Thursday, September 17, 2009

ക്ലാസിലെ ചോദ്യങ്ങള്‍(തുടര്‍ച്ച 4)

ക്ലാസിലെ ചോദ്യങ്ങള്‍(തുടര്‍ച്ച 4)
ചോദ്യം No.12 ആലപ്പുഴ ഹരിപ്പാടുനിന്നും ഏകദേശം അറുപത്‌ വയസ്സുതോന്നിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും സ്വാതന്ത്ര്യസമര സേനാനിയുമായ മേഥിനിചേച്ചി.) വിനയാ വിനയ ഇങ്ങനെ ഈ വേഷത്തില്‍ നില്‌ക്കുന്നതുകൊണ്ട്‌ വിനയയുടെ അടുത്തേക്കടുക്കാനും വിനയയെ ശ്രവിക്കാനും സ്‌ത്രീകള്‍ മടിക്കുന്നുണ്ട്‌.അതുകൊണ്ടു തന്നെ ഒരു മാറ്റത്തിനുള്ള സാധ്യത വിനയ കുറക്കുകയല്ലേ...?
ഉത്തരം:--വര്‍ഷങ്ങളോളം താങ്കളെപ്പോലുള്ളവര്‍ ഇപ്പറയുന്ന സാധാരണ സ്‌ത്രീകള്‍ക്കിടയില്‍ സാധാരണ സ്‌ത്രീകള്‍ക്കിടയില്‍ അവര്‍ക്കിഷ്ടമുള്ളതു പറയാനും വേണ്ടിവന്നാല്‍ അവര്‍ക്കൊന്നു കെട്ടിപ്പിടിക്കാനും പാകത്തിലുള്ള വേഷവിധാനത്തില്‍ തന്നെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും ,ഉപദേശങ്ങളുമെല്ലാം നടത്തിയിട്ട്‌ ഈ സ്‌ത്രീകളില്‍ എന്തു മാറ്റം വരുത്താനാണ്‌ താങ്കളെപ്പോലുള്ളവര്‍ക്കായത്‌ ?എന്റെ പൂര്‍വ്വീകരായ സ്‌ത്രീ പ്രവര്‍ത്തകരില്‍ നിന്ന്‌ മാതൃകയാക്കാന്‍ പറയത്തക്ക ഒന്നും കാണാഞ്ഞിട്ടാണ്‌ ഞാന്‍ എന്നെത്തന്നെ മാതൃകയാക്കേണ്ടി വന്നത്‌.
ചോദ്യം No.13 (സ്ഥലം കണ്ണൂര്‍ ജില്ലയിലെ ബക്കളം ഏകദേശം 35 വയസ്സു പ്രായം തോന്നിക്കുന്ന യുവതി) ഞങ്ങള്‍ മിക്കവരും വിവാഹിതരാണ്‌.ഭര്‍ത്താവിനേയും കുഞ്ഞുങ്ങളേയും നോക്കി വൂട്ടുപണികളുമെടുത്ത്‌ സന്തോഷത്തോടും സംതൃപ്‌തിയോടും കൂടിതന്നെ വീട്ടുപണികളുമെടുത്ത്‌ കഴിഞ്ഞു കൂടുന്നു.വിനയ പറയും പ്രകാരമുള്ള ജീവിതം ഞങ്ങളഅ# ആഗ്രഹിക്കുന്നില്ലെങ്കിലോ...?
ഉത്തരം:-- ഈ ചാണകകുണ്ട്‌ നിങ്ങള്‍ക്ക്‌ സുഖവും സന്തോഷവും സമാധാനവും സംതൃപ്‌തിയും എല്ലാം തരുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതില്‍ തന്നെ കഴിയണം.ആരും കഷ്ടപ്പെട്ട്‌ അതില്‍ നിന്ന്‌ കയറിവരണമെന്ന്‌ ഞാന്‍ പറയില്ല.ഞാന്‍ എന്റെ കാര്യമാണ്‌ പറയുന്നത്‌.
ചോദ്യംNo.14 സ്ഥലം ആലപ്പുഴ ഏകദേശം 50 വയസ്സു പ്രായം തോന്നുന്ന മധ്യവയസ്‌കന്‍) നിങ്ങളുടെ ഈ ക്ലാസും കേട്ട്‌ സ്‌ത്രീകളെല്ലാം വീട്ടില്‍ പോയി പെരുമാറാന്‍ തുടങ്ങിയാല്‍ പുറത്ത്‌ പാളവെച്ച്‌ കെട്ടേണ്ടിവരും(സ്‌ത്രീകളും പുരുഷന്മാരും ഒരുപോലെ ആര്‍ത്ത്‌ ചിരിക്കുന്നു)
ഉത്തരം:-- (സ്‌ത്രീകളെ നോക്കി)നിങ്ങള്‍ക്കെങ്ങിനെ ചിരിക്കാന്‍ കഴിയുന്നു?നിങ്ങളുടെ അഭിമാനത്തെ ഇത്രയേറെ അവഹേളിച്ച അദ്ദേഹത്തിന്റെ പരിഹാസം കേട്ട്‌ നിങ്ങള്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിഞ്ഞു? (എല്ലാവരുടെ ചിരിയും മങ്ങി) സ്‌ത്രീകളെ നോക്കി----നിങ്ങളെല്ലാവരും തിരിച്ചു പറയിന്‍ താങ്കളുടെ വീട്ടിലെ സ്‌ത്രീകളെപ്പോലെ എല്ലാ സ്‌ത്രീകളും കൊടിച്ചിപ്പട്ടികളല്ലെന്ന്‌. ( സ്‌തീകളുടെ ഭാവം പെട്ടന്നുമാറി അവരൊന്നിച്ച്‌ അയാള്‍ക്കുനേരെ വിരല്‍ ചൂണ്ടി.(പുരുഷന്മാരുടെ മുഖവും മങ്ങി.)
ചോദ്യം No.15 (സ്ഥലം പത്തനംതിട്ട ഏകദേശം 25 നും 30 നും ഇടയില്‍ പ്രായം മതിക്കുന്ന യുവാവ്‌) വിനയാ... നിങ്ങളുടെ ഈ ക്ലാസ്‌ പുരുഷന്മാര്‍ കൂടി കേള്‍ക്കേണ്ടതല്ലേ...?ഇന്നീ ക്ലാസില്‍ വന്നിരിക്കുന്നതിലധികവും സ്‌ത്രീകളാണ്‌.സ്‌ത്രീകള്‍ അനുഭവിക്കുന്ന അടിമത്തം ഇല്ലാതാക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കേണ്ടവര്‍ പുരുഷന്മാരല്ലേ....?
ഉത്തരം:-- ജന്മിയുടെ ഔദാര്യമല്ല കുടിയാന്റെ മോചനം.ജന്മിത്തത്തിനെതിരെ ബോധവത്‌ക്കരണം നടത്തേണ്ടത്‌ ജന്മിയെയല്ല.അതിന്റെ പരിണിതഫലം അനുഭവിക്കുന്ന കുടിയാനെത്തന്നെയാണ്‌.ജമ്‌നിത്തത്തിന്റെ ക്രൂരത അനുഭവിക്കുന്നത്‌ കുടിയാനാണ്‌.സ്‌ത്രീ രാവിലെ കിടക്കയില്‍ ചായ കൊണ്ടുത്തരേണ്ടതില്ല എന്ന്‌ പുരുഷന്‍ ചിന്തിക്കുമ്പോഴല്ല മറിച്ച്‌ അങ്ങനെ ചെയ്യേണ്ടതില്ല എന്ന്‌ സ്‌ത്രീ ചിന്തിക്കുമ്പോഴാണ്‌ അടിമത്തത്തെകുറിച്ചവള്‍ മനസ്സിലാക്കാന്‍ തുടങ്ങി എന്നനുമാനിക്കേണ്ടത്‌.സ്‌ത്രീയുടെ മോചനം അവളുടെ അഭിമാനബോധത്തില്‍ നിന്നും ഉരുത്തിരിയേണ്ട ചിന്തയാണ്‌.

