Showing posts with label ബോധമില്ലാത്തവര്. Show all posts
Showing posts with label ബോധമില്ലാത്തവര്. Show all posts

Sunday, July 4, 2010

ബോധമില്ലാത്തവര്

ബോധമില്ലാത്തവര്
‍ഡ്യൂട്ടി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ വരും വഴി വിശാലിന്‌ (മകന്‍) ജാകിരി വാങ്ങിക്കാന്‍ ടൗണിലിറങ്ങിയതായിരുന്നു.ബസ്‌റ്റോപ്പിനോടു ചേര്‍ന്ന്‌ കെട്ടിയുണ്ടാത്തിയ വലിയസ്‌ക്രീനില്‍ ലോകകപ്പ്‌ ഫുട്‌പോള്‍ ആവേശത്തോടെ കാണുന്നവര്‍ക്കിടയിലൂടെ ഞാന്‍ ബേക്കറിയിലേക്കു കയറി .ജാകിരി വാങ്ങി ഇറങ്ങാന്‍ തുടങ്ങവേ ബസ്‌റ്റോപ്പില്‍ നിന്നും വിട്ട്‌ രണ്ടു സ്‌ത്രീകള്‍ അബദ്ധത്തില്‍ പോലും ആ സ്‌ക്രീനിലേക്കൊന്നു നോക്കാതെ വളരെ കാര്യമായി എന്തോ സംസാരിച്ചു കൊണ്ടു നില്‍ക്കുന്നുണ്‌ടായിരുന്നു. വണ്ടിയില്‍ കയറാന്‍ തുടങ്ങവേ എന്റെടുത്ത്‌ കളി കണ്ടു നില്‍ക്കുന്നവരിലൊരാള്‍ ആ സ്‌ത്രീകളെ നോക്കികൊണ്ടു പറഞ്ഞു "ആര്‌ ജയിച്ചാലെന്ത്‌ തോറ്റാലെന്ത്‌ ഒരു പ്രശ്‌നവുമില്ല അങ്ങനെയാകണം "എല്ലാവരും ചിരിച്ചു അടുത്ത കമന്റെ്‌ ആരംഭിക്കുന്നതിനുമുമ്പേ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു"അതുപോലെ ബോധമില്ലാത്ത കുറേപ്പേരുള്ളതുകൊണ്ടാണ്‌ നിങ്ങള്‍ക്കൊക്കെ ബോധത്തോടെ നില്‍ക്കാന്‍ കഴിയുന്നത".