എന്തുകൊണ്ട് മുസ്ലീം യുവാക്കള്‍ പ്രതികരിക്കുന്നില്ല
21 വയസ്സുള്ള സുനീറ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യുന്നു.അന്യേഷണം കിട്ടിയതേ ഞാന്‍ ആ കുട്ടിയെ പോയി കണ്ടു.മൂന്നു മാസമേ ഒരുമിച്ചു ജീവിച്ചിട്ടുള്ളൂ.വിവാഹം കഴിച്ച നൂറുദ്ദീന്‍ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.ഈ വിവരം വീട്ടുകാരോട് മറച്ചുവെച്ചിട്ടാണ് അയാള്‍ വിവാഹം കഴിച്ചത്.സുനീറയുമായുള്ള വിവാഹം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് വിവരം നൂറുദ്ദീന്റെ ആദ്യ ഭാര്യ അറിയുന്നത്. ആ വീട്ടില്‍ പ്രശ്നമായി.അവരും കുട്ടികളും ആത്മഹത്യാ ഭീഷണി മുഴക്കി.അവരുടെ വീട്ടുകാര്‍ നൂറുദ്ദീനെ ഉള്‍പ്പെടെ ഭാര്യവീട്ടിലേക്ക് മാറ്റി.തന്റെ ഭര്‍ത്താവ് തന്നെ മൊഴി ചൊല്ലുകയാണെന്ന് ഫോണിലൂടെ അറിയിച്ചു.സുനീറയുടേയും പിതാവിന്റേയും ആവശ്യം ഇതു മാത്രം .വല്ലപ്പോഴും വന്നാല്‍ മതി.നാട്ടുകാരോട് ഒരു ഭര്ത്താവുണഅടെന്നു പറയണം.അതിനും അയാള്‍ വഴങ്ങിയില്ല.കേസ് നടക്കുന്നു.
ഒരു മാസത്തിനുള്ളില്‍ അനുഭവമുള്ള നാലാമത്തെ സംഭവം .ഒരു പെണ്‍കുട്ടിയെ വിവാഹം നിശ്ചയിക്കുമ്പോള്‍ എന്തു കൊണ്ട് അയാളുടെ കുടുംബത്തെപ്പറ്റി അന്യേഷിക്കുന്നില്ല ? ഇത്തരത്തില്‍ ഇക്കാലത്തും നടക്കുന്ന രണ്ടാം കല്ല്യാണങ്ങള്ക്കെതിരെ എന്തുകൊണ്ടാണ് മുസ്ലീം യുവാക്കള്‍ പ്രതികരിക്കാത്തത് ?
നമ്പൂതിരി സമുദായങ്ങള്‍ക്കിടയിലുണ്ടായിരുന്ന അഫ്ന്‍ സമ്പ്രദായം( സ്വ സമുദായത്തില്‍ നിന്നും വിവാഹം കഴിക്കാന്‍ പാടില്ല എന്ന നിയമം), വിധവാ വിവാഹ നിരോധനം തുടങ്ങിയവ ആ സമുദായത്തിലെ ചെറുപ്പക്കാരുടെ തീഷ്ണമായ പ്രതികരണത്തിലൂടെ തന്നെയാണിന്ന് പൂര്‍ണ്ണമായും നിര്‍ത്താനായത് അതു പോലെ തന്നെ സതി സമ്പ്രദായം ( ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചായുന്നത്)
ഒരു സമുദായത്തില്‍ നില നില്ക്കുന്ന ദുരാചാരത്തനെതിരെയുള്ള പ്രതികരണം ,പ്രതിഷേധം ഉയര്‍ന്നു വരേണ്ടത് ആ വിഭാഗത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ നിന്നു തന്നെയാകണം.മുസ്ലീം സമുദായത്തില്‍ വ്യാപകമായി നിലനില്‍ക്കുന്ന ഈ ദുരവസ്ഥക്കെതിരെ എന്തുകൊണ്ടൊരു അത്തരത്തിലൊരു പ്രതിഷേധം ഇതു വരെ ഉയര്‍ന്നു വരുന്നില്ല ?പള്ളിക്കമ്മറ്റികള്‍ എന്തുകൊണ്ട് ഈ കാര്യം ഗൗരവമായി കാണുന്നില്ല.ഒരു സമുദായത്തെത്തന്നെ മുറിപ്പെടുത്തുന്ന ഈ അവസ്ഥക്ക് മാറ്റം വരുത്തേണ്ടേ.....?
