Friday, September 4, 2009

ക്ലാസ്സിലെ ചോദ്യങ്ങള്‍

ക്ലാസ്സിലെ ചോദ്യങ്ങള്‍

എന്റെ സസ്‌പന്‍ഷെന്‍ കാലങ്ങളിലും എന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ട കാലങ്ങളിലുമായി ഏകദേശം അഞ്ഞൂറിലേറെ ക്ലാസ്സുകള്‍ എടുക്കുന്നതിന്‌ എനിക്ക്‌ അവസരം ലഭിച്ചു.കോളേജുകള്‍,സ്‌ക്കൂളുകള്‍,പഞ്ചായത്ത്‌മെമ്പര്‍മാര്‍, പഞ്ചായത്ത്‌ പ്രസിഡണ്ടുമാര്‍, സാഹിത്യപ്രമുഖരുടെ കൂട്ടായ്‌മകള്‍, സന്നദ്ധസംഘടനകളുടെ പരിപാടികള്‍ ..................... തുടങ്ങി നാനാതുറകളിലുള്ളവരുമായി അടുത്തിടപഴകുന്നതിന്‌ ഇതു കാരണമായി.ഓരോ ക്ലാസ്സുകളില്‍ നിന്നും സമൂഹത്തിനെന്നോടു ചോദിക്കാനുള്ള ചോദ്യങ്ങള്‍ തന്നെയായിരുന്നു പലരും എന്നോട്‌ ചോദിച്ചത്‌.

.ചോദ്യം. No.1(സ്ഥലം പുല്‌പള്ളി. ഏകദേശം 70 വയസ്സു പ്രായം വരുന്ന ഒരു സ്‌ത്രീ ) സാറേ എനിക്ക്‌ എഴുപത്തിരണ്ടു വയസ്സായി .ഇത്രയും കാലം അടിമയായിട്ടു തന്നെയാണ്‌ ജീവിച്ചത്‌.ഇനിയിപ്പോ കാലോം കഴിഞ്ഞു.ഇനി എനിക്കെന്തു ചെയ്യത്‌ സമാധാനിക്കാന്‍ കഴിയും. ?

ഉത്തരം :-- ഇത്രയും കാലം അടിമയായി ജീവിച്ചു എന്നതാണല്ലോ സങ്കടപ്പെടുത്തുന്നത്‌.അതിനെ മാറ്റാന്‍ ശേഷിക്കും കാലം സ്വന്തം ശരീരത്തിന്റെയെങ്കിലും ഉടമയായി മരിക്കാന്‍ ശ്രമിക്കണം.

ചോദ്യം No.2 സാറിന്റെ വീട്ടില്‍ മനസമാധാനം ഉണ്ടാകാറുണ്ടോ..?

ഉത്തരം :-- നിങ്ങളെല്ലാവരും ഭര്‍ത്താവിനെ തൃപ്‌തിപ്പെടുത്താന്‍ അയാള്‍ക്കിഷ്ടമുള്ള ഭക്ഷണമുണ്ടാക്കിക്കൊടുത്ത്‌ , അയാളുടെ അടിവസ്‌ത്രം പോലുമലക്കി,അയാള്‍ക്കുവേണ്ടി സീമന്തരേഖ വരച്ച്‌ അയാളുടെ താലി കഴുത്തിലണിഞ്ഞ്‌ അങ്ങനെ ഭര്‍ത്താവിനേയും കുടുംബത്തേയും സംതൃപ്‌തിപ്പെടുത്തുക എന്നത്‌ ജീവിതവൃതമാക്കിയനിങ്ങള്‍ക്ക്‌ സമാധാനമുണ്ടോ.................? ഇല്ല എന്ന്‌ ഒരേ ശബ്ദത്തില്‍ സദസ്‌ എനിക്കുത്തരം തന്നു.ഞാന്‍ തുടര്‍ന്നു.

ഉത്തരം :--എങ്കിലേ ആ പറഞ്ഞ സാധനം എനിക്കുമില്ല.പക്ഷേ എനിക്കൊന്നുണ്ട്‌ അഭിമാനം. ഞാന്‍ അഭിമാനം നിലനിര്‍ത്തി മനസമാധാനം ഇല്ലാതെ ജീവിക്കുന്നു .നിങ്ങള്‍ക്കിതു രണ്ടുമില്ല.അപ്പോള്‍ നിങ്ങളേക്കാള്‍ ഭേദം ഞാന്‍ തന്നെയല്ലേ............. ?എല്ലാവരും ചിരിച്ചുകൊണ്ട്‌ എന്റെ ഉത്തരത്തെ പിന്താങ്ങി.

