Tuesday, June 4, 2013
ചൂഷണങ്ങള്‍ക്ക് നിന്നു കൊടുക്കുക
അധികാരം ആരില്‍ നിക്ഷിപ്തമാണോ സ്വാഭാവികമായും അവര്‍ക്കു മാത്രമേ എന്തിനും അവസരങ്ങളും സാധ്യമാകൂ.നമ്മുടെ സമൂഹത്തില്‍ തലമുറകളായ് ഈ അധികാരം ആണില്‍ നിക്ഷിപ്തമാണ്.അതുകൊണ്ടുതന്നെ എല്ലാ മേഖലയിലും കഴിവും പ്രാപ്തിയും തെളിയിക്കുന്നതിനും തന്റേതായ ഇടം സൃഷ്ടിച്ചെടുക്കുന്നതിനും അവന് സാധിച്ചു.
സ്ത്രീയുടെ ചാരിത്ര്യ കേന്ദ്രീകൃത ചിന്തയിലധിഷ്ടിതമായ ജീവിതം എല്ലാ മേഖലയില്‍ നിന്നും സ്വയം പിന്മാറാന്‍ അവളെ നിര്‍ബന്ധിച്ചു.തലമുറകളായ് അവള്‍ പാലിച്ചു വന്ന ഈ ശീലം അവളെ രണ്ടാം നിരയിലേക്ക് മാറ്റി.സ്ത്രീയുടെ ചാരിത്ര്യമെന്നത് അവളുടെ ആവശ്യമേ അല്ലെന്ന വസ്തുത നിലനില്‌ക്കേയാണ് ഈ സാഹസത്തിനവള്‍ മുതിരുന്നത് എന്നതാണ് ഇതിലെ പരിഹാസ്യത.
ഒരാണിനേയും തൊടീക്കാതെ സൂക്ഷിക്കുന്ന അവളുടെ ശരീരം മറ്റൊരാണിനെ തൊടീക്കാന്‍ വേണ്ടി മാത്രമാണെന്നാണ് ഇതിലെ വിരോധാഭാസം.
അതുകൊണ്ടുതന്നെ ഈ തലമുറയിലെ പെണ്‍കുട്ടികള്‍ ആവശ്യമായ എല്ലാ കഴിവും പ്രാപ്തിയും എത്രയും പെട്ടന്ന് സ്വായത്തമാക്കാമോ അത്രയും പെട്ടന്ന് അവ സ്വായത്തമാക്കാന്‍ പ്രാപ്തിയുള്ളവരെ തേടുക കണ്ടെത്തുക സ്വായത്തമാക്കുക.(തീര്‍ച്ചയായും അവരെല്ലാം ആണുങ്ങളായിരിക്കും.സ്ത്രീകളെ അന്യേഷിച്ച് സമയം കളയരുത്)
ചുരുക്കം ചില സ്ത്രീകള്‍ ഇത്തരം സാഹസത്തിനു തയ്യാറായതുകൊണ്ടാണ് ഇന്നു സ്ത്രീകള്‍ നടത്തുന്ന ഡ്രൈവിംഗ് സ്‌ക്കൂളുകള്‍ ഉണ്ടായതും കുറേയേറെ സ്ത്രീകള്‍ ഇന്ന് വാഹനം ഓടിക്കുന്നതും.(അന്യ)പുരുഷന്മാര്‍ ഡ്രൈവിംഗ് പഠിപ്പിച്ച ഒരു സ്ത്ീയും ഈ ചൂഷണത്തില്‍ നിന്നും മോചിതയാകാന്‍ യാതൊരു തരവുമില്ല.അവര്‍ നല്കിയ ചൂഷണം നിശബ്ദമായി ഏറ്റുവാങ്ങിത്തന്നെയാണ് ഞാനുള്‍പ്പെടെയുള്ള തലമുറയിലെ സ്ത്രീകള്‍ ഡ്രൈവിംഗ് പഠിച്ചെടുത്തത്.
വരും തലമുറയിലെ സ്ത്രീകള്‍ ബസ്സും ലോറിയും നിര്‍ല്ലോഭം ഓടിക്കണമെങ്കില്‍ അന്ന് ഞങ്ങളുടെ തലമുറ കാര്‍ ഡ്രൈവിംഗ് പഠിക്കാന്‍ ഏറ്റു വാങ്ങിയ
ശാരീരിക ചൂഷണം ലോറിയുടേയും ബസ്സിന്റേയും കാര്യത്തില്‍ ഏറ്റെടുക്കാന്‍ പുതു തലമുറ തയ്യാറാകണം.വരും തലമുറക്കേറ്റെടുക്കാന്‍ തക്കവണ്ണം ഒരു തൊഴിലായി ഡ്രൈവിംഗ് മേഖല മാറേണ്ടതുണ്ട്.അതിന് ചൂഷണത്തിന് വിധേയരാകും എന്ന അറിവോടെ തന്നെ ചൂഷണത്തിന് നിന്നു കൊടുത്തുകൊണ്ട് ഇത്തരം മേഖലകള്‍ സ്വായത്തമാക്കണം.
ധൈര്യപൂര്‍വ്വം ലക്ഷ്യബോധത്തോടെ ചൂഷണങ്ങള്‍ ഏറ്റുവാങ്ങി അവന്‍ നൂറ്റാണ്ടുകളിലൂടെ ആര്‍ജ്ജിച്ചെടുത്ത കഴിവുകള്‍ തന്നിലേക്കാവാഹിക്കാന്‍ ആണിനോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും പെണ്‍കുട്ടികള്‍ ജാഗരൂഗരായിരിക്കണം.അങ്ങനെ ഈ ഉപഭോഗ സംസ്‌ക്കാരത്തില്‍ വെറും ഉപഭോഗ വസ്തുക്കളായ് മാറാതെ നമ്മുക്കും ഉപഭോക്താക്കളായ് മാറാം.
Subscribe to:
Post Comments (Atom)
1 comment:
ഏതു വിദ്യ സ്വായത്തമാക്കാന്‍ തുനിയുമ്പോഴും ഏതു മേഖലയിലേക്ക് കാല്‍ വെക്കുമ്പോഴും ഈ ജാഗരൂകത വേണ്ടി വരാറുണ്ട്....
Post a Comment