22 comments:
Well said! Long way to go
നല്ല ചോദ്യം. മുസ്ലീം യുവാക്കൾ ഉത്തരം പറയട്ടെ.
പ്രജ്ഞയട്ട ഒരു സമൂഹം എങ്ങനെ പ്രതികരിക്കും. പ്രതികരിച്ചാല്‍ കിട്ടുന്നതോ..?
എങ്ങനെ പ്രിതികരിക്കും വിനേയേച്ചി...എനിക്കും ഈ ആനുകൂല്യങ്ങളെക്കൊ വേണ്ടേ..ഇതിനൊക്കെ പ്രതികരിക്കാന്‍ എനിക്കെന്തു ഗുണം? നമ്മള് ദീന്, ശരീയത്ത് ഒക്കെ മുമ്പി വെയ്ക്കും. കീറി മുറിക്കും. പെണ്ണിന്രെ ദുഖമോ ദുരിതമോ ആരു കാണുന്നു.
വിനയ സൂക്ഷിച്ചോ ! ഈ മാതിരിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ “പ്രതികരണം“ വരും. !!!
ആദ്യമായി നിങ്ങളുടെ extremist feminisam ഇല്ലാത്ത ഒരു പോസ്റ്റ് കണ്ടു. thank god
ഇത് തീര്‍ച്ചയായും പ്രതികരിക്കേണ്ടത് തന്നെയാണ്..പക്ഷെ ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്..അതു മാത്രമല്ല..എല്ലാ മതത്തില്‍ പെട്ട കല്യാണ വീരന്മാരുമുണ്ട്..
ഞാന്‍ എന്റെ നാട്ടില്‍ ഇക്കാലത്തിനിടയില്‍ ഒരിക്കലും തട്ടിപ്പ് രണ്ടാം കല്യാണം കണ്ടിട്ടില്ല...ഞാന്‍ സിനിമയിലും കഥയിലുമൊക്കെ ഇതു വായിച്ചതല്ലാതെ എനിക്ക് പരിചയമുള്ള ഒരു മുസ്ലീം യുവാവും ഇതു ചെയ്തതായി എനിക്കറിവില്ല..
സുഹൃത്തേ RIGHT TO INFORMATION ACT പ്രകാരം അന്യേഷിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമേയല്ല.മറ്റു വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരിക്കാം പക്ഷേ മുസ്ലീംങ്ങള്‍ക്കിടയില്‍ ഇത് വ്യാപകമാണെന്ന് ഉറപ്പിച്ചു പറയാന്‍ എനിക്കു കഴിയും .താങ്കള്‍ക്കും കണക്കുകള്‍ പരിശോധിക്കാം
otteppetta sambhavam alla.. muslim guys generally enjoy this.
ഇന്ത്യന്‍ നിയമ വ്യവസ്ഥപ്രകാരം ഒന്നില്‍ കൂടുതല്‍ പേരെ വിവാഹം കഴിച്ചു ഭാര്യമാരായി കൊണ്ടുനടക്കാന്‍ കഴിയുന്നതു മുസ്ലിംങ്ങള്‍ക്കു മാത്രമാണ്. അതു കൊണ്ടുതന്നെ ഒരേ സമയം ഒന്നില്‍ കൂടുതല്‍ നിയമപരമായ ഭാര്യമാര്‍ ഉള്ളതും മുസ്ലീങ്ങള്‍ക്കിടയിലാണ്. കല്ല്യാണ വീരന്മാര്ക്കുള്ളതല്ല ആ ആനുകൂല്യമെങ്കിലും ഇതരമതസ്ഥരായവര്‍ ഉള്‍പ്പടെ പലരും അതു ദുര്‍വിനിയൊഗം ചെയ്യുന്നുണ്ട്. അതു മാറ്റേണ്ടതു തന്നെ.
