ആരും അക്കൗണ്ട് ആക്കുന്നില്ല
രണ്ടു കുട്ടികളുള്ള ഒരു സ്ത്രീ മൂന്നു വയസ്സുള്ള ഒരു കുട്ടിയും ഭാര്യയുമുള്ള ഒരാളുടെ കൂടെ ഒളിച്ചോടി.പെണ്ണിന്റെ വീട്ടുകാര്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അവരെ പിടികൂടി കോടതിയില്‍ എത്തിച്ചു.കോടതിയില്‍ വെച്ച് സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചവര്‍ കോടതിക്കു പുറത്തുവെച്ച് ബന്ധുക്കളുടേയും സ്നേഹിതരുടേയും കൃത്യമായ ഇടപെടലിനെത്തുടര്‍ന്ന് രണ്ടു കുടുംബവും പഴയ ബന്ധങ്ങളിലേക്കു തന്നെ തിരിച്ചുപോയി. ആ ഇടപെടലില്‍ നിര്‍ണ്ണായകമായ ഉപദേശം എന്നെ ഏറെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.വഴി തിരിച്ചുവിട്ട ആ ഉപദേശം നല്കിയ ആള്‍ക്ക് ഏകദേശം നാല്പതു വയസ്സ് പ്രായം കാണും. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലിന്റേയും ഉപദേശത്തിന്‍േയും ഇടക്ക് അയാള്‍ പറഞ്ഞു " നിങ്ങള്‍ വെറും പാവങ്ങളാണ്.ലോകത്തില്‍ ഇതു പോലുള്ള ബന്ധങ്ങളൊക്കെ എല്ലാവര്ക്കും ഉണ്ടാകും.പക്ഷേ ആരും നിങ്ങളെപ്പോലെ അക്കൗണ്ട് ആക്കുന്നില്ല അത്രേയുള്ളൂ"
11 comments:
ha ha !! gud answer
athaaNusathyam.
ഹ ഹ ഹ...അതൊരു ഷാര്‍പ്പ് ആയ വാചകം തന്നെ...
ഒരു നഗ്നസത്യം! ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വാചകം തന്നെ...
അട്ജെസ്ടുമെന്റ്റ് ചെയ്തു അങ്ക്ട് പോവന്നെ :)-
"ആരും അക്കൗണ്ട് ആക്കുന്നില്ല"
ഇതിലപ്പുറം ഒന്നും പറയാന്‍ കഴിയില്യാ..!!
അഭിനന്ദനങ്ങള്‍..!!
മാറ്റം വരുന്നു എന്നുള്ളതിന്റെ സൂചനയാകാം
Good...
kollada
വലിയൊരു സത്യമാണു അയാൾ പറഞ്ഞത്. മലയാളിയ്ക്ക് അല്ലെങ്കിൽ ഇന്ത്യക്കാർക്കു വേണ്ട സത്യം.എന്തു വേണമെങ്കിലും ആവാം. പക്ഷെ രഹസ്യമായിരിക്കണം! അത്രയേയുള്ളൂ.
Post a Comment