ചോദ്യം No.3 :--( സ്ഥലം ആലപ്പുഴ) നിങ്ങളുടെ ഭര്‍ത്താവ്‌ സമ്മതിക്കുന്നതുകൊണ്ടല്ലേ നിങ്ങള്‍ക്കിങ്ങനെയൊക്കെ ആകാന്‍ സാധിക്കുന്നത്‌.?ഉത്തരം:-- കാത്ത സമ്മതിച്ചിട്ടാണോ തകഴി എഴുതിയത്‌ ? ആര്യ സമ്മതിച്ചിട്ടാണോ ഇ.എം.എസ്‌ ഒളിവില്‍ പോയത്‌ ? എന്റെ കാര്യവും അത്രേയുള്ളൂ.

ചോദ്യംNo.4 :-- മോഹന്‍ദാസ്‌ എന്നൊരാള്‍ നിങ്ങളെ വിവാഹം കഴിച്ചതുകൊണ്ടല്ലേ നിങ്ങള്‍ക്ക്‌ ഒരു ഭാര്യയാകാന്‍ കഴിഞ്ഞത്‌ .......... ? ( പുല്‌പള്ളിക്കടുത്ത്‌ ഷെഡ്ഡ്‌ എന്ന സ്ഥലത്തുനിന്നും ഏകദേശം മുപ്പതു വയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനാണ്‌ ചോദ്യകര്‍ത്താവ്‌.ഷെഡ്ഡില്‍ നിന്നും ഓരോ അഞ്ചുമിനിട്ടു കഴിയുമ്പോഴും പുല്‌പള്ളിയിലേക്ക്‌ ബസ്സുണ്ട്‌)

ഉത്തരം:-- താങ്കള്‍ പുല്‌പള്ളിയില്‍ പോകണം എന്ന ഉദ്ദേശത്തോടെ ഷെഡ്ഡില്‍ ബസ്സു കാത്തു നില്‌ക്കുന്നു.ആദ്യം വന്ന ബസ്സ്‌ നിര്‌ത്തിയില്ല, നിങ്ങളെന്തു ചെയ്യും യാത്ര മതിയാക്കുമോ ?ഇല്ല അടുത്ത ബസ്സിനു കൈനീട്ടും അയാളുത്തരം പറഞ്ഞു.ആ..... ഞാനും അത്രേ ചെയ്യൂ........................ (തുടരും)

6 comments:

mini//മിനി said...

ഇപ്പോള്‍ എല്ലാവരും ചോദ്യങ്ങള്‍ക്ക് സ്വന്തമായി ഉത്തരം കണ്ടുപിടിക്കുന്ന അവസ്ഥയിലാണ്. നന്നായിരിക്കുന്നു വിനയ

Sureshkumar Punjhayil said...

Nalla utharangal chechy...! Abhinandanagal.. Abhimanathode thanne iniyum jeevikkuka.

Snehashamsakal..!!!

Echmukutty said...

പെണ്ണിനെന്തിനാ അഭിമാനമെന്ന് ആലോചിച്ച് അന്തം വിട്ടിരിക്കുകയല്ലേ പൊതുവേ എല്ലാവരുടേയും ഒരു രീതി.
നല്ല ഉത്തരങ്ങൾ.

അഭിനന്ദനങ്ങൾ വിനയ.

said...

ആത്മാഭിമാനമുള്ള പെണ്ണിനെ അഹങ്കാരിയായി മാത്രം കാണുന്ന സമൂഹത്തിനു അര്‍ഹമായ മറുപടി......!! നന്നായിരിക്കുന്നു വിനയ....... ! അഭിനന്ദനങ്ങള്‍!!

aneesh said...

മറ്റുള്ളവര്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ തുറന്നു പറയുന്നത് നല്ല കാര്യം .ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരാള്‍ ഉണ്ടാവണം .
അഭിനന്ദനങ്ങൾ ചേച്ചി

Anonymous said...

വിനായ
നിങ്ങള്‍ ഒരു പുരുഷ വിരോധി ആണോ?
വിവാഹം കഴിച്ചതില്‍ സ്ത്രീ അടിമയകെണ്ടാതില്ല എന്ന് കരുതി സ്ത്രീ ഒരു കുടുംബം നോക്കുന്നു എന്ന ഉത്തരവതിതം എന്തിനാണ് നിങ്ങള്‍ ഭരമായ്‌ കാണുന്നത്
ഇനി അതല്ല നിങ്ങള്‍ സ്ത്രീകളില്‍ ചിലര്‍ക് അത് ഭാരമാനെങ്ങില്‍ നിങ്ങള്‍ ബര്തവുമായ് വേഴ്ചയില്‍ എര്പെടതിരിക്കുകയും സന്തനോല്പതനം നടത്താതെ ഇരിക്കുകയും ചെയ്യ്
എല്ലാവരും തുല്യരാണ് എന്ന് വച്ച് ശാരീരികവും മനസീകവുമായ് കാര്യങ്ങളില്‍ എല്ലാവരും വയ്തസ്തരയ്രിക്കണം അതാണ് പ്രക്രതി നിയമം