Monday, December 29, 2008

സീനിയര്‍ സിറ്റിസണ്‍ ക്ലബ്ബ്‌

എല്ലാ പ്രവൃത്തി ദിവസം വെള്ളിയാഴ്‌ചകളിലും ചൊവ്വാഴ്‌ചകളിലും പോലീസ്‌ സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരേയും ഉള്‍പ്പെടുത്തിക്കൊണ്ട്‌്‌്‌ പരേഡ്‌ പതിവാണ്‌.പരേഡിനായി അണിനിരക്കുമ്പോള്‍ പല കാര്യങ്ങളും സംസാരിക്കാറുണ്ട്‌്‌്‌. ഒരു വെള്ളിയാഴ്‌ച രാവിലെ പരേഡിനു ശേഷം എല്ലാ പോലീസുകാരുടേയുംസാന്നിധ്യത്തില്‍ എസ്‌.ഐ സ്‌റ്റേഷനിലെ യൂനിറ്റുമെമ്പറായ യൂസഫിനോടായി ചോദിച്ചു"ഇന്നല്ലേ യൂസഫ്‌ നമ്മുടെ സീനിയര്‍ സിറ്റിസണ്‍ ക്ലബ്ബിന്റെ ഉത്‌ഘാടനം ആളുകളോടൊക്കെ പറഞ്ഞിട്ടുണ്ടല്ലോ അല്ലേ ?" ഓരോ പോലീസ്‌ സ്‌റ്റേഷനെ കേന്ദ്രീകരിച്ചും അറുപതു വയസ്സിനു മുകളില്‍ പ്രായമായ ആളുകളെ ഉള്‍പ്പെടുത്തി ഒരു കട്ടായ്‌മ രൂപപ്പെടുത്തുന്നതിന്‌ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദ്ദേശം ഉണ്‍ായിരുന്നു.

" എല്ലാം റെഡിയാക്കിയിട്ടുണ്ട്‌്‌്‌ സാര്‍ " യൂസഫ്‌‌ മറുപടി പറഞ്ഞു'

അതിനുള്ള ആളുകളൊക്കെ ആയോ സാര്‍ ഞാന്‍ എന്റെ സംശയം പ്രകടിപ്പിച്ചു'

ആയീന്നല്ലേപ്പം യൂസഫ്‌്‌ പറഞ്ഞത്‌ എസ്‌‌.ഐ തന്റെ നിസ്സഹായത വെളിപ്പെടുത്തി.

'ഇല്ല സാര്‍ അത്‌ ശരിയായിരിക്കില്ല അറുപതു വയസ്സിനുമുകളില്‍ പ്രായമായ കുറച്ച്‌ ആണുങ്ങളുടെ ക്ലബ്ബായിരിക്കും അത്‌. ' ഞാനെന്റെ ആശങ്ക തുറന്നു പറഞ്ഞു.

അങ്ങനെയാണോ യൂസഫേ.........? സ്‌ത്രീകളാരും ഇല്ല സാര്‍........യൂസഫ്‌്‌ മറുപടി പറഞ്ഞു

ഇല്ലാത്തതല്ല അവരെ അറിയിച്ചിട്ടുതന്നെയുണ്ടാവില്ല. ഞാന്‍ ആത്മഗതംപറഞ്ഞു

തയ്യാറല്ല സാര്‍ യൂസഫ്‌്‌ അയാളുടെ അറിവു നിരത്തി...

വിനയക്ക്‌ സ്‌ത്രീകളെ കൊണ്ടു വരാന്‍ കഴിയുമോ എസ്‌.ഐ തെല്ലു പ്രതീക്ഷയോടെ എന്നെ നോക്കി.

ഇപ്പം തന്നെ സമയം എട്ടരയാകാറായി ഒന്നര മണിക്കൂറുകൊണ്ട്‌‌ ഞാനെങ്ങനെ സംഘടിപ്പിക്കാനാ സാറേ എന്തായാലും ഞാന്‍ ശ്രമിക്കാംആണുങ്ങള്‍ എത്ര പേരുണ്ട്‌്‌്‌ യൂസഫേ.......

പത്തു പേരുണ്ടാവും യൂസഫ്‌്‌ അല്‌പം ശങ്കയോടെ മറുപടി പറഞ്ഞു

പരേഡ്‌ടൈം കഴിഞ്ഞപാടെ ഞാന്‍ വൈത്തിരി ടൗണിലേക്കോടി.എനിക്കു കണ്ടു പരിചയമുള്ള രണ്ടു പ്രായമായ സ്‌ത്രീകളെ കണ്ടു അവരില്‍ നിന്നും ഒരു നഴ്‌്‌്‌സിനെക്കുറിച്ചുംമൂന്നു ടീച്ചര്‍മാരെക്കുറിച്ചും വിവരം കിട്ടി.ഓരോ വീട്ടിലും പോയി ഉദ്ദേശിച്ച ആളെ നേരിട്ട്‌്‌്‌്‌ കണ്ട്‌്‌ വിവരം പറഞ്ഞു..അവരെല്ലാം വരാന്‍ തയ്യാറായി.പെന്‍ഷന്‍ പറ്റിയ സ്‌ത്രീകളെല്ലാം പ്രത്യേകിച്ചൊരു എന്‍ഗേജുമെന്റെും ഇല്ലാത്തതിന്റെ പേരില്‍ വിഷമിക്കുന്നവരായിരുന്നു.ഞാന്‍ ഒന്‍പതര മണിയോടെ സ്‌റ്റേഷനില്‍ തിരിച്ചെത്തി.മീറ്റിംഗിന്റെ സമയമായപ്പോഴേക്കും ആറു സ്‌ത്രീകള്‍ സ്‌റ്റേഷനിലെത്തിയിരുന്നു.അന്നു നടന്ന തിരഞ്ഞെടുപ്പില്‍ പ്രസ്‌തുത ക്ലബ്ബിന്റെ പ്രസിഡണ്ടായും ഖജാന്‌ജിയായും രണ്ടു സ്‌‌ത്രീകള്‍ തിരഞ്ഞെടുക്കപ്പെട്ടു.ഇന്ന്‌ ആ ക്ലബ്ബില്‍ അന്‍പതില്‍ കൂടുതല്‍ സ്‌ത്രീകളുണ്ട്‌.മനപ്പൂര്‍വ്വം അവസരങ്ങള്‍ നിഷേധിക്കുന്നതുകൊണ്ടു മാത്രം ഇത്തരത്തിലുള്ള എന്തെല്ലാം ക്ലബ്ബുകളും മറ്റുമായിരിക്കും അവള്‍ക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌

1 comment:

Devadas said...

I share your views...
Your thoughts are unique...and wonderful...it seems ,these thoughtful signs have the influence of west.....as none of our old documents/texts/scriptures have these type of patterns..

I think you have great potential and will contribute to the kerala art ..the question will be..which category of art? It is a million dollar question.

Thank you