ഡിവൈഡര്‍ സ്‌ക്കേര്‍ട്ട്
ഈയിടെ വിപ്ലവകരമായ ഒരു പരിവര്‍ത്തനമാണ് കേന്ദ്രീയ വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ യൂണിഫോമിലുണ്ടായത്.മിഡിയെ രണ്ടായി വേര്‍തിരിക്കുന്ന ഡിവൈഡര്‍ സ്‌ക്കേര്‍ട്ട് പെണ്‍കുട്ടികള്‍ക്ക് അനിര്‍വചനീയമായ സ്വാതന്ത്ര്യം നല്കുന്നു.ഇനി നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് അവരുടെ അധ്യാപകരുടെ 'താഴ്ത്തിയിട്ടിരിയെടീ...' എന്ന ഭീഷണി കേള്‍ക്കേണ്ടി വരില്ല. അവളുടെ കാലുകള്‍ ഇനി അവളുടെ മാത്രം നിയന്ത്രണത്തിലാവുകയാണ്.ഷഡ്ഡി കാണും ,തുടകള്‍ കാണും എന്നൊന്നും അവള്‍ക്കിനി ശ്രദ്ധിക്കേണ്ടതില്ല.നൂണ്ടാണ്ടുകളായി പാവാടക്കുള്ളില്‍ തളക്കപ്പെട്ട അവളുടെ മനസ്സും മോചിതമാകുകയാണ്.പാപചിന്തകള്‍ വെടിഞ്ഞ് അവള്‍ക്കിനി അവളുടെ ശരീരത്തെ സ്‌നേഹിക്കാം... ബഹുമാനിക്കാം.... കാലങ്ങളായി ആണ്‍കുട്ടികള്‍ അനുഭവിച്ചുവരുന്ന കാലിന്റെ സ്വാതന്ത്യം ഇനി അവള്‍ക്കുമാകാം.
അങ്ങനെ നമ്മുടെ പെണ്‍കുട്ടികളും പൂര്‍ണ്ണസ്വാതന്ത്യത്തോടെ 'അനങ്ങി 'ത്തുടങ്ങട്ടെ.
5 comments:
അത് നന്നായി
ഉത്തരേന്ത്യയിലെ മിക്കവാറും സ്കൂളുകളില്‍ പണ്ടേ ഈ ഡിവൈഡര്‍ സ്കേര്‍ട്ടാണു വിനയ. അപ്പോള്‍ അതിന്‍റെ ഇറക്കത്തെച്ചൊല്ലിയായിരുന്നു ബഹളമുണ്ടായിരുന്നത്. ഇറക്കം കുറഞ്ഞ സ്കേര്‍ട്ടായാല്‍ പതിനഞ്ചു വയസ്സുള്ള പെണ്‍ കുട്ടികളുടെ കാലു കണ്ട് പുരുഷന്മാര്‍ക്ക് ലൈംഗിക താല്‍പര്യം വരുമല്ലോ എന്ന്....
Good blog thnk you newer looks sharing
പുതിയ പോസ്റ്റൊന്നും ഇടാത്തതെന്താണ് വിനയ?
ഈ ബ്ലോഗില്‍ വന്ന 60 ഓളം പോസ്‌റ്റുകള്‍ കോഴിക്കോട് ഐ ബുക്‌സ് ഒരു പുസ്‌തകമായി പ്രസിദ്ധീകരിച്ചു.സാന്നിദ്ധ്യം തന്നെ സമരം എന്നപേരില്‍.അതിനോടനുബന്ധിച്ചും,ഞാന്‍ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകളുടെ പ്രദര്‍ശനം "അലങ്കരിക്കപ്പെട്ട തടവറ" കേരളത്തില്‍ പല ഭാഗത്തും പ്രദര്‍ശിപ്പിച്ചു വരുന്നു.കുറച്ചു കാലം വിട്ടു നില്‌ക്കേണ്ടി വന്നതിനു കാരണവും അതു തന്നെയാണ്.ശ്രദ്ധിക്കുന്നണ്ട് എന്ന അറിവുപോലും സന്തോഷം നല്‌കുന്നുണ്ട്. നന്ദി.
Post a Comment