നമ്മുടെ ജന്മം
കുളി നല്‍കുന്ന കുളിര്‍മ്മ ആസ്വദിക്കാന്‍ ആരെയാണ് നാം ഭയപ്പെടുന്നത് ?
വിഷു ആഘോഷിക്കുന്നതിനായി കുടുംബത്തോടും സുഹൃത്തുക്കളോടുമൊന്നിച്ച് അതിരപ്പള്ളിയിലെത്തിയപ്പോഴാണ് പലപ്പോഴും എന്നെ ഓര്‍മ്മപ്പെടുത്തുന്ന സംശയം വീണ്ടും ജനിച്ചത്.പാറക്കെട്ടുകള്‍ക്കിടയിലെ വെള്ളച്ചാട്ടത്തിന്റെ ശക്തിയെച്ചെറുത്ത് കൊടും ചൂടിനെ നിഷ്പ്രഭമാക്കുന്ന വെള്ളത്തിന്റെ തണുപ്പ് ആസ്വദിക്കുന്നതിനു തന്നെയാണ് എല്ലാവരും അവിടെ എത്തുന്നത്.അല്ലാതെ വെള്ളത്തിലാറാടുന്നവരെ കൊതിയോടെ നോക്കി പാറപ്പുറത്തും കരയിലുമായിരിക്കുന്നതിനല്ല.
ആരുടെയൊക്കയോ ചെറിയ സന്തോഷം ഇല്ലാതാക്കാന്‍ തങ്ങളുടെ വലിയ സന്തോഷം തന്നെ വേണ്ടെന്നു വക്കുന്ന മാനസികാവസ്ഥ ഇനിയെങ്കിലും സ്ത്രീകള്‍ പുനപ്പരിശോധിക്കണം.
ഷോട്‌സും സ്ലീവ്‌ലെസ് ബനിയനും ധരിച്ച് പുഴയില്‍ കുളിക്കുന്നതിന് പെണ്‍കുട്ടികള്‍ തയ്യാറാകണം.ചുരിദാറും സാരിയും ധരിച്ച് പുഴയില്‍ കളിക്കുമ്പോള്‍ ഒരിക്കലും അതിന്റെ യഥാര്‍ത്ഥ ആസ്വാദ്യത ലഭിക്കുകയില്ല.ഇവ കരയിലെപ്പോലെ വെള്ളത്തിലും അവളെ ശരീരകേന്ദ്രീകൃത ശ്രദ്ധയിലേക്ക് നയിക്കും.
അതിരപ്പള്ളിപോലെ സുരക്ഷിതമായ പുഴക്കരകളില്‍ വെച്ചെങ്കിലും വസ്ത്രം മാറാന്‍ നാം തയ്യാറാകണം.നമ്മുടെ ശരീരം മറ്റുള്ളവര്‍ക്കുമാത്രമല്ല നമ്മുക്കും കൂടി ആസ്വദിക്കാനുള്ള ഒന്നാണെന്ന് നാം് തിരിച്ചറിയണം.പുഴയില്‍ വരുന്നവര്‍ എല്ലാവരും അതാസ്വദിക്കാന്‍ തന്നെ വരുന്നവരാണെന്ന് നാം വിശ്വസിക്കണം. അതിനിടയില്‍ ആരെങ്കിലും നമ്മെ നോക്കി ആസ്വദിക്കുന്നുണ്ടെങ്കില്‍ അതിലെന്താണ് തെറ്റ്.സുരക്ഷിതമായ മേഖലകളിലെങ്കിലും സ്വന്തം ശരീരത്തേയും മനസ്സിനേയും സന്തോഷിപ്പിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് കഴിയണം
ഒരാണിന്റെ ശ്രദ്ധകിട്ടാനും ഒത്തിരി ആണിന്റെ ശ്രദ്ധ കിട്ടാതിരിക്കാനുമായി പാഴാക്കാനുള്ളതല്ല നമ്മുടെ ജന്മം.