Sunday, March 28, 2010

ഒന്ന്‌ സഹായിക്കാതിരുന്നാല്‍ മാത്രം മതി..............................

ഒന്ന്‌ സഹായിക്കാതിരുന്നാല്‍ മാത്രം മതി..............................
ഹൈസ്‌ക്കൂളില്‍ പഠിച്ചപ്പോള്‍ മിടുക്കിയായിരുന്ന പുഷ്‌പ ഏറെ തളര്‍ന്നാണ്‌ എന്റെടുത്തെത്തിയത്‌.ഭര്‍ത്താവിന്റെ ഉപദ്രവം തന്നെയായിരുന്നു കാരണമെങ്കിലും ആദ്യം അയാളുടെ ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെടുത്തിയവര്‍ ഇന്ന്‌ അയാളുടെ കൂടെ നില്‍ക്കാന്‍ ബുദ്ധിമുട്ടിക്കുകയാണെന്നുംനാട്ടുകാരേയും വീട്ടുകാരേയും മുഷിപ്പിക്കാതെ താന്‍ സ്വന്തമായി പണിത തന്റെ വീ്‌ടില്‍ രണ്ടുകുഞ്ഞുങ്ങളോടൊത്ത്‌ ഇനിയുള്ള കാലം മനസമാധാനത്തോടെ ജീവിക്കണം എന്നതാണ്‌ പുഷ്‌പയുടെ ആവശ്യം.മുഴുക്കുടിയനും ഉപദ്രവകാരിയുമായിരുന്ന ഭര്‍ത്താവ്‌ നാട്ടുകാരുടെ ഇടപെടലും പുഷ്‌പ കൊടുത്ത പോലീസ്‌ കേസും നിമിത്തം രണ്ടു വര്‍ഷമായി അയാളുടെ നാടായ തിരുവനന്തപുരത്തായിരുന്നു.രണ്ടുമാസം മുമ്പ്‌ നാട്ടില്‍ വന്ന അയാള്‍ നാട്ടുകാരേയും വീട്ടുകാരേയും കൈയ്യിലെടുത്തു.അയാള്‍ പോട്ടയില്‍ പോയി ധ്യാനം ചെയ്‌തെന്നും തത്‌ഫലമായി മാനസാന്തരപ്പെട്ടെന്നുമാണ്‌ അയാളും നാട്ടുകാരും വീട്ടുകാരും പറയുന്നത്‌.മാനസാന്തരപ്പെട്ടവന്‌ ഒരവസരം കൊടുത്തുകൂടേ എന്നതാണ്‌ അവരുടെ ഭാഷ്യം .രാവിലത്തെ തിരക്കും പതിവു ഡ്യൂട്ടികളും എന്നെ അക്ഷമയാക്കി. പുഷ്‌പയുടെ കഥക്ക്‌ വിരാമമിടാനെന്നവണ്ണം അവര്‍ ഉദ്ദേശിക്കുന്ന പരിഹാരമറിയാനായി ചോദിച്ചു."തനിക്ക്‌ എന്ത്‌ സഹായമാണ്‌ അയാളില്‍നിന്നും വേണ്ടത്‌ " അങ്ങനെ ചോദിക്കാനുള്ള കാരണം സാധാരണയായി സ്‌ത്രീകള്‍ ചിലവിനു കിട്ടാനും അയാളുടെ(ഭര്‍ത്താവിന്റെ) പേരിലുള്ള സ്വത്തിന്റെ വിഹിതം നേടുക തുടങ്ങിയവക്കുള്ള നിയമോപദേശവും മറ്റുമാണ്‌ ചോദിക്കുക.അയാള്‍ക്ക്‌ തിരുവനന്തപുരത്ത്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന അഞ്ച്‌ സെന്റെ ഭൂമിയുണ്ടെന്നവള്‍ സംസാരമധ്യേ സൂചിപ്പിച്ചത്‌കൂടി മനസ്സില്‍ വെച്ചാണ്‌ ഞാന്‍ അപ്രകാരം ചോദിച്ചത്‌.എന്റെ ചോദ്യം കഴിഞ്ഞുതീരും മുമ്പ്‌ പുഷ്‌പ മറുപടി പറഞ്ഞു"വിനയേ............... വേറൊന്നും വേണ്ട അയാളെന്നെയൊന്ന്‌ സഹായിക്കാതിരുന്നാല്‍ മാത്രം മതി..............

6 comments:

ബഷീർ said...

അതെ, ചില സഹായങ്ങൾ അങ്ങിനെയാണ്. ആ സഹായങ്ങൾ ഒന്ന് നിന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ച് നരകിക്കുന്ന നിരവധി സ്ത്രീകളുണ്ട് നമുക്ക് ചുറ്റൂം

ബഷീർ said...

എന്തായാലും നല്ലത് വരട്ടെ

മാണിക്യം said...

അയാള്‍ പോട്ടയില്‍ പോയി ധ്യാനം ചെയ്‌തെന്നും തത്‌ഫലമായി മാനസാന്തരപ്പെട്ടെന്നുമാണ്‌ അയാളും നാട്ടുകാരും വീട്ടുകാരും പറയുന്നത്‌....!!! ??? . അതേ. “അയാളെന്നെയൊന്ന്‌ സഹായിക്കാതിരുന്നാല്‍ മാത്രം മതി.............”

Echmukutty said...

പുഷ്പമാർക്ക് എന്തു വേണമോ അതു കൊടുക്കാതിരിയ്ക്കയല്ലേ പൊതുവേ ചെയ്യുക? സഹായം വേണമെങ്കിൽ ഒരു കാരണവശാലും കൊടുക്കാൻ പറ്റില്ല, സഹായം വേണ്ടെങ്കിൽ അതു കൊടുത്തേ അടങ്ങൂ.

Anonymous said...

സഹായം നിരസിക്കാന്‍ കാട്ടിയ തന്റേടത്തിനു കൊടുകൈ.

മുകിൽ said...

ജീവിതത്തിന്റെ ആത്മാർത്ഥത നിറഞ്ഞ വെറും നേരാണത്. ജീവിതം മുഴുവൻ കാമ്പോടേയും ഇറ്റു നിൽക്കുകയാണു ആ സ്ത്രീയുടെ വാക്കുകളിൽ..