Saturday, October 30, 2010

അത്രക്കോര്‍ത്തില്ല

അത്രക്കോര്‍ത്തില്ല.
ത്രേസ്യാമ്മ ചാക്കോ പാസ്‌പോര്‍ട്ട്‌ നിയമപ്രകാരം അറസ്റ്റിലായി.കോടതി ജാമ്യം അനുവദിച്ചു.കേസ്‌ ആള്‍മാറാട്ടത്തിന്‌. ഐ.ഡി കാര്‍ഡ്‌ ശരിയാക്കിയത്‌ ഭര്‍ത്താവ്‌.വിവാഹം കഴിഞ്ഞ്‌ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ(ഭര്‍ത്താക്കന്മാരുടെ ഉത്തരവാദിത്തമാണല്ലോ അത്‌) .SSLC ബുക്കൊന്നും വേണ്ടി വന്നില്ല.ത്രേസ്യാമ്മ ചാക്കോ എന്ന പേരില്‍ ഐ.ഡി കാര്‍ഡും കിട്ടി.(ഭാര്യയെ തനിയെ വിട്ടാല്‍ വാലിനു വേണ്ടി പറയേണ്ടി വരും ചിലപ്പോളെങ്ങാനും എതിര്‍ത്താലോ അതു നാണക്കേടാകും.) എമര്‍ജന്‍സി വിസ പ്രകാരം ത്രേസ്യാമ്മചാക്കോ ദുബായിലെത്തി.2 വര്‍ഷത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്‌റ്റ്‌.പാസ്‌പോര്‍ട്ടാഫീസിലെ രേഖപ്രകാരം ത്രേസ്യാമ്മ യോഹന്നാന്റെ (SSLC ബുക്കിലെ പേര്‌ അങ്ങനെയാണ്‌.)പാസ്‌പോര്‍ട്ടിലാണ്‌ ത്രേസ്യാമ്മചാക്കോ ദുബായിലെത്തുന്നത്‌.പോരെ പൂരം.പിന്നെ എന്തെല്ലാം നൂലാമാലകള്‍.വില്ലേജ്‌ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്‌.സാഷികളുടെ സാക്ഷ്യപ്പെടുത്തല്‍ ....... ജാമ്യം കിട്ടി ത്രേസ്യാമ്മ പുറത്തിറങ്ങിയപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ചാക്കോ പറഞ്ഞു .അന്ന്‌ അത്രക്കോര്‍ത്തില്ല.

4 comments:

മാണിക്യം said...

"അത്രക്കോര്‍ത്തില്ല"
.... :)

മുകിൽ said...

ഹ ഹ. മറക്കരുത് ഇത് ആരും.
വെറും സ്റ്റൈലിനു ഇങ്ങനെ വാലു ചേർക്കുന്ന സ്ത്രീകളേയും എനിക്കറിയാം.

ea jabbar said...

വാലില്ലാത്ത പെണ്ണുങ്ങളെയാണെനിക്കിഷ്ടം !!

കുഞ്ഞൂസ് (Kunjuss) said...

എന്തിനീ വാല്‍?