പരസ്ത്രീ ബന്ധത്തിനൊരു തടയും, അച്ഛനാരെന്നറിയാത്ത കുട്ടികള്‍ കുറവാണെന്ന മേന്മയും ബഹുഭാര്യാത്വത്തിനുണ്ടെങ്കിലും, ചില ക്രിമിനലുകള്‍ (വിവാഹം കഴിക്കുന്നവനും, പെണ്ണിന്റെ വീട്ടുകാരും, കര്‍മ്മങ്ങള്‍ നടത്തിക്കൊടുക്കുന്നവരും ഉള്‍പ്പെടുന്ന) നടത്തുന്ന പലതും മറച്ചു വെച്ചു കൊണ്ടുള്ള വിവാഹങ്ങളും യാതൊരു തത്വദീക്ഷയുമില്ലാത്തെ മൊഴിചൊല്ലലും ആ മേന്മകളെ ഇല്ലാതാക്കുന്നു.
എന്തുകൊണ്ട് മുസ്ലീം യുവാക്കള്‍ പ്രതികരിക്കുന്നില്ല
ഉത്തരം muneera പറഞ്ഞു.
അനോണീ അങ്ങനെ എല്ലാ മുസ്ലീം പുരുഷന്മാരും enjoy ചെയ്യുന്നതല്ല ഞാന്‍ കാണുന്നത്.ഈ പെണ്ണിന്റെ വാപ്പയും സഹോദരങ്ങളും സുഹൃത്തുക്കളും ആയ ആണുങ്ങള് തന്നെയാണ് ഈ പെണ്ണിനെ ചതിച്ചവനെ അടിക്കാനും കേസുകൊടുക്കാനും ജയിലിലടപ്പിക്കാനും എല്ലാം നെട്ടോട്ടമോടുന്നത്.അപ്പുറത്തും ഇപ്പുറത്തും ഇതിന്റെ പേരില്‍ ജീവന്മരണപോരാട്ടം നടത്തുന്നത് ആണുങ്ങള് തന്നെയാണ്
നന്നായി. ഒരു മാറ്റം ഉണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കാം.....സസ്നേഹം
വിവാഹ തട്ടിപ്പുകാരനെ തേടി ഒരു യുവതി കൂടിയെത്തി
Published on Friday, December 10, 2010 - 7:50 AM GMT ( 7 hours 5 min ago)
(+)(-) Font Size ShareThis
ആലപ്പുഴ: ഒരു യുവതികൂടി വിവാഹ തട്ടിപ്പുകാരന്റെ കെണിയില്പെട്ടതായ വിവരം പുറത്തുവന്നു. കോവളം സ്വദേശി 30കാരിയാണ് വ്യാഴാഴ്ച പത്രവാര്‍ത്ത കണ്ട് സൗത് പൊലീസുമായി ബന്ധപ്പെട്ടത്. ഒരുവര്‍ഷം മുമ്പായിരുന്നത്രേ ഇവരെ വിവാഹം ചെയ്തത്. ഇതോടെ വഞ്ചിക്കപ്പെട്ട യുവതികളുടെ എണ്ണം 13 ആയി. മറ്റ് ഭാര്യമാരുടെ കാര്യത്തിലെന്നപോലെ പത്രപരസ്യം നല്‍കിയാണ് ഇവരെയും വിവാഹം ചെയ്തത്.
