Friday, February 17, 2012

വിചിത്രം

വിചിത്രം
യാതൊരു മുന്‍ധാരണയുമില്ലാതെയാണ് ഞാന്‍ എന്റെ രണ്ടു സുഹൃത്തുക്കളോടൊപ്പം ഡോക്ടര്‍ മിനിയുടെ വീട്ടിലെത്തിയതും ഒരു ദിവസം അവിടെ കഴിയേണ്ടി വന്നതും.പിറ്റേ ദിവസം കാലത്ത് ഒരു മീറ്റിംഗില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു.വെകിട്ട് എട്ടു മണിയോടെയാണ് ഞങ്ങളെത്തിയത്.ഉടനെ അഞ്ചുപേര്‍ക്കുള്ള ഭക്ഷണം കൊണ്ടുവരുന്നതിന് അവര്‍ ഭര്‍ത്താവിനു ഫോണ്‍ ചെയ്തു.ഞങ്ങള്‍ക്കൊപ്പമുള്ള മീരയുടെ ആത്മസുഹൃത്താണ് മിനി.മിനിയുടെ ഭര്‍ത്താവിന്റെ രണ്ടാമത്തെ ഭാര്യയാണ് മിനി.അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഭര്‍ത്താവിന്റെ ആദ്യഭാര്യയില്‍ നിന്നും തന്റെ ഭര്‍ത്താവ് അനുഭവിച്ച അവഗണന പലപ്പോഴായി പല ഉദാഹരണങ്ങളിലൂടെ മിനി സൂചിപ്പിച്ചു.'ഒരിക്കലും ആ സ്ത്രീ ജബ്ബാര്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ചായ പോലും ഉണ്ടാക്കി കൊടുക്കില്ലാത്രെ.കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ജബ്ബാര്‍ ഒരുപാട് സഹിച്ചിട്ടുണ്ട്........'.പിറ്റേന്ന് രാവിലെ ഒന്‍പതു മണിയോടെ ഞങ്ങള്‍ ആ വീട്ടില്‍ നിന്നുമിറങ്ങി .പ്രഭാത ഭക്ഷണം വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ വെള്ളപ്പവും ചെറുപയറു കറിയും. ഞങ്ങള്‍ ചെലവിട്ട അത്രയും സമയം ആ വീട്ടില്‍ ഒരു സ്റ്റൗ പോലും ആരും കത്തിച്ചിരുന്നില്ല.വലിയൊരു മണ്‍ കൂജയില്‍ കുടിക്കാനുള്ള വെള്ളവും ഒരു മണ്ണിന്റെ കപ്പും ഡയനിംഗ് ഹാളില്‍ തന്നെയുണ്ടായിരുന്നു. താനെന്ന സ്ത്രീക്ക് ചെയ്യനാകാത്തതും പ്രവര്‍ത്തിക്കാനാകാത്തതും മറ്റൊരു സ്ത്രീ ചെയ്യണം എന്നാഗ്രഹിക്കുന്ന മിനിയുടെ സംഭാഷണവും പെരുമാറ്റവും എനിക്ക് വിചിത്രമായി തോന്നി.

1 comment:

Echmukutty said...

ഒട്ടും അൽഭുതമില്ല. ഇതാണ് മനുഷ്യന്റെ - സ്ത്രീയുടെയും പുരുഷന്റേയും നിലപാട്. നമ്മൾക്ക് ചെയ്യാനാവാത്തതിന് ഒത്തിരി ന്യായീകരണങ്ങളുണ്ട്. വേറൊരാൾക്ക് ചെയ്യാനാവാത്തതിൽ ഒരു ന്യായീകരണവുമില്ല.