Friday, November 19, 2010

വ്യത്യാസം

വ്യത്യാസം
ഭാര്യ മരിച്ച സഹപ്രവര്‍ത്തകനേയും ഭര്‍ത്താവു മരിച്ചകൂട്ടുകാരിയേയും ഒരേ ദിവസം രണ്ടു മണിക്കൂര്‍ വ്യത്യാസത്തില്‍ സന്ദര്‍ശിക്കേണ്ടി വന്നു.പുരുഷന്റെ നിസ്സഹായതയും സ്‌ത്രീയുടെ സമ്പന്നതയും അനുഭവിച്ചറിഞ്ഞത്‌ രണ്ടു വീട്ടിലും കൂടിയിരുന്ന ആളുകളുടെ ആകാംക്ഷ നിറഞ്ഞ വാക്കുകളില്‍ നിന്നും
1, ഭാര്യ മരിച്ച പുരുഷന്റെ വീട്‌. (സ്ഥിരമായി അടുത്തിരിക്കാന്‍ ഒരാളുപോലുമില്ലാത്ത ദയനീയാവസ്ഥ.വരുന്നവര്‍ വരുന്നവര്‍ അടത്തിരിക്കുന്നു.ഓരോരുത്തരോടും അയാള്‍ സംഭവം വിശദീകരിക്കുന്നു.)
ഒരാള്‍:- മക്കള്‌ രണ്ടും രണ്ട്‌ കൊമ്പത്ത്‌ (ഒരാള്‍ തിരുവനന്തപുരത്ത്‌ മെഡിസിനു പഠിക്കുന്നു മറ്റൊരാള്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു) ഇനി ആരാ പാവം അയാള്‍ ഈ വലിയ വീട്ടില്‍ ഒറ്റക്ക്‌
മറ്റൊരാള്‍ :- പെണ്ണുങ്ങളേന്‍ ഏതെങ്കിലുമൊരു കുട്ടിയെത്തന്നേയും നിര്‍ത്തി പഠിപ്പിക്കാന്‍ പറ്റുമായിരുന്നു.ഇതുപ്പം അതും പറ്റില്ലല്ലോ.പെങ്കുട്ട്യളെ ആരും നിര്‍ത്താന്‍ മടിക്കും.ആങ്കുട്ട്യേളെയാണെങ്കില്‍ ആരാ വെച്ച്‌ണ്ടാക്കി കൊട്‌ക്കാ.........
ഭര്‍ത്താവ്‌ മരിച്ച സ്‌ത്രീയുടെ വീട്‌ (.അമ്മയും സഹോദരിമാരും അടുത്തു തന്നെ ആ സ്‌ത്രീയുടെ കൈയ്യും പിടിച്ചിരിക്കുന്നു.തികച്ചും മ്ലാനമായിരിക്കുന്നു.വരുന്നവരോട്‌ മറ്റുള്ളവര്‍ സംഭവം വിവരിക്കുന്നു. )
ഒരാള്‍ :-അങ്ങനെ വെഷമിക്കണ്ട കാര്യൊന്നും ഇല്ല. ഒക്കെ വിധിയല്ലേ. ആരു വേണേലും വീട്ടില്‌ നിക്കാനുണ്ട്‌.എന്തായാലും ഒറ്റക്കല്ലല്ലോ.

6 comments:

Siju | സിജു said...

മനസ്സിലായില്ല..

shajiqatar said...

സത്യം സിജു!! ഒരു കണ്ഫുഷ്യന്‍,ഒരു പിടുത്തം കിട്ടായ്മ.

VINAYA N.A said...

പുരുഷന്‍ ഉണ്ടാക്കിയ നിയമങ്ങള്‍ അവനെത്തന്നെ പാമ്പായി കൊത്തുന്നു..അവന്‍ കരുത്തനാണ്‌. അവനൊരുഘട്ടത്തിലും തളരില്ല.സമൂഹത്തിന്റെ ഈ കാഴ്‌ചപ്പാടാണ്‌ ആ സഹപ്രവര്‍ത്തകന്റെ അടുത്ത്‌ ആളിരിക്കാത്ത ആ അവസ്ഥ.പിന്നെ ആളുകളുടെ ആകാംക്ഷ ഒരു പുരുഷന്‍ ഒറ്റക്കു താമസിക്കുന്നിടത്ത്‌ സ്വന്തം കൂടപ്പിറപ്പിന്റെ പെണ്‍കുട്ടിയാണേലും കൂട്ടു നിര്‍ത്താന്‍ ആരും തയ്യാറാകില്ല.ആണ്‍കുട്ടിയെ നിര്‍ത്തിയാല്‍ അവനും കൂടി ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ടി വരും. ഇക്കാലമത്രയും സ്വന്തം വീട്ടില്‍ ഒരു ഗ്ലാസു പോലും കഴുകാത്ത ആളില്‍ നിന്നും അത്തരമൊരു സമീപനം ആരും പ്രതീക്ഷിക്കുകയുമില്ലല്ലോ

shajiqatar said...

ഓക്കേ ,പിടികിട്ടി:) ഇങ്ങിനെ ഒരു പ്രശ്നം പുരുഷന്‍ നേരിടുന്നുണ്ട് അല്ലേ.തളരില്ല എന്നൊരു വാശി പുരുഷനുണ്ടോ? ഭാര്യ/ഭര്‍ത്താവ് മരിച്ചാല്‍ ആരും തളരും,ആ തളര്‍ച്ചയില്‍ ജീവിതാവസാനം വരെ ജീവിക്കുന്നവര്‍ ഉണ്ട്.ചിലര്‍ വീണ്ടും കെട്ടി ഈ തകര്‍ച്ചയെ അതിജീവിക്കുന്നു.എന്തായാലും മാഡത്തിന്റെ ചിന്ത ഇഷ്ടപ്പെട്ടു:)

മുകിൽ said...

ആ സന്ദർഭം കടന്നു പോകും വിനയ. പിന്നീടങ്ങോട്ടുള്ള ജീവിതം എങ്ങനെയൊക്കെ ആകും പുരുഷനും സ്ത്രീക്കും എന്നതു വലിയ ഒരു വിഷയമാണ്. ഒട്ടും ലളിതമല്ല അത്.

syndhavam said...

innu athikamarum thalarunnathu kandittilla. kurachu divasathinakam randamathe chansinayi nettotamodunnathanu njan kanditullath.