അവളിപ്പോഴും സൂ................പ്പര്
രണ്ടു ദിവസത്തെ വിശ്രമമില്ലാത്ത ഔദ്യോഗിക ഡ്യൂട്ടിയില്‍ എന്നെ ഏറെ സഹായിച്ച ചടുലതയുള്ള ചെറുപ്പക്കാരനായിരുന്നു ജലീല്‍ .തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഇത്രയേറെ കഷ്ടപ്പെടാനും ത്യാഗം ചെയ്യാനുമുള്ള ജലീലിന്റെ നല്ല മനസ്സ് ഭൂമിയിലിപ്പോഴും നന്മ വറ്റിയിട്ടില്ലെന്നതിന്റെ തെളിവായി എനിക്കു തോന്നി.മിതഭാഷിയായ ജലീല്‍ ഏറെ തിരക്കും ഉത്തരവാദിത്തങ്ങളും ഉള്ള വ്യക്തിയാണെന്നും ആര്‍ക്കൊക്കയോ ഏറെ വേണ്ടപ്പെട്ടവനാണെന്നും അയാളുടെ ഫോണ്‍ സന്ദേശങ്ങളിലൂടേയും,ആളുകള്‍ അയാളോട് പെരുമാറുന്ന രീതിയില്‍ നിന്നും എനിക്ക് ബോധ്യമായി.രണ്ടാമത്തെ ദിവസം ഉച്ചയോടെ ജലീലിന്റെ കുടുംബത്തെക്കുറിച്ചന്യേഷിച്ചു.
" ജലീല്‍ married അല്ലേ , കുട്ടികള്‍ "?
"അതെ. " ജലീല്‍ ഉത്തരം പറഞ്ഞ് നിര്‍ത്തി.
"കുട്ടികളില്ലേ" സ്വാഭാവികമായ ജിജ്ഞാസയോടെ ഞാന്‍ ചോദിച്ചുപോയി.
"ഉം............ " ജലീല്‍ ഒരു മൂളലില്‍ നിര്‍ത്തി.
"എത്ര പേരുണ്ട് "? ഞാന്‍ ശീലിച്ച രീതിയില്‍ തുടര്‍ന്നു.
" പന്ത്രണ്ട് " വളരെ നിസ്സാര ഭാവത്തില്‍ പറഞ്ഞ് ജലീല്‍ ഡ്രൈവിംഗ് തുടര്‍ന്നു.
"ന്റെമ്മോ............ പന്ത്രണ്ടോ...... അവരാകെ തളര്‍ന്നിട്ടുണ്ടാകുമല്ലോ " ഒരു നിമിഷം എന്റെ ശ്വാസം പോലും നിന്നുപോയിഎന്റെ അത്ഭുതത്തെ ഒന്നുകൂടി അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവിംഗിനിടെ വലതുകൈയ്യുയര്‍ത്തി തള്ളവിരല്‍ പുറകോട്ടു മടക്കി വീറോടെ ജലീല്‍ പറഞ്ഞു " ഉം....................... അവളിപ്പോഴും സൂ....................പ്പര് "
6 comments:
!!!!ദെന്താത് ? കുറച്ചു അതിശയോക്തി കലര്‍ത്തി പറഞ്ഞതാവും അല്ലേ?
ഷാജി ഖത്തര്‍.
kollallo!!!
എന്നാലും എന്തെങ്കിലും കുറയുമോ ആവോ?
വിനയാ ,ഇതിനൊരു മറുപടി ഉണ്ടായില്ലേ പറയാന്‍ .ഇ ഒരു കാര്യത്തില്‍ മാത്രമാണോ അവള് സുപ്പെര്?
mohandasഅങ്ങിനെയൊന്നും പറയാന്‍ പററില്ല .ജലീല്‍ സുന്ദരനും പരോപകാരിയും സര്‍വ്വോപരി മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസിലാക്കുകയുംചെയ്യുന്ന നല്ലൊരു മനുഷ്യനാണ്. തെല്ലും അതിശയോക്തിയില്ല. ' കുട്ടികളുടെ എണ്ണം കുറച്ചു പറയാന്‍ തോന്നാറില്ല.അങ്ങനെ ചെയ്യുന്നത് അവരോടു ചെയ്യുന്ന പാപമല്ലേ "എന്നും ജലീല്‍ എന്നോടു പറഞ്ഞതാണ്.
കഴിഞ്ഞ സമ്മറില്‍ ഇവിടെ ടിവിയില്‍ ഒരു സീരിയല്‍ ഉണ്ടായിരുന്നു ..ഒരു കുടുംബം അച്ഛന് അമ്മ മക്കള്‍ അടങ്ങുന്ന കുടുബം .... മക്കള്‍ 18 അതില്‍ ഇരട്ടകളും ഉണ്ട് മൂത്ത കുട്ടിക്ക് 21 വയസ്സ് ഏറ്റവും ഇളയത് 6 മാസം.. അവരുടെ ജീവിതവും ദിനചര്യകളും ആണ് കാണിച്ചത്...
എല്ലാ മക്കളുടെ പേരും J വച്ചു തുടങ്ങുന്നു! http://www.youtube.com/watch?v=Ewi66XPSxpM എല്ലാവര്ക്കും കൂടി പോകാന്‍ അവര്‍ക്ക് ഒരു ബസ്സ് ആണു ഉള്ളത് യൂ ട്യൂബില്‍ കാണാം :)
Post a Comment