അടുത്ത ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു പോയതായിരുന്നു. രാത്രി അടുക്കളയിലെ സ്റ്റൂളില്‍ ഒരു കാല് തറയിലും ഒരു കാല് അടുക്കളയിലെ സ്ലാബിനുമുകളിലുമായി വെച്ച് ആ വീട്ടിലെ മരുമകളുമായി വിശേഷങ്ങള്‍ പറയുകയായിരുന്നു.പെട്ടന്ന് അടുക്കളയിലേക്കു വന്ന ആ വീട്ടിലെ രണ്ടാം ക്ലാസുകാരി വലതുകൈ താടിയില്‍ വച്ച് അത്ഭുതത്തോടെ എന്നെ നോക്കുന്നതു കണ്ട്
"എന്താ മോളെ "എന്നുചോദിച്ചു.
ഉടനെ വന്നു അതിശയത്തോടെയുള്ള മറുചോദ്യം "അല്ലാ....... പെണ്ണ്ങ്ങക്ക് ഇങ്ങനിരിക്കാന്‍ പാട്വോ ?
10 comments:
ദാ, അതന്നെ, ഇവിടേം.
http://goo.gl/YAbf4
ഇരുത്തോം നടത്തോം സംസാരോം എല്ലാം
വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍.
100 കോടിയൊലേറെ അടിമകളുള്ള രാജ്യത്ത്
സ്വന്തം കയ്യും കാലും എങ്ങനെയൊക്കെ ഇരിക്കുന്നതാണ് യജമാനന്റെമുന്നില്‍ കൂടുതല്‍
വിനയമുള്ളവരാകാന് സൌകര്യപ്പെടുക എന്നാണു
ജനം ചിന്തിക്കുക.ഉപജീവനമാണല്ലോ നമ്മുടെ ആകെയുള്ള ലക്ഷ്യം :)
തന്റേടമുള്ളവരെ അഹങ്കാരികളെന്ന് മുദ്രകുത്തി കൊന്നൊടുക്കിയിരുന്ന രാജ്യമാണ് ഭാരതം. ... അതിനായി
എത്ര ദുര്ഗ്ഗാദേവിമാരാണിവിടെ അവതാരമെടുത്തിട്ടുള്ളത് !!! പെണ്ണുങ്ങളെക്കൊണ്ടുതന്നെ ആണുങ്ങളെ കൊല്ലണമെന്നും നമുക്ക് നിര്‍ബന്ധമുണ്ട്.
എല്ലാം അടിമസമൂഹത്തിന്റെപ്രശ്നങ്ങള്.
he he ....Engane irunnalum kannakkaa
പെണ്ണുങ്ങള് ആയാലും ആണുങ്ങള് ആയാലും ഇരുത്തത്ത്തിലും നടത്തത്തിലും നില്‍പ്പിലും ഒക്കെ അല്പം ഭംഗി വരുത്താന്‍ ശ്രദ്ധിച്ചാല്‍ കാണുന്നവര്‍ക്ക് അരോചകം ആകില്ല.
സംഗതി അബ്ക്കാരി പറഞ്ഞുകഴിഞ്ഞു.
Second standard student, but said the right thing at the right time!!! Vinayaji just follow her...
പെണ്ണുങ്ങള് എങ്ങിനെ ഇരിക്കണമെന്ന് അബ്കാരിയോ പണക്കാരനോ പാവപ്പെട്ടവനോ ഒന്നും കല്പ്പിക്കേണ്ടതില്ല.
കാലുകള്‍ രണ്ട് വശത്തേക്കുമിട്ട് സ്കൂട്ടറിനു പിറകില്‍ യാത്രചെയ്യുന്ന സ്ത്രീകളെ നോക്കി അശ്ലീല കമന്റ് പറയുന്ന ശീലത്തില്‍ നിന്ന് ഒട്ടും മാറിയിട്ടില്ലല്ലോ മലയാളി ഈ ജെറ്റ്യുഗത്തിലും
ജെറ്റ് യുഗം :)
LOCAL BAR EXPERIENCE
ഫ്രീ ഡേ , എന്നാല്‍ പിന്നെ ഒരു 90 അടിക്കാം എന്ന് കരുതി കൂട്ടുകാരനോടൊപ്പം ബാറില്‍ കയറി രണ്ടു 90 ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ തൊട്ടപ്പുറത്ത് ഒരമ്മച്ചി ടച്ചിംഗ് പോലുമില്ലാതെ കൂളായി 120 അടിച്ചു പോകുന്നത് കണ്ടു നാണിച്ചിറങ്ങി. ഞാന്‍ ഒരു MSP ആണോ
ലേബല്‍ : കണ്ഫ്യൂഷന്
@ ഒരുമയുടെ തെളിനീര്
കുറ്റ പെടുത്തുന്നത് ആണുങ്ങള് മാത്രം ആണോ ? അല്ലെങ്കില്‍ ആണുങ്ങള് കുറ്റപ്പെടുത്തുന്നത് മാത്രം ആണോ ശരി അല്ലാത്തത് ?
Post a Comment