Sunday, December 28, 2008

ചില പുതുചൊല്ലുകള്‍

ചില പുതുചൊല്ലുകള്‍

1 ആണിന്റെ വാക്കും പട്ടീന്റെ കൊരേം കണക്കാ

2 ആണിന്റെ സുഖം പോലെ

3 ആണിന്റെ സുഖം ഒരു നിമിഷത്തേക്ക്‌

4 മുരിങ്ങേന്റെ ഒറപ്പും ആണിന്റെ വിശ്വാസോം കണക്കാ

5 ആണിന്റെ വിശ്വാസം പോലെ

6 പല്ലി ഉത്തരം താങ്ങുന്നതുപോലെയാണ്‌ ഭാര്യയുടെ ഗര്‍ഭത്തില്‍ അഭിമാനിക്കുന്നത്‌

7 പെണ്ണു താവഴി സത്യവും ആണുതാവഴി വിശ്വാസവുമാണ്‌

8 ആണിന്റെ സദാചാരം വെറും പൊള്ള

9 വീട്ടിനുള്ളിലെ പൂച്ചയെ സ്‌നേഹിച്ചാലും പുരുഷനെ സ്‌നേഹിക്കരുത്‌

10 കാശുകൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങുന്നതുപോലെയാണ്‌ സ്‌ത്രീധനം കൊടുത്ത്‌ ഭര്‍ത്താവിനെ വാങ്ങുന്നത്‌

11 തന്തയുടെ നഷ്ടം നികത്താവുന്നതാണ്‌ തള്ളയുടെ നഷ്ടം നികത്താനാവാത്തതും

12 കുട്ടികള്‍ക്ക്‌ മിഠായിപോലെയാണ്‌ പുരുഷന്‌ കസേര

13 പുരുഷന്റെ ആധികാരികത ഉള്ളിക്കാമ്പുപോലെ

14 ആണിന്റെ മിടുക്ക്‌ ആണിയോളം

15 ആണിനെ വിശ്വസിക്കുന്നത്‌്‌ പാമ്പിനെ വിശ്വസിക്കും പോലെയാണ്‌

16 നായയും ആണും കാവലിനു പറ്റും

17 പുത്തന്‍ മാപ്പിള പൂതിക്ക്‌്‌്‌ പിന്നെ മാപ്പിള നക്കിത്തിന്നും

18 ആണും ചക്കും ആട്ടുതോറും നന്നാകും

19 വയസായ ആണും പല്ലുപോയ സിംഹോം കണക്കാ

20 സ്‌ത്രീ പ്രകൃതിയെ നിലനിര്‍ത്താന്‍ പഠിപ്പിക്കുമ്പോള്‍ പുരുഷന്‍ അതു നശിപ്പിക്കാന്‍ പഠിപ്പിക്കുന്നു.

21 ആണിനെ മാനിച്ചാല്‍ ആട്ടും തുപ്പും

22 ഒരുമ്പെട്ട ആണും പേ പിടിച്ച നായേം കണക്കാ

23 നാലാണു കൂടിയാല്‍ നാടാകെ നാറും

24 ആണിന്റെ ശത്രു ആണ്‌

25 ഒറ്റക്കു താമസിക്കുന്ന ആണിനെ ഒറ്റയാനോളം പേടിക്കണം

26 നായേന്റെ വാലും ആണിന്റെ മര്യാദേം

27 പുള്ളിപ്പുലിക്ക്‌‌ പുള്ളി പോലെയാണ്‌ ആണിന്‌ വങ്കത്തം

28 ആണ്‍കോന്തി കഴുതക്ക്‌്‌ സമം

29 ആണിന്റെ സ്‌നേഹം പ്രകടനം മാത്രം

30ആണടുക്കുന്നത്‌ കാര്യസാധ്യത്തിനു മാത്രം

31 ആണും ഉപ്പും കുറച്ചു മതി

32 ആണു നിനച്ചാല്‍ നരകോം സ്വര്‍ഗ്ഗം

4 comments:

Siju | സിജു said...

അവസാനത്തെ പുതുചൊല്ല് മാത്രം കോണ്‍ഫ്ലിക്റ്റായിപോയല്ലോ.. അതോ അതിനിനി വേറെയെന്തെങ്കിലുമാണോ അര്‍ത്ഥം??

പ്രവീണ്‍ said...

എല്ലാം സ്വന്തമായി ഉണ്ടാക്കിയ നല്ല ചൊല്ലുകളാണല്ലോ.
നേരത്തേ കേട്ടിട്ടേ ഇല്ല.

ANOOP said...

