മിഠായി
രാജ്യസഭയില്‍ വനിതാബില്‍ പാസായതിനെത്തുടര്‍ന്ന് ' ചരിത്രപരമായ നിമിഷം ' എന്ന ടെലിവിഷന്സ്ലൈഡ് കണ്ട് ഞാന്‍ എന്റെ ഗ്രാമമായ മാടക്കരരയിലേക്കോടി.പ്രതീക്ഷിച്ചതായ യാതൊരുവിധ ആരവങ്ങളോ , ജയ് വിളിയോ ഇല്ലാതെ ആണുങ്ങള് കൂട്ടം കൂട്ടമായി നാട്ടുകാര്യങ്ങള്‍ പറയുന്നു.ഞാന്‍ സനിക ബേക്കറിയില്‍ നിന്നും കുറച്ചു മിഠായി വാങ്ങി ടൗണിലുള്ള ആണ്‍കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്തു.ഓരോരുത്തരും കാര്യം തിരക്കി.വനിതാ ബില്ല് പാസായതിന് എന്നു ഞാന്‍ മറുപടിയും കൊടുത്തു.ടൗണില്‍ മിഠായി വിതരണം നടത്തി ഞാന്‍ വീട്ടിലെത്തി.അല്പം കഴിഞ്ഞപ്പോള്‍ എന്നെകാണാന്‍ ജോര്ജ്ജേട്ടന് എത്തി.ഞാന്‍ ജോര്‍ജ്ജേട്ടനോട് കാര്യം തിരക്കി.(മിനിട്ടുകള്ക്കു മുമ്പ് കണ്ടതുകൊണ്ട് )"മാഡം ഞാന്‍ നിങ്ങളെയൊന്ന് അഭിനന്ദിക്കാന്‍ വന്നതാ..... " " എന്തിനാ ജോര്‍ജ്ജേട്ടാ വനിതാ ബില്ല് പാസായ വകയിലാ " ഞാന്‍ എന്റെ സംശയം തുറന്നു ചോദിച്ചു." അതിനു മാത്രമല്ല ആ സമയം വരെ ആര്‍ക്കും ഒരു വിഷയം പോലുമല്ലാതിരുന്ന വനിതാബില്‍ ആ മിട്ടായി വിതരണത്തിനുശേഷം എല്ലാവരുടേയും മുഖ്യ വിഷയമായി മാറി.മാടക്കരയിലിപ്പോള് എല്ലാവരും ചര്‍ച്ച ചെയ്യുന്നതുതന്നെ വനിതാബില്ലാണ്.ഒരു മിഠായിക്ക് ഇത്രയും കഴിവുണ്ടെന്നിപ്പഴാ മനസ്സിലായത്. ജോര്ജ്ജേട്ടന് ചിരിച്ചു.ജോര്ജ്ജേട്ടന് പറഞ്ഞപ്പോള്‍ മാത്രമാണ് ആ മിഠായി വിതരണത്തിന്റെ ഉദ്ദേശം ഞാനും ഓര്‍ത്തത്.
8 comments:
വനിതാ ബില്ല് പാസ്സായാലും മുൻനിരയിൽ വന്ന് പ്രവർത്തിക്കാൻ സ്ത്രീകൾ മുന്നിട്ട് വരുമോ? പുരുഷന്മാർ കീ കൊടുത്തു വിടുന്ന പാവകളായല്ലെ പലരും പൊതുപ്രവർത്തനം നടത്തുന്നത്?
Sorry I may differ.Pl read:
ബ്രാഹ്മണര്‍ അവരുടെ പെണ്ണുങ്ങളെ ഇറക്കി ദലിത്-
ബഹുജനങ്ങളെ നേരിടാന്‍ പോകുന്നു
സൂഷ്മസ്വരാജും വ്രിന്ദകാരാട്ടും ആനിരാജയും സോണിയമാഡത്തിന്റെ “വനിതാദിന സമ്മാനത്തിന്” വേണ്ടി പടപൊരുതുമ്പോൾ യാദവകുല സിംഹങ്ങൽ (പൂട കൊഴിഞ്ഞു!!!) മുലായംസിംഗ് യാദവ്, ലല്ലു പ്രസാദ് യാദവ്, ശരത് യാദവ് കൂടെ പ്രതിമ ലേഡി മായാവതി, മറാത്ത സിംഹം താക്കറെ (പല്ലും കൊഴിഞ്ഞു!!!) ഇവരുടെ അല്ലറ ചില്ലറ എതിർപ്പുകളും മമതയില്ലാത്ത മമതയും (മമതയുടെ എതിർപ്പ് എന്തായെന്ന് മാത്രം ചോദിക്കരുത്!), ഇതൊക്കെ മാർഷൽമാരെ വിളിച്ച് ഇല്ലാതാക്കാം, പക്ഷെ അവർ പറയുന്നതിൽ വല്ല കാര്യമുണ്ടോ? ആർക്കറിയാം
കൂടുതൽ ഇതിൽ...
http://georos.blogspot.com/2010/03/333-56.html
ജോര്ജ്ജേട്ടന് നന്ദി പറഞ്ഞു പക്ഷേ ഈ വനിതാ ബില്‍ അവതരിപ്പിച്ചു വിജയിപ്പിച്ച
'ആണുങ്ങള്‍ക്ക്' ഭൂരിപക്ഷമുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് നന്ദി പറഞ്ഞില്ല.
Nivedita Menon(Feminist)writes:And aren’t OBC women “women”? Loud thinking on the Women’s Reservation Bill
കഥയറിയാതെ ആട്ടം കാണുക.
എന്തായാലും ഒരു ചൂടുള്ള വിഷയം അവർക്ക് കൊടുത്തല്ലോ
ഇന്നത്തെ മാധ്യമം എഡിറ്റോറിയല്‍ പേജിലെ ജമാ ത്ത് വനിതാ ലേഖനം കണ്ടില്ലേ?.... !
Post a Comment