വിവാഹ തട്ടിപ്പിന് തൃശൂര്‍ ഒല്ലൂര്‍ അരിഞ്ചേരി മാഗീസ് ഡേലില്‍ തോംസണെ (52) ബുധനാഴ്ചയാണ് സൗത് എസ്.ഐ കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അടുത്തദിവസം തന്നെ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതിക്ക് രണ്ട് പാസ്പോര്‍ട്ട് ലഭിച്ചതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വേറൊരു വിവാഹം കഴിച്ചതു അറിയില്ലയിരുന്നു എന്നത് എപ്പൊഴും പറയുന്ന ഒരു എക്സുസ് ആണു. അവരുടെ ഉദ്ദേശം വ്യക്തമാണു ഒരു ഭർത്താവു ഉണ്ടു എന്നു പറയണം. എപ്പ്ഴെങ്കിലും ഒന്നു വന്നു പോണം.. ഇത്തരം കേസുകളിൽ പലപ്പൊഴും ഇതാണു വസ്തുത. വിവാഹ പ്രായമെത്തി കല്യാണമാവതെ നില്കുന്ന കുട്ടികളുടെ മാതാപിതാക്കൽ ഇങ്ങനയെങ്കിലും ആരെൻകിലും വന്നെങ്കിൽ എന്നു കരുതുന്ന ഒരു പാടുണ്ടു. പിന്നീടു പോയി കേസു കൊടുക്കും എന്നു വന്നാലു ഈ അവസ്ഥ ഇല്ലാതെയാവും.. വിവാഹതിന്റെ മുമ്പു അയാളെ കുറിച്ചു അനവെഷിച്ചാൽ ചതിയിൽ പെടാതിരിക്കം. പലപ്പൊഴും മഹല്ലുകാരെ നിർബന്ധിക്കുന്നതു കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണു..
പ്രസക്തം.
മുസ്ലീം യുവാക്കൾ അമിതമായി ബഹുഭാര്യാത്വം എന്ന മതന്യായം ഉപയോഗിച്ച് പെൺകുട്ടികളെ വഞ്ചിക്കുന്നു എന്ന് മാത്രമാണ് ഇവിടെ സൂചിപ്പിച്ചത് എന്ന് തൊന്നുന്നു. പക്ഷെ ഒരു കൃസ്ത്യാനിയും ഇങ്ങനെ കാല്ല്യാണം കഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയപ്പോൾ എല്ലാവർക്കും സമാധാനമായില്ലെ. ഇനി എല്ലാവരും വീട്ടിൽ പോയേ.
വിനയചേച്ചിക്കു ഒരു പക്ഷെ അറിയാമായിരിക്കും,കേരളത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന സ്ത്രീകളിൽ പകുതിയും മുസ്ലിം സമുദായത്തിൽ പെട്ടവരാണത്രെ...പലരും കള്ളപേരുകളിലാണു അറിയപ്പെടുന്നതു . [കാരണം,ഈ കൂട്ടർ സ്വന്തക്കാരിൽ നിന്നും,സ്വ സമുദായത്തിൽ നിന്നും അകന്നു നിൽക്കാൻ വേണ്ടിയത്രെ ]ഇതൊക്കെ എന്നോട് പറഞ്ഞത് ഒരു സ്ത്രിവേദി പ്രവർത്തകയാണു.എന്റെ ഒരു സഹ പ്രവർത്തക കൂടിയായ ഇവരും ,മറ്റും നടത്തിയ ഒരു പഡ്ഡ്നത്തിലാണു ഈ ഞെട്ടിക്കുന്ന വിവരം അറിഞ്ഞതു. മുൻപ് ഈ റിപ്പോർട് ഏഷ്യാനെറ്റിൽ അവതരിപ്പിക്കുകയുണ്ടായി .കണ്ടു കാണുമ്മെന്നു വിശ്വാസിക്കുന്നു
ഈ പഡ്ഡനത്തിലെ ഒരു പ്രധാന കാര്യം ഇതു പോലുള്ള മൊഴി ച്ചൊല്ലലിൽ പെട്ടവരാണു അധികവും പിന്നെ ദാരിദ്ര്യവും
പുന്നക്കാടന്നു സുഖക്കേട് മറ്റേതു ആണ് ...?(വര്‍ഗ്ഗീയം )
പോലീസേ,മതരഹിതരോ,യുക്തിവാദികളോ ഇത്തരം കേസ്സിൽ പെട്ടിട്ടുള്ളതായി അറിയാമോ..?
(തിരിച്ചൊരു ഗോളടിക്കാമെന്നു കരുതി)
പോലീസേ,മതരഹിതരോ,യുക്തിവാദികളോ ഇത്തരം കേസ്സിൽ പെട്ടിട്ടുള്ളതായി അറിയാമോ..?
(തിരിച്ചൊരു ഗോളടിക്കാമെന്നു കരുതി)
Post a Comment