Showing posts with label ലേഡീസും വേണ്ട ജെന്റെസും വേണ്ട ബോഡി മാത്രം മതി`. Show all posts
Showing posts with label ലേഡീസും വേണ്ട ജെന്റെസും വേണ്ട ബോഡി മാത്രം മതി`. Show all posts

Monday, November 1, 2010

ലേഡീസും വേണ്ട ജെന്റെസും വേണ്ട ബോഡി മാത്രം മതി`

ലേഡീസും വേണ്ട ജെന്റെസും വേണ്ട ബോഡി മാത്രം മതി`
അസ്വാഭാവിക മരണം സംഭവിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തിനു ബോഡിന്ധബസ്‌ത്‌ ഡ്യൂട്ടിക്കായി ആശുപത്രിയിലെത്തിയതായിരുന്നു.സബ്ബ്‌ ഇന്‍സ്‌പെക്ടറും മറ്റു പോലീസുകാരും ഇന്‍ക്വസ്‌റ്റിലെ ചോദ്യാവലികള്‍ പൂരിപ്പിക്കുകയായിരുന്നു.ബോഡി പോസ്‌റ്റുമോര്‍ട്ടത്തിനായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ കൊണ്ടു പോകുന്നതിനായുള്ള ഒരക്കത്തിലായിരുന്നു ഞാന്‍.പോലീസിനെയും ബന്ധുക്കളേയും സഹായിക്കാനായി അയല്‍വായികളായ ചെറുപ്പക്കാരന്മാരോടൊപ്പം റുക്കിയ എന്നൊരു സ്‌ത്രീയും ഉണ്ടായിരുന്നു.ആംബുലന്‍സില്‍ ബോഡി കയറ്റിയ ശേഷം റുക്കിയയും ആംബുലന്‍സില്‍ കയറി.കോളനിയിലെ ആശാവര്‍ക്കറായിരുന്നു റുക്കിയ .ബോഡിയോടൊപ്പം മുഴുവന്‍പേരും പുരുഷന്മാരോയതുകൊണ്ടോ മുമ്പേ പോയി ശീലമുള്ളതുകൊണ്ടോ എന്തോ ആദ്യം തന്നെ റുക്കിയ ഗീര്‍ബോക്‌സിനു മുകളില്‍ സ്ഥാനം പിടിച്ചു.മോര്‍ച്ചറിയുടെ മുറ്റത്തു നിന്ന്‌ ഔദ്യോഗിക രേഖകള്‍ ശരിയാക്കുന്നതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ എന്നോട്‌ അടക്കിയ സ്വരത്തില്‍ ചോദിച്ചു.
"സാറേ മെഡിക്കല്‍കോളേജിലേക്ക്‌ ലേഡീസ്‌ വേണംന്ന്‌ണ്ടോ ?" അപ്പോഴാണ്‌ ആംബുലന്‍സിനുമുന്നില്‍ സ്ഥാനം പിടിച്ച റുക്കിയയെ ഞാന്‍ കാണുന്നത്‌,
"മെഡിക്കല്‍കോളേജിലേക്ക്‌ ലേഡീസും വേണ്ട ജെന്റെ്‌സും വേണ്ട ബോഡി മാത്രം മതി" ഞാന്‍ മറുപടി നല്‌കി.
"അല്ല അവരുടെ ആവശ്യമുണ്ടോ ?" റുക്കിയയെ ഉദ്ദേശിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു.
"അവര്‍ വരുന്നതുകൊണ്ടെന്താ കുഴപ്പം "?ഞാന്‍ തിരിച്ചു ചോദിച്ചു.
"ഏയ്‌ ഒന്നൂല്ല ഞാന്‍ ചോദിച്ചൂന്നേ.യുള്ളൂ.................. " അയാള്‍ ചോദ്യം മതിയാക്കി ആംബുലന്‍സിലേക്കു കയറി