Wednesday, May 14, 2014

അലങ്കരിക്കപ്പെട്ട തടവറ

 അലങ്കരിക്കപ്പെട്ട തടവറ



ലങ്കരിക്കപ്പെട്ട തടവറ എനിക്കേറെ പ്രതീക്ഷ നല്‌കിയ ഒരു ഫോട്ടോ പ്രദര്‍ശനം തന്നെയായിരുന്നു.ഏകദേശം രണ്ടായിരത്തിലധികം ആളുകള്‍ പ്രദര്‍ശനം കണ്ടു കഴിഞ്ഞു..300 -ഓളം പേര്‍ അഭിപ്രായം രേഖപ്പെടുത്തി.ഒറ്റക്കും സംഘമായും ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ലോകത്തിന്റെ കാപട്യം തിരിച്ചറിയാത്ത ഒരു കുഞ്ഞുമോളുടെ പൊട്ടിച്ചിരിയില്‍ ആരംഭിക്കുന്ന ചിത്രം വസ്‌ത്രം,മുടി, ശരീരഭാഷ,കളികള്‍,കായികക്ഷമത,യൂണിഫോമുകള്‍,പൊതുയിടങ്ങള്‍,പൊതുബോധങ്ങള്‍ തുടങ്ങി നൂറുകണക്കിനു വിഷയങ്ങള്‍ ഫോട്ടോയിലൂടെ കൈകാര്യം ചെയ്യുന്നു.
എങ്കിലും കൂടുതല്‍ ആളുകള്‍ ഞാനുമായി പങ്കു വെച്ചതും അഭിപ്രായം രേഖപ്പെടുത്തിയതും വസ്‌ത്രധാരണത്തെക്കുറിച്ചായിരുന്നു.
അതില്‍ യുവാക്കളായ പുരുഷന്മാരുടെ വ്യാകുലതകള്‍ തീര്‍ച്ചയായും വരും തലമുറയില്‍ സ്‌ത്രീകള്‍ കൂടുതല്‍ ചലനാത്മകമായ വസ്‌ത്രങ്ങള്‍ ധരിക്കുന്നവരാകും എന്നൊരു പ്രതീക്ഷ ഏറെ ശക്തമായിത്തെന്നെ എനിക്കു നല്‌കിയിട്ടുണ്ട്‌.
പുരുഷന്‍ ഭാര്യയുടെ കാര്യത്തില്‍ സമീപിക്കുന്ന നിലപാടല്ല മകളുടെ കാര്യത്തില്‍ സ്വീകരിക്കുന്നത്‌ എന്നതാണത്‌.ഭാര്യ തന്റെ എച്ചില്‍പാത്രമെടുത്ത്‌ തന്റെ അടിവസ്‌ത്രം കൂടി അലക്കി, താന്‍ പറയുന്നതനുസരിച്ച്‌ തന്റെ സ്വപ്‌നങ്ങളോടൊപ്പം സഞ്ചരിക്കണമെന്ന മാനസീക കടുംപിടുത്തമുള്ളവരും മകളുടെ കാര്യം വരുമ്പോള്‍ മകള്‍ അഭിമാനിയായി ചങ്കൂറ്റത്തോടെ ആരുടെ മുന്നിലും തല കുനിക്കാതെ നിവര്‍ന്നു തന്നെ നില്‌ക്കണമെന്നും അവള്‍ ഒരിടത്തും ആര്‍ക്കും പിന്നിലാകരുതെന്നും അവന്‍ ശക്തമായി ആഗ്രഹിക്കുന്നു എന്നത്‌ എന്റെ അനുഭവ സാക്ഷ്യം 

1 comment:

Anonymous said...

Apparanjath sathyam