Monday, July 19, 2010

പാല്‍ പായസവും കോളാമ്പിയും

പാല്‍ പായസവും കോളാമ്പിയും
ഒരിക്കല്‍ സ്‌റ്റേഷന്‍ ചാര്‍ജ്ജു കിട്ടിയപ്പോള്‍ പോലീസ്‌ ജീപ്പെടുത്ത്‌ പുറത്തു പോവേണ്ടി വന്നു.സ്‌റ്റേഷനില്‍ ഡ്രൈവിംഗ്‌ അറിയുന്ന ആണ്‍ പോലീസുകാര്‍ ഉണ്ടായിട്ടും ഞാന്‍ വാഹനമോടിച്ചത്‌ സബ്ബ്‌ ഇന്‍സ്‌പെക്ടര്‍ക്ക്‌ ഇഷ്ടപ്പെട്ടില്ല. അതിനുള്ള ശിക്ഷയായി എന്നെ സ്റ്റേഷന്‍ ചാര്‍ജ്ജ്‌ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി.ഇതിനെപ്പറ്റി സ്റ്റേഷനില്‍ നിന്നു ഞാന്‍ പ്രതികരിച്ചപ്പോള്‍ പോലീസുകാര്‍ ഒന്നടങ്കം അതു ഭാഗ്യമല്ലേ ഇപ്പോള്‍ ഉറക്കൊഴിയേണ്ടല്ലോ എന്നു പറഞ്ഞ്‌ ഗൗരവമായി എന്നെ സമാധാനിപ്പിച്ചു. കൂട്ടത്തിലൊരു പോലീസുകാരന്‍ ഇങ്ങനെ പറഞ്ഞു
"സാറിന്റെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നു"
ഉടനെ തന്നെ ഞാന്‍ അയാളോടു ചോദിച്ചു" പാല്‍ പ്പായസം ഇഷ്ടമാണെന്നു കരുതി കോളാമ്പിയില്‍ വിളമ്പിയാല്‍ കഴിയാന്‍ പറ്റുമോ "?

4 comments:

annamma said...

aadhyamayanu ivide..
punishment aayittu palpayasam..
:D

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ വിനയ,
താങ്കളുടെ ജീവിതവീക്ഷണവും സാമൂഹ്യബോധവും കാഴ്‌ചപ്പാടുകളും വളരെ ഉയര്‍ന്നതാണ്‌.ഇങ്ങനെ പരിചയപ്പെടാനിടയായില്‍ സന്തോഷം.
'പാല്‍പ്പായസവും കോളാമ്പിയും' രസിച്ചു.

ജിപ്പൂസ് said...

"പാല്‍പ്പായസം ഇഷ്ടമാണെന്നു കരുതി കോളാമ്പിയില്‍ വിളമ്പിയാല്‍ കഴിക്കാന്‍ പറ്റുമോ" :)

മുകിൽ said...

വാങ്ങൂ എന്റെ വക ഒരു ‘സല്യൂട്ട്’!
ഇങ്ങനെ spontaneous ആയി മറുപടി നൽകാൻ കഴിയുന്നതു ചിലർക്കു ദൈവം നൽകുന്ന ഒരു വരമാണ്.