Showing posts with label ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച 3). Show all posts
Showing posts with label ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച 3). Show all posts

Tuesday, September 15, 2009

ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച 3)

ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച 3)
ചോദ്യം No.10 നിങ്ങളെ കണ്ടിട്ട്‌ ആണോ പെണ്ണോ എന്ന്‌ മനസ്സിലാകുന്നില്ലല്ലോ അതിനെപ്പറ്റി എന്തു പറയുന്നു(സ്ഥലം തലശ്ശേരി ബ്രണ്ണന്‍ കോളേജ്‌)ഉത്തരം :--എന്തിനാണ്‌ തിരിച്ചറിയിക്കുന്നത്‌ ?ഞാന്‍ വ്‌നയയാണെന്ന്‌ അറിയുന്നവര്‍ അറിഞ്ഞാന്‍ പോരേ.......?പിന്നെ ആ വിനയ പെണ്ണാണെന്ന്‌ അറിയേണ്ടവര്‍ അറിഞ്ഞാല്‍ പോരേ.......? അറിയിക്കേണ്ടവരെ അറിയിച്ചാല്‍ പോരേ........?
ചോദ്യം No.11 (സ്ഥലം .ഏറ്റുമാനൂര്‍.ഒരു കൂട്ടം പുരുഷന്മാരുമായി വാഗ്വേദത്തിലേര്‍പ്പെട്ടിരിക്കേ അവരിലൊരാള്‍) വിനയാ......... ഞങ്ങളെല്ലാവരുംവിവാഹം കഴിച്ചവരാണ്‌.കമ്മലും മാലയും ധരിച്ച്‌ മുടിനീട്ടി വളര്‍ത്തി സാരിയുടുക്കുന്നവരെയാണ്‌ ഞങ്ങള്‍ക്കിഷ്ടം.അപ്രകാരം തന്നെയുള്ളവരെ തന്നെ വിവാഹം കഴിച്ച്‌ സുഖമായി ജീവിക്കുകയും ചെയ്യുന്നു.അപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തത പുലര്‍ത്തുന്ന വിനയയുടെ ജീവിതം........?
ഉത്തരം :--സന്തോഷം. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള ആളെ സെലക്ടു ചെയ്‌തു. ഞാന്‍ എന്റെ ഇഷ്ടപ്രകാരമുള്ള ആളെ സെലക്ടു ചെയ്‌തു.