കയ്‌ക്കും പുളിക്കും മുന്തിരിങ്ങ
തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ടു ദിവസം യാതൊരു ശല്യവുമനുഭവിക്കാതെ റൗണ്ടിലൂടെ നടന്നു നീങ്ങിയ അനുഭവം സുഹൃത്തുക്കളോട് വിവരിക്കുകയായിരുന്നു.കൂട്ടത്തില്‍ മിടുക്കിയായ സാരി മാത്രം ധരിക്കാറുള്ള സ്‌ത്രീ "വിനയാ...... തിരക്കിലൂടെ നടന്നു മാത്രമേ തിരക്കാസ്വദിക്കാന്‍ കഴിയൂ എന്നു പറയുന്നതിലര്‍ത്ഥമില്ല.ഞങ്ങളും മാറി നിന്നുകൊണ്ട് തിരക്ക് ആസ്വദിച്ചു.പിന്നെന്താണതിലിത്ര പ്രത്യേകത ?"അവര്‍ അല്‌പം ഗമയില്‍ തന്നെ ചോദിച്ചു.
"അതെ മാഡം.അങ്ങനെ ആസ്വദിക്കുക മാത്രമേ നിങ്ങള്‍ക്കു നിവൃത്തിയുള്ളൂ.ഒരേ സമയം എനിക്കിതിനു രണ്ടിനും കഴിയും എന്നുള്ളതുമാത്രമാണ് ഇതിന്റെ പ്രത്യേകത".ഞാനും ഗമയില്‍ മറുപടി പറഞ്ഞു
9 comments:
!!
കവയിത്രി എന്താണൂദ്ദേശിച്ചത് ?
തിരക്കിലൂടെ നടക്കാനും അത് ആസ്വദിക്കാനും കഴിയും എന്നാണോ, വിനയ?
ഇപ്പോൾ അധികം കാണാനില്ലല്ലോ.
ഗമ വിട്ടു ഒരു കളിയും പാടില്ല ..........
അതെ Anil......
തൃശ്ശൂര്‍ പൂരം എന്നു പറഞ്ഞാല്‍ തന്നെ തിരക്കിന്റെ ഉത്സവമാണ്.പൂഴിയെറിഞ്ഞാല്‍ നിലത്തുവീഴില്ല.ആ തിരക്കിലൂടെ ആണിന്റെ തോണ്ടും പിടുത്തവുമില്ലാതെ വേഷവിധാനത്തിന്റെ പ്രത്യേകതകൊണ്ടു മാത്രമാണ് എനിക്കു നടക്കാനായത്.ഒരു സ്‌ത്രീ വേഷധാരിയേയും ആ തിരക്കില്‍ എനിക്കു കാണാന്‍ കഴിഞ്ഞില്ല.സ്ഥിരമായി കാട്ടില്‍ പോകാറുള്ള വന്യമൃഗ സ്‌നേഹിയായ ഒരു സുഹൃത്ത് കാട്ടില്‍ പോകാനുള്ള യോഗ്യതയെപ്പറ്റി എന്നോടു നല്‌കിയ ഉപദേശം ഞാനും പ്രയോഗിക്കുന്നു അത്രമാത്രം.അയാള്‍ അവസരോചിതമായി എനിക്കു നല്‌കിയ ഉപദേശം ഇങ്ങനെയായിരുന്നു. "വിനയാ....... നമ്മുക്ക് സ്വസ്ഥമായി കാട്ടില്‍ പോകണമെങ്കില്‍ നാം കാട്ടുമൃഗങ്ങളുമായി പൊരുത്തപ്പെടേണ്ടതുണ്ട്.അതിനു ചില തന്ത്രങ്ങളുണ്ട്.ഒന്നാമതായി കാടിന്റെ നിറത്തോട് പൊരുത്തപ്പെടുന്ന വസ്‌ത്രങ്ങള്‍ ധരിക്കുക. പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കാതിരിക്കുക.കാടാസ്വദിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.അതുകൊണ്ടു തന്നെ റിസ്‌ക്കെടുക്കേണ്ടതും നമ്മളാണ്.അല്ലാതെ കളറും മണവും പൊരുത്തപ്പെടുന്നതിന് ആ പാവങ്ങളെ ബോധവത്‌ക്കരിക്കാനൊന്നും പറ്റില്ലല്ലോ.അങ്ങനെയങ്ങ് ബോധവത്‌ക്കരണം നടത്തിക്കളയാം എന്നൊരാള്‍ വിചാരിച്ചാല്‍ അയാള്‍ക്കൊരിക്കലും കാട്ടില്‍ പോകാനൊക്കില്ലെന്നൊരു മെച്ചം മാത്രമേയുണ്ടാകൂ "
haaaaahhaahaaa.
vaa adachu pidikku............PLZ
"ഒരേ സമയം എനിക്കിതിനു രണ്ടിനും കഴിയും എന്നുള്ളതുമാത്രമാണ് ഇതിന്റെ പ്രത്യേകത".
.......... നന്നായി :)
‘മെയിൽ ഷോവനിസ്റ്റുകളുടെ പൂരം‘ എന്ന് തലക്കെട്ടിൽ ഒരു ലേഖനം (ലേഖികയുടെ പേര് മറന്നു) വായിച്ചിരുന്നു കുറച്ച് നാൾ മുൻപ്. വിനയ ഒരാളെങ്കിലും ആ വിശേഷണത്തിന് അപവാദമാകുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.
Post a Comment