ലേഡീസും വേണ്ട ജെന്റെസും വേണ്ട ബോഡി മാത്രം മതി`
അസ്വാഭാവിക മരണം സംഭവിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തിനു ബോഡിന്ധബസ്‌ത് ഡ്യൂട്ടിക്കായി ആശുപത്രിയിലെത്തിയതായിരുന്നു.സബ്ബ് ഇന്‍സ്‌പെക്ടറും മറ്റു പോലീസുകാരും ഇന്‍ക്വസ്‌റ്റിലെ ചോദ്യാവലികള്‍ പൂരിപ്പിക്കുകയായിരുന്നു.ബോഡി പോസ്‌റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനായുള്ള ഒരക്കത്തിലായിരുന്നു ഞാന്‍.പോലീസിനെയും ബന്ധുക്കളേയും സഹായിക്കാനായി അയല്‍വായികളായ ചെറുപ്പക്കാരന്മാരോടൊപ്പം റുക്കിയ എന്നൊരു സ്‌ത്രീയും ഉണ്ടായിരുന്നു.ആംബുലന്‍സില്‍ ബോഡി കയറ്റിയ ശേഷം റുക്കിയയും ആംബുലന്‍സില്‍ കയറി.കോളനിയിലെ ആശാവര്‍ക്കറായിരുന്നു റുക്കിയ .ബോഡിയോടൊപ്പം മുഴുവന്‍പേരും പുരുഷന്മാരോയതുകൊണ്ടോ മുമ്പേ പോയി ശീലമുള്ളതുകൊണ്ടോ എന്തോ ആദ്യം തന്നെ റുക്കിയ ഗീര്‍ബോക്‌സിനു മുകളില്‍ സ്ഥാനം പിടിച്ചു.മോര്‍ച്ചറിയുടെ മുറ്റത്തു നിന്ന് ഔദ്യോഗിക രേഖകള്‍ ശരിയാക്കുന്നതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ എന്നോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു.
"സാറേ മെഡിക്കല്‍കോളേജിലേക്ക് ലേഡീസ് വേണംന്ന്‌ണ്ടോ ?" അപ്പോഴാണ് ആംബുലന്‍സിനുമുന്നില്‍ സ്ഥാനം പിടിച്ച റുക്കിയയെ ഞാന്‍ കാണുന്നത്,
"മെഡിക്കല്‍കോളേജിലേക്ക് ലേഡീസും വേണ്ട ജെന്റെ്‌സും വേണ്ട ബോഡി മാത്രം മതി" ഞാന്‍ മറുപടി നല്‌കി.
"അല്ല അവരുടെ ആവശ്യമുണ്ടോ ?" റുക്കിയയെ ഉദ്ദേശിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
"അവര്‍ വരുന്നതുകൊണ്ടെന്താ കുഴപ്പം "?ഞാന്‍ തിരിച്ചു ചോദിച്ചു.
"ഏയ് ഒന്നൂല്ല ഞാന്‍ ചോദിച്ചൂന്നേ.യുള്ളൂ.................. " അയാള്‍ ചോദ്യം മതിയാക്കി ആംബുലന്‍സിലേക്കു കയറി
12 comments:
ഈ ബ്ലോഗിലെ ഇതടക്കം ചില പോസ്റ്റുകള്‍ വായിച്ചു. എല്ലാം പുരുഷ വിദ്വേഷം സ്ഫുരിക്കുന്നവ.
ഇത്ര ചെറുതോ വിനയയുടെ ലോകം ?
അതെ സുബൈര്‍, എന്റെ ലോകം ചെറുതു തന്നെ .താങ്കളെപ്പോലുള്ള വലിയവരുടെ ലോകം കണാന്‍ ഇഷ്ടപ്പെടാത്തതു കാണിച്ചു തരുന്ന ചെറിയ ലോകം
ഇതെനിക്ക് മനസിലായില്ല വിനയാ...
മെഡിക്കല്‍ കോളെജിലേക്ക് പോകുന്ന ആംബുലന്‍സില്‍ ലേഡീസ് വന്നാല്‍ എന്താ കുഴപ്പം?