5 comments:

കുണാപ്പന്‍ said...

"സ്‌ത്രീ രാവിലെ കിടക്കയില്‍ ചായ കൊണ്ടുത്തരേണ്ടതില്ല എന്ന്‌ പുരുഷന്‍ ചിന്തിക്കുമ്പോഴല്ല മറിച്ച്‌ അങ്ങനെ ചെയ്യേണ്ടതില്ല എന്ന്‌ സ്‌ത്രീ ചിന്തിക്കുമ്പോഴാണ്‌ അടിമത്തത്തെകുറിച്ചവള്‍ മനസ്സിലാക്കാന്‍ തുടങ്ങി എന്നനുമാനിക്കേണ്ടത്‌". Well said Vinaya.Congrats

Echmukutty said...

സ്ത്രീയുടെ അഭിമാനബോധമുണരുമ്പോൾ ഒരുപാട് പഴയ സങ്കല്പങ്ങൾ തകരുകയും അവയുടെ സ്ഥാനത്ത് പുതിയ സത്യങ്ങൾ പിറവിയെടുക്കുകയുമുണ്ടാവും.
അഭിമാനബോധം തന്ന മന:സമാധാനത്തെക്കുറിച്ച് മാത്രം ഓർമ്മിച്ചുകൊണ്ട്.....
ഒരിക്കൽ കൂടി അഭിനന്ദിച്ചുകൊണ്ട്....

Bijoy said...

Dear VINAYA N.A

Happy onam to you. we are a group of students from cochin who are currently building a web

portal on kerala. in which we wish to include a kerala blog roll with links to blogs

maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://vinayayutelokam.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the

listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our

site in your blog in the prescribed format and send us a reply to

enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

VINAYA N.A said...

Dear Bejoy,
Tell me how it is useful to me
Vinaya

Anonymous said...

എനിക്ക് ഒരു ചോദ്യം "നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കണ്ടിട്ട് ഒരു ഇറച്ചി വെട്ടുകാരന്റെ ലക്ഷണം" അത് എന്താ അങ്ങനെ.