ഈ കമന്റ്‌ നിങ്ങളിപ്പോള്‍ തന്നെ കളയുംമെന്നെനിക്കറയാം. സ്ത്രീ എന്നും പുരുഷനെക്കാളും താഴെയാണ് .അത് നിങ്ങള്ക്ക് സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇങ്ങനത്തെ ഫെമിനിസ്റ്റ്‌ ഉണ്ടാവുന്നത് .പക്ഷെ അവള്‍ സ്വതന്ത്രയാണ് ,ആണിനു കിട്ടുന്ന എല്ലാം സ്ത്രീക്കും അവകാശപ്പെട്ടതാണ് .പക്ഷെ ഒരു കുടുംബം ആകുമ്പോള്‍ അല്ലെങ്കില്‍ ആയികഴിഞ്ഞാല്‍ അവിടെ സ്ത്രീ പുരുഷനെ അനുസരിക്കണം. അത് ഒരു താഴ്ത്തികെട്ടലല്ല മറച്ച് ആ കുടുംബത്തിന്റെ സുഗമമായ നടത്തിപ്പിനാണ് .ഒരു നേതാവുന്ടെങ്ങിലെ കുറെ പേരെ ഒരുമിച്ചു നിര്‍ത്താന്‍ ആകുകയുള്ളൂ .പോലീസിലെ എല്ലാവരും ഒരേ പദവി അലന്കരിച്ചാല്‍ അല്ലെങ്ങില്‍ ഈ ഇന്ത്യ മഹാ രാജ്യത്തിലെ എല്ലാവരും തങ്ങള്‍ക്കു മുകളില്‍ ആരും ഇല്ലെന്നു വിചാരിച്ച് സ്വതത്ര്യം എന്നാ ഓവര്‍ കോട്ടിട്ട് തോന്യാസങ്ങള്‍ കാട്ടികൂട്ടിയാല്‍ ..എന്താകും !!
മനുഷ്യര്‍ക്കിടയില്‍ വിഭജനങ്ങള്‍ ഒരുപാടുണ്ട് ,ആണും പെണ്ണും എന്നാ തരത്തിലാണ് വിഭജിക്കുന്നതെങ്ങില്‍ നേര്‍ മധ്യത്തിലൂടെയാകുമെന്നു മാത്രം.ആരും സ്വതന്ത്രരല്ല !!സ്നേഹം കൊണ്ട് കോര്‍ത്ത മുത്ത് മാലയാണ് കുടുംബം ,എവിടെയെങ്കിലും ഒന്ന് പൊട്ടിയാല്‍ ചിന്നി ചിതറും . ഒരു കൂട്ടം ആളുകളില്‍ സ്ത്രീക്കും പുരുഷനും തുല്യ സ്ഥാനമാണ് പക്ഷെ ഒരു കുടുംബത്തില്‍ അച്ഛനാണ് സ്ഥാനം.ഒരു അടിമയോ മറ്റോ ആണ് സ്ത്രീ എന്നല്ല അതിന്റെ അര്‍ത്ഥം .അതുകൊണ്ട് മക്കളെ പറ്റി പറയുമ്പോള്‍ ആദ്യം അച്ഛന്റെ പേര് പറയണം.പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ചത് കൊണ്ട് അമ്മയെ ആദ്യം പറയണം എന്ന് പറയുന്നവര്‍ വിവേകശൂന്യരാന് .അതുകൊണ്ട് അപേക്ഷാ ഫോം എഴുതുമ്പോള്‍ അച്ഛന്റെ പേരിനാണ് പ്രാധാന്യം കൊടുക്കേണ്ടത് .വിവേകികളായ സ്ത്രീകള്‍ അതോര്‍ത്തു നൊമ്പരപ്പെടാറില്ല.

Anonymous said...

Ningal ente ee post delete cheyyumenn ariyam, but just read it, its a request.
ee ezhuthiya thonyavasathinellam pachamalayalathil ahankaram enna parayuka. kore pazhamchollukal eduth athellam aanungale kaliyakkunna reethiyil aakkiyal valiya credit aayi poyi enn ningal thettidharikkaruth. ningal ee kaanikkunnath oru tharam manasika vaikalya lakshanamaanu. feminism thalakku pidich aan vargathe aapade adhikshepikkamenn karutharuth. oru aanu ithupole pennungaleppatti ingane ezhthiyarunnenkil ningal sthreesamoohathe adhikshepichu enn paranju case kodukkathillarunno. aanungalkk ath pattilla enn karuthi nigalikkaruth. aanungalude kazhivukedayi ath kaanaruth. aanungal orumbettirangiyal ithonnum parayan oru feministum dhairyappedilla. dhayavuceyth iniyum oru vargathe muzhuvan adhikshepikkunna reethiyilulla postukal nadathathirikkuka.

snehapoorvam, alpam roshathode oru swabhimaniyaya purushan