വന്നാല്‍ എന്ത് കുഴപ്പം? ഒന്നും സംഭവിക്കില്ല.അത് ചോദിച്ച ആള്‍ക്ക് പെണ്ണുങ്ങള്‍ വരുന്നതില്‍ ഒരു അസ്കിത.
കുഞ്ഞൂസ് പൊതുവെ ഇത്തരം വലിയ കാര്യങ്ങള്‍ എല്ലാം പുരുഷന്റെ ചുമതലയാണെന്നാണ് പുരുഷന്മാര്‍ ധരിച്ചു വശായിരിക്കുന്നത്(അടുക്കളപ്പണി പെണ്ണിന്റേതാണെന്ന് പെണ്ണ് ധരിച്ചതു പോലെ)അവിടൊരു വിള്ളല്‍ വന്നപ്പോഴുള്ള അസ്വസ്ഥത അത്രമാത്രം
വിനയ, അങ്ങയുടെ നിലപാടിനെ ബഹുമാനിച്ചുകൊണ്ട് തെന്നെ ചോദിക്കട്ടെ, ഇന്നും വലിയ കാര്യങ്ങളും ചെയ്യുന്നവരും, അപകടം പിടിച്ച മേഖലകളില്‍ പണി ചെയ്യുന്നവരും പുരുഷന്‍ തെന്നെയെല്ലേ ? സ്ത്രീ വിമോചനം എന്ന് പറയുന്നത്, പുരുഷന്‍ ചെയ്യുന്നതെല്ലാം സ്ത്രീയും ചെയ്യലാണ് ധാരണ വളര്‍ത്തുന്നത്, കേരളീയ സാഹചരത്യിലെങ്കിലും സ്ത്രീക്ക് തെന്നെ ദോഷകരമല്ലേ.
ഇന്ന് ജോലി ചെയ്യുന്ന പല സ്ത്രീകളും യഥാര്‍ത്തില്‍, വീട്ടിലെ ഭര്‍ത്താവിനും മക്കള്‍ക്കും ഭക്ഷണം ഉണ്ടാക്കലും അവരുടെ വസ്ത്രങ്ങള്‍ ഇസ്തിരിയുടുന്നതടക്കം, ചെയ്തിട്ടാണ് ഓഫീസില്‍ പോകുന്നത്. ഓഫീസ് വിട്ടു വീട്ടില്‍ വന്നാലും ഇവര്‍ക്ക് വിശ്രമം ഉണ്ടാകില്ല. ഇങ്ങനെ ഒരു യന്ത്രം കണക്കെ പണിയെടുക്കുന്നവരാണ് വിമോചിതയായ നമ്മുടെ സ്ത്രീകളില്‍ പലരും. ഇല്ലനെകില്‍ ഇവിടെ നിങ്ങളെ അനുകൂലിച്ചു കമ്മന്റിട്ട പുരുഷന്മാര്‍ പറയെട്ടെ അവരില്‍ എത്ര ആളുകള്‍ വീട്ടിലെ, അടുക്ക€ളപ്പണിയും, കുട്ടികളെ നോക്കലും മറ്റും ചില ദിവസങ്ങളിലെങ്കിലും ചെയ്യാറുണ്ടെന്ന് ?
സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ സ്ത്രീകള്‍ താരതമ്യെന കുറവാണ് എന്ന പഠനങ്ങള്‍ വായിച്ചതോര്‍ക്കുന്നു.
പല സ്വകാര്യ സ്ഥാപനങ്ങളും സ്ത്രീകളെ ജോലിക്ക് വെക്കുന്നത്, ചുരുങ്ങിയ ശമ്പളം കൊടുത്താല്‍ മതിയെന്ന സൌകര്യം കണ്ടിട്ടാണ്, അതും സ്ത്രീകളെ കൂടുതലായും എടുക്കുന്നത്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ് പോലെയുള്ള ചെറിയ തസ്തികളിലേക്കും. സൌന്ദ്യര്യമുള്ള സ്ത്രീകളെ മുഖ്യമായും ഇത്തരം ജോലിക്ക് തിരഞ്ഞെടുക്കുന്നതിന് പിന്നിലും, പുരുഷന്റെ ലാഭക്കൊതിയും വ്യഭിചാര മനസ്ഥിതിയും തെന്നെയാണ് കാരണം എന്നര്‍ത്ഥം. അപ്പോളോ ഹോസ്പിടല്‍ കുറച്ച് മുമ്പ് വനിതാ നാഴ്സുമാരോട്, ലിപ്സ്ടിക് ഉപയോഗിക്കാനും, രോഗികളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ വസ്ത്രം ധരിക്കണം എന്നും നിര്‍ദേശിക്കപ്പെട്ടതായി വായിച്ചതോര്‍ക്കുന്നു. എയര്‍ ഹോസ്ടസുമാരുടെ വസ്ത്രധാരണവും, പുരുഷ കാസ്ടമര്‍മാരെ സംപ്രീതി പ്പെടുത്തുന്ന വിധമാണ്, മാത്രവുമല്ല, അത്തരം ജോലിക്ക് വിവാഹം കഴിച്ചവരാകരുത് എന്നത് നിബന്ധന കൂടിയുണ്ട്. ഇങ്ങനെ മുതലാളിത്തം ഒരര്‍ത്ഥത്തില്‍ തൊഴിലിടങ്ങളിലും സ്ത്രീകളെ ചൂഷണം ചെയ്യുക തെന്നെയാണ്.
ഇതിന് മറുവശം കൂടിയുണ്ട്, അതായത്, ഒരു സ്വകാര്യ സ്ഥാപനവും ഒരു വര്‍ഷത്തോളം ലീവ് എടുക്കാന്‍ സാധ്യതയുള്ള ആരെയും, പ്രധാനപ്പെട്ട പോസ്റ്റുകളില്‍ പ്രതിഷ്ടിക്കില്ല, സ്വാഭാവികമായും മേഖലകളില്‍ എത്തിപ്പെടാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് മാതാവാകാനുള്ള ആഗ്രഹം ഉണ്ടായിക്കൂടാ.
പുരുഷന്മാര്‍ ചെയ്യുന്നതെല്ലാം, സ്ത്രീകള്‍ക്കും ചെയ്യാം എന്ന് വാദിക്കാം പക്ഷെ സ്ത്രീകള്‍ ചെയ്യുന്ന എല്ലാം പുരുഷന്മാര്‍ക്ക് ചെയ്യാം എന്ന് വാദിക്കാന്‍ കഴിയില്ലല്ലോ?
“ ഇല്ലനെകില്‍ ഇവിടെ നിങ്ങളെ അനുകൂലിച്ചു കമ്മന്റിട്ട പുരുഷന്മാര്‍ പറയെട്ടെ അവരില്‍ എത്ര ആളുകള്‍ വീട്ടിലെ, അടുക്ക€ളപ്പണിയും, കുട്ടികളെ നോക്കലും മറ്റും ചില ദിവസങ്ങളിലെങ്കിലും ചെയ്യാറുണ്ടെന്ന് ? ”
കാക്കര ചെയ്യാറുണ്ട്... നൂറുക്കണക്കിന് പുരുഷന്മാരും ഇത്തരം ജോലി ചെയ്യാറുണ്ട്... കാലം മാറി സുബൈറെ...
കാക്കര ചെയ്യുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. ഞാന്‍ അറിയുന്ന ആളുകളുടെ ആരും അങ്ങിനെ ചെയ്യുന്നില്ല.
പിന്നെ, ഞാന്‍ ഉദ്ദേശിച്ചത്, ഗൃഹ ഭരണം തുല്യമായി പങ്കിടുന്നതിനെ ക്കുറിച്ചാണ് കേട്ടോ.
ഉദാഹരണമായി, അടുക്കളപണി പൂര്‍ണമായും ഭര്ത്താവി ഏറ്റെടുക്കുക (രാവിലെ കുളിചോരുങ്ങി അടുക്കളയില്‍ കയറി ബെഡ് കോഫിയുണ്ടാക്കി ഭാര്യക്ക് കൊടുക്കുന്ന മാതൃകാ ഭര്‍ത്താവിനെ സങ്കല്‍പിച്ച് നോക്കൂ), പകരം കുട്ടികളെ നോക്കുക, വസ്ത്രം അളക്കുക, വീട് വൃത്തിയാക്കുക തുടഗ്നിയ പകരം മറ്റു ജോലികള്‍ ഭാര്യ ചെയ്യുക.
അതെ പോലെ തെന്നെ ഭര്‍ത്താവ് അടുക്കളയിലാണെങ്കിലും, ഭാര്യ പത്രം വായിക്കുക, കൂട്ടുകാരോടൊത് ആഗോള രാഷ്ട്രീയവും മറ്റും ചര്‍ച്ച ചെയ്യുക, പുറത്തു കറങ്ങി നടക്കുക തുടങ്ങിയ വിനോദങ്ങള്‍ ചെയ്യുന്നവളായിരിക്കും.
അല്ലെങ്കില്‍, കുട്ടികളെ നോക്കല്‍, (കുളിപ്പിക്കല്‍, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിപ്പിക്കള്‍, അമ്പിളി മാമന്റെ പാട്ട് പാടി മാമു കൊടുക്കല്‍ , താരാട്ട് പാടി ഉറക്കല്‍ തുടങ്ങിയ എല്ലാം) ഭര്‍ത്താവ് ഏറ്റെടുക്കുക മറ്റു കാര്യങ്ങള്‍ ഭാര്യയും. ഇങ്ങനെ ഉത്തരവാദിതങ്ങള്‍ തുല്യമായി പകുതെടുക്കുന്ന ഒരു "മാതൃക കുടുംബ" ത്തെയാണ് ഞാന്‍ ഉദ്ദേശിച്ചത്.
സുബൈർ...
ഗൃഹഭരണം തുല്യമായി പങ്കിടുകയെന്നാൽ എല്ലാ പണികളും ആണും പെണ്ണും കൂടി ചെയ്യുകയെന്നല്ല... രണ്ട് പേരും ജോലിക്കാരാണെങ്ങിൽ ജോലി കഴിഞ്ഞ് വന്നതിന് ശേഷമുള്ള സമയം വീട്ടുജോലികൾ ചെയ്യുവാൻ പരസ്പരം സഹായിക്കുക എന്നതാണ്... ഇന്നും ഏറ്റകുറച്ചിലുകളുണ്ട്... താങ്ങൾ വിശദമായി എഴുതിയ എല്ലാ ജോലികളും ഞാൻ ചെയ്യുന്നുണ്ട്... ഇതൊന്നും പുതിയ കാര്യമല്ല...
സമത്വമെന്നാൽ ഭർത്താവ് അടുക്കളയിലും ഭാര്യ ആൽത്തറയിലും... അങ്ങനെയാണോ?
വിദ്യാഭ്യാസമില്ലാത്ത, അല്ലെങ്കില്‍ വിവരമില്ലാത്ത അതുമല്ലെങ്കില്‍ നിഷ്കളങ്കമായ ഏതോ ഒരു ഒരാളുടെ മറ്റൊരു ആന്തരാര്‍ത്ഥവുമില്ലാത്ത ഒരു കുഞ്ഞു കമന്റില്‍ ഇത് പോലെ വല്ലാത്ത എന്തോ വലിയ അര്‍ഥം കണ്ടെതിയായ വിനയ മാഡം ആണോ ആ അറിവില്ലാത്ത ചോദ്യകര്‍ത്താവാണോ തെറ്റ് ?
സുബൈറിക്കാ ങ്ങള് തകര്‍ക്കാണല്ലോ ! ഒരു ഇസ്ലാമിസ്റ്റിനു ഒരിക്കലും സ്ത്രീയെ തുല്യയായി കാണാനാവില്ല. സ്ത്രീയെ കൃഷി സ്ഥലവും മറ്റുമായി ക്കാണുന്ന മതത്തെ പ്രതിനിധീകരിക്കുന്നവര്‍ ഇത്തരം ഒരു അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ആണ് അത്ഭുതം. താങ്കളുടെ മതത്തില്‍ സ്ത്രീയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടോ? പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയുമോ???? ആദ്യം ഞമ്മന്റെ കണ്ണിലെ മരക്കഷണം എടുത്തു മാറ്റൂ സുബൈറേ എന്നിട്ടാവാം ആരാന്റെ കണ്ണിലെ കരട്.
Post a Comment