ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച (2) )
ചോദ്യം No.5:-- നിങ്ങളീ സമത്വം എന്നൊക്കെ പറയുന്നത് ആണിനെപ്പോലെ മസിലൊക്കെവെച്ച്................. തെങ്ങിന്മേലൊക്കെ കയറാന്‍ പാകത്തിലാകുക എന്നതാണോ........?(സ്ഥലം തിരുവനന്തപുരം ഒരു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍)
ഉത്തരം:-- നിങ്ങള്തെങ്ങിന്മേല് കയറുമോ... ?ഇല്ല ഞാന്‍ കയറില്ല.പക്ഷേ പൊതുവേ ആണുങ്ങളാണല്ലോ കയറുന്നത്.അയാള്‍ അല്പമൊന്നു പതറിക്കൊണ്ട് മറുപടി പറഞ്ഞു. ഞാന്‍ തുടര്‍ന്നു.പണ്ടേ പറഞ്ഞു വരുന്ന ഒരു കഥയുണ്ട്.ഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പ് കടിച്ച ഒരാളെ ആളുകള്‍ എടുത്തുകൊണ്ടോടുന്നതു കണ്ടപ്പോള്‍ വഴിയില്‍ ചുരുണ്ടു കിടക്കുന്ന ഞാഞ്ഞൂല് തല പൊക്കികൊണ്ട് ഗമയില്‍ പറഞ്ഞു ആആആആആആആആആആ ന്റെ വര്‍ഗ്ഗത്തോടു കളിച്ചാല്‍ ഇങ്ങനിരിക്കും ന്ന് അങ്ങനത്തെ ഉത്തരം വേണ്ട.പ്രാപ്തിയുള്ളവര്‍ പ്രാപ്തിയുള്ളതു ചെയ്യുമ്പോള്‍ അതിന്റെ പേരില്‍ ഒരു വര്‍ഗ്ഗം മുഴുവന്‍ അഭിമാനിക്കേണ്ടതില്ല.അത് ആ പ്രവര്‍ത്തി ചെയ്യുന്നവരുടെ മാത്രം കഴിവാണ്.വര്ഗ്ഗത്തന്റേതല്ല.ഇവിടെ ഭൂരിപക്ഷം പുരുഷന്മാരും തെങ്ങില്‍ കയറാത്തവരും കടലില്‍ പോകാത്തവരും,പര്‍വ്വതങ്ങള്‍ കയറാത്തവരും തന്നെയാണ്.അങ്ങനെയൊക്കെ ചെയ്യുന്ന (പാവപ്പെട്ടവരും കഠിനാധ്വാനികളുമായ) ആണുങ്ങളുടെ പേരില്‍ യാതൊരര്‍ഹതയുമില്ലാത്ത ആണുങ്ങള് ഊറ്റം കൊള്ളേണ്ടതില്ല.
ചോദ്യംNo.6:--വിനയയുടെ ഈ വേഷം പുരുഷാധിപത്യത്തോടുള്ള വെല്ലുവിളിയല്ലേ...?(കോട്ടയം cms കോളേജിലെ ഒരു പെണ്‍കുട്ടി)
ഉത്തരം:-- അതെ ഈ വേഷം മാത്രമല്ല, ഈ നില്പും നോട്ടവും, സംസാരവും , സാന്നിധ്യവും എല്ലാം എല്ലാം തന്നെ പുരുഷാധിപത്യത്തോടുള്ള വെല്ലുവിളി തന്നെയാണ്.
ചോദ്യം No.7 വിനയക്ക് പുരുഷന്മാരെ വെറുപ്പാണോ ?( CMS കോളേജ് കോട്ടയം ഒരു ആണ്‍കുട്ടി.)
ഉത്തരം:-- (ചിരിച്ചുകൊണ്ട്)ഒരിക്കലുമല്ല. എനിക്കവരെ ഇഷ്ടമാണ്. (ഭാവം മാറ്റി സദസ്സിനു നേരെ വിരല്‍ ചൂണ്ടി) പ്രേമിക്കാന്‍ കൊള്ളാം അത്രമാത്രം.
ചോദ്യം No.8:-- സ്ത്രീ ആധിപത്യം വരണമെന്നാണോ വിനയ ആഗ്രഹിക്കുന്നത് ? താങ്കളുടെ ക്ലാസ്സു കേള്‍ക്കുന്ന ആര്‍ക്കും ഉണ്ടാകാവുന്ന ഒരു സംശയമാണിത് (ചേര്‍ത്തല NSS കോളേജിലെ ഒരു ആണ്‍കുട്ടി.)
ഉത്തരം :-- ശരിയാണ്. ഇന്നലെ വരെ ഞങ്ങളുടെ തലയില്‍ കയറി ചവിട്ടി അരച്ചവരുടെ തലയില്‍ കയറി ഒരു ദിവസമെങ്കിലും ഒന്നു ചവിട്ടി അരക്കാന്‍ അഭിമാനമുള്ള ആര്‍ക്കും തോന്നും എന്നത് തികച്ചും സ്വാഭാവികം.
ചോദ്യം No.9 :--എത്രയായാലും നിങ്ങള്‍ക്കൊന്നു പ്രസവിക്കണമെങ്കില്‍ ഞങ്ങളുടെ സഹായം വേണമല്ലോ...? (കണ്ണൂര്‍ ജില്ലയിലെ വക്കളത്തു നിന്നും ഒരു കൂട്ടം ചെറുപ്പക്കാരില്‍നിന്നും ഒരാള്‍)
ഉത്തരം :-- എന്തിന്...? ജേഴ്സിപ്പശു പ്രസവിക്കുന്നത് ബന്ധപ്പെട്ടിട്ടൊന്നുമല്ലല്ലോ. ശാസ്ത്രം പുരോഗമിച്ചു എന്റെ സുഹൃത്തുക്കളേ....... ഡോക്ടര്‍ വേണോ, കലക്ടര്‍ വേണോ.....,എന്‍ജിനീയര്‍ വേണോ... , അതോ ഇതിലൊന്നും പെടാത്തതു വേണോ.... എന്നൊക്കെ ഒരു ദിവസം തന്നെ ചിന്തിക്കുകയും അന്നു തന്നെ സെലക്ടു ചെയ്യുകയും ചെയ്യാം. ഇഷ്ടമുള്ള ഒരു മിഠായി തിരഞ്ഞെടുക്കുന്ന ലാഘവത്തോടെ......
5 comments:
പെണ്ണിന് വ്യക്തിത്വം ഉണ്ടെന്നു തിരിച്ചറിയാനും തിരിച്ചറിഞ്ഞിട്ടും അത് വിശ്വസിക്കാനും കൂട്ടാക്കാത്തവരില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ടല്ലോ...സ്വന്തം മകന്, വീട്ടുജോലികളില്‍ അവന്റെ ഭാര്യയെ സഹായിക്കുന്നത് ഇഷ്ടപ്പെടാത്ത അമ്മായി അമ്മമാര്‍ ഉള്ള നാടാണ് ഇത്.
ഇനി, അടിച്ചമര്ത്തപ്പെട്ടുള്ള ജീവിതം നയിച്ച സ്ത്രീകള്‍ അവരുടെ പെണ്മക്കളുടെ കാര്യത്തില്‍ വിശാല മനസ്ക്കര്‍ ആണോ?
മറ്റൊരു വീട്ടിലേക്കു പോകേണ്ടവള്‍ എന്ന വിചാരം പെണ്‍കുട്ടികളില്‍ കുത്തി വയ്ക്കുന്നത് പ്രധാനമായും അമ്മമാരല്ലേ?
അവന് ആണാണ് , അവനു കൂടുതല്‍ പ്രാധാന്യം കൊടുക്കണം എന്നൊക്കെ പെണ്ണുങ്ങള് തന്നെയാണ് പറയുന്നത്...
ഇത് കേട്ടു വളരുടെ ആണ് മക്കള്‍ക്ക് ഒരു superiority complex ഉണ്ടായില്ലെന്കിലെ അത്ഭുദം ഉള്ളു.
ആര്‍ക്കും ആരെയും ഭരിക്കാന്‍ അവകാശം ഇല്ല എന്നും, പരസ്പരം സ്നേഹിച്ചും സഹകരിച്ചും ആശ്രയിച്ചും മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കൂ എന്നും വീട്ടുകാര്‍ക്ക് തന്നെ കുഞ്ഞുങ്ങളെ പഠിപ്പിക്കാവുന്നതെയുള്ളൂ.
അല്ലാതെ പുരുഷന്മാരെ ഒറ്റയടിക്ക് എതിര്‍ക്കുന്നത് കൊണ്ടോ, ഇത്രയും നാള് നിങ്ങള്‍ ഭരിച്ചില്ലേ, ഇനി ഞങ്ങളുടെ ഊഴം എന്ന് പറയുന്നത് കൊണ്ടോ എന്താണ് നേട്ടം? ഒരു ജഴ്സി പശുവിനെപ്പോലെ ആരെയെങ്കിലും കിട്ടിയാല്‍ മതിയോ ഒരു സ്ത്രീയ്ക്ക് അമ്മയാവാന്‍? എങ്കില്‍, അത് വളരെ യാന്ത്രികം ആയ ഒരു പ്രവൃത്തി ആണ്. അത് പോലെ തന്നെ ഒരു പുരുഷന് ഏതെങ്കിലും ഒരു ഗര്‍ഭ പാത്രം മതി എന്നും ആരെങ്കിലും പറഞ്ഞാല്‍ അത് ശരിയല്ല. സ്നേഹത്തിന്റെ ഒരു തലോടല്‍ ഉള്ള ബന്ധങ്ങള്‍ വേണ്ടേ ഇതിനൊക്കെ? വേണം എന്ന് വിശ്വസിക്കുന്നു. ...
പ്രിയപ്പെട്ട റെജീ
ക്ലാസുകളിലെ ചോദ്യങ്ങളുടെ മറുപടി ഒരിക്കലും മുന്‍കൂട്ടി നിശ്ചയിക്കുന്നതല്ല. അത് ചോദിക്കുന്ന ആളുടെ രീതി ,ഭാവം ,ശരീരഭാഷ അങ്ങനെ അനവധി ഘടകങ്ങളെ ആശ്രയിച്ചിട്ടായിരിക്കും.എന്നെ തോല്‍പ്പിക്കണം അല്ലെങ്കില്‍ കൊച്ചാക്കണം എന്ന നിലയില്‍ ചോദിക്കുന്ന ആളെ അതേ നാണയത്തില്‍ തിരിച്ചടിക്കുക എന്നതില്‍ കൂടുതല്‍ യാതൊരുദ്ദേശ്ശവും അതിനുണ്ടാകാറില്ല
വിനയ ഉദ്ദേശിച്ചത് മനസ്സിലാക്കുന്നു.:)
ഈ തിരിച്ചടിക്കാനുള്ള തന്റേടം എന്നുമുണ്ടാവട്ടെ വിനയ.
അഭിനന്ദനങ്ങൾ.
Post a Comment