നോക്കാത്ത കണ്ണും ശ്രദ്ധിക്കാത്ത കാതും
ഒരു ദിവസം ഏതോ ആവശ്യത്തിനായി കോഴിക്കോട്ടെത്തിയതായിരുന്നു ഞാന്‍.കോഴിക്കോട് പബ്ലിക്ക് ലൈബ്രറിക്കു മുന്‍വശം എത്തിയ സമയംഒരു ഭീമന്‍ റാലി മുദ്രാവാക്യം വിളിച്ച് എന്റെ മുന്നിലൂടെ നീങ്ങി.ഏകദേശം ഒരു മണിക്കൂറിനടുത്ത് ഞാനുള്‍പ്പെടെ കുറേപ്പേര്‍ റോഡ് മുറിച്ചു കടക്കുന്നതിനു വേണ്ടി കാത്തു നിന്നു.റാലി കടന്നു പോയതിനു ശേഷം റോഡു മുറിച്ചു കടന്ന എന്നോടായി ആ സമയം അവിടെയെത്തിയ ഓട്ടോയില്‍ നിന്നുമിറങ്ങിയ ഒരു ചെറുപ്പക്കാരന്‍ ഓട്ടോ ഡ്രൈവര്‍ക്ക് കാശുകൊടുക്കുന്നതിനിടയില്‍ എന്നെ നോക്കി " ഇതെന്തിന്റെ റാലിയാ " എന്നു ചോദിച്ചു എന്തോ എന്നു കൈമലര്‍ത്തി ഞാന്‍ മുന്നോട്ടു നടന്നു..എനിക്ക് വല്ലാത്ത ജാള്യത തോന്നി.ഏകദേശം ഒരു മണിക്കൂറിനടുത്ത് ശബ്ദകോലാഹലങ്ങളും ധാരാളം പ്ലക്കാര്‍ഡുകളുമായി എന്റെ തൊട്ടുമുന്നിലൂടെ കടന്നു പോയ ആ മനുഷ്യനിര എന്താണെന്നുപോലും എനിക്കു ശ്രദ്ധിക്കാന്‍ തോന്നിയില്ല.
തന്റെ മുന്നിലൂടെ കടന്നു പോകുന്ന ഒരു ജനാവലി എന്താണെന്നു ശ്രദ്ധിക്കാനുള്ള മാനസീകാവസ്ഥപോലും ജനിക്കാതെ പോകും വിധം എത്ര ശക്തമായ മാനസീകാടിമത്തമാണ് സമൂഹം സ്‌ത്രീയില്‍ വരുത്തിയത്.ഇതൊരു പഴിചാരലല്ല.പെണ്ണിന്റെ ബോധം കുടുുംബവുമായി മാത്രം ബദ്ധപ്പെട്ടു കിടക്കേണ്ടതാണെന്ന് ആചാരങ്ങളും സമ്പ്രദായങ്ങളും സദാ പല രീതിയില്‍ അവളെ ഓര്‍മ്മപ്പെടുത്തി, പുരുഷ നിര്‍മ്മിത വ്യവസ്ഥകള്‍ അവളെ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്നു എന്ന തിരിച്ചറിവാണ് ആ ചെറുപ്പക്കാരന്റെ ചോദ്യത്തിലൂടെ എനിക്കുണ്ടായത്.