Tuesday, March 3, 2009

രണ്ടു മീറ്റര്‍ കാപ്പി

രണ്ടു മീറ്റര്‍ കാപ്പി
അടുക്കളയില്‍ ദാസേട്ടന്‍ (എന്റെ ഭര്‍ത്താവ്‌ ) ദാസേട്ടന്റെ അമ്മക്ക്‌ കാപ്പി ആറ്റിക്കൊണ്ടിരിക്കുകയായിരുന്നു.ഞാന്‍ സ്റ്റൂളിന്മേലും എന്റെ അമ്മ അടുക്കളയിലെ സ്ലാബിന്മേലുമിരുന്ന്‌ എന്തോ കാര്യമായ സംസാരത്തില്‍ മുഴുകിയിരിക്കുകയാണ്‌.മാനന്തവാടിയില്‍ നിന്നും ഞങ്ങള്‍ താമസിക്കുന്ന വീട്ടിലേക്ക്‌ അമ്മ വന്നിട്ടിത്‌ മൂന്നാമത്തെ ദിവസമാണ്‌.‌അമ്മ മുകളിലത്തെ നിലയിലാണ്‌ കിടക്കുന്നത്‌, അവിടേക്ക്‌ കാപ്പി കൊണ്ടു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ദാസേട്ടന്‍.ദാസേട്ടന്‍ കാപ്പി ഗ്ലാസിലേക്ക്‌ പകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍
"ദാസേട്ടാ ഒരു ഗ്ലാസ്‌ അമ്മക്ക്‌ കൊടുക്ക്‌ " എന്ന്‌ ഞാന്‍ ഞങ്ങളുടെ ചര്‍ച്ചക്ക്‌ ഭംഗം വരുത്താതെ തന്നെ ദാസേട്ടനോടായി പറഞ്ഞു
"ഇതാ ഇണ്ടാക്കീട്ടുണ്ട്‌ എടുത്ത്‌ കൊടുത്തൂടേ".....? ദാസേട്ടന്റെ മനോഭാവം ആ ശബ്ദത്തില്‍ തന്നെ പ്രകടമായിരുന്നു.ഞാനതു കേട്ടില്ലെന്നു നടിച്ച്‌ വീണ്ടും സംസാരത്തില്‍ മുഴുകി.എന്റെ അശ്രദ്ധ മനപ