിങ്ങ. Show all posts
Showing posts with label കയ്‌ക്കും പുളിക്കും മുന്തിരിങ്ങ. Show all posts

Tuesday, July 26, 2011

കയ്‌ക്കും പുളിക്കും മുന്തിരിങ്ങ

കയ്‌ക്കും പുളിക്കും മുന്തിരിങ്ങ

തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ടു ദിവസം യാതൊരു ശല്യവുമനുഭവിക്കാതെ റൗണ്ടിലൂടെ നടന്നു നീങ്ങിയ അനുഭവം സുഹൃത്തുക്കളോട്‌ വിവരിക്കുകയായിരുന്നു.കൂട്ടത്തില്‍ മിടുക്കിയായ സാരി മാത്രം ധരിക്കാറുള്ള സ്‌ത്രീ "വിനയാ...... തിരക്കിലൂടെ നടന്നു മാത്രമേ തിരക്കാസ്വദിക്കാന്‍ കഴിയൂ എന്നു പറയുന്നതിലര്‍ത്ഥമില്ല.ഞങ്ങളും മാറി നിന്നുകൊണ്ട്‌ തിരക്ക്‌ ആസ്വദിച്ചു.പിന്നെന്താണതിലിത്ര പ്രത്യേകത ?"അവര്‍ അല്‌പം ഗമയില്‍ തന്നെ ചോദിച്ചു.
"അതെ മാഡം.അങ്ങനെ ആസ്വദിക്കുക മാത്രമേ നിങ്ങള്‍ക്കു നിവൃത്തിയുള്ളൂ.ഒരേ സമയം എനിക്കിതിനു രണ്ടിനും കഴിയും എന്നുള്ളതുമാത്രമാണ്‌ ഇതിന്റെ പ്രത്യേകത".ഞാനും ഗമയില്‍ മറുപടി പറഞ്ഞു