ഡിവൈഡര്‍ സ്‌ക്കേര്‍ട്ട്
ഈയിടെ വിപ്ലവകരമായ ഒരു പരിവര്‍ത്തനമാണ് കേന്ദ്രീയ വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ യൂണിഫോമിലുണ്ടായത്.മിഡിയെ രണ്ടായി വേര്‍തിരിക്കുന്ന ഡിവൈഡര്‍ സ്‌ക്കേര്‍ട്ട് പെണ്‍കുട്ടികള്‍ക്ക് അനിര്‍വചനീയമായ സ്വാതന്ത്ര്യം നല്കുന്നു.ഇനി നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് അവരുടെ അധ്യാപകരുടെ 'താഴ്ത്തിയിട്ടിരിയെടീ...' എന്ന ഭീഷണി കേള്‍ക്കേണ്ടി വരില്ല. അവളുടെ കാലുകള്‍ ഇനി അവളുടെ മാത്രം നിയന്ത്രണത്തിലാവുകയാണ്.ഷഡ്ഡി കാണും ,തുടകള്‍ കാണും എന്നൊന്നും അവള്‍ക്കിനി ശ്രദ്ധിക്കേണ്ടതില്ല.നൂണ്ടാണ്ടുകളായി പാവാടക്കുള്ളില്‍ തളക്കപ്പെട്ട അവളുടെ മനസ്സും മോചിതമാകുകയാണ്.പാപചിന്തകള്‍ വെടിഞ്ഞ് അവള്‍ക്കിനി അവളുടെ ശരീരത്തെ സ്‌നേഹിക്കാം... ബഹുമാനിക്കാം.... കാലങ്ങളായി ആണ്‍കുട്ടികള്‍ അനുഭവിച്ചുവരുന്ന കാലിന്റെ സ്വാതന്ത്യം ഇനി അവള്‍ക്കുമാകാം.
അങ്ങനെ നമ്മുടെ പെണ്‍കുട്ടികളും പൂര്‍ണ്ണസ്വാതന്ത്യത്തോടെ 'അനങ്ങി 'ത്തുടങ്ങട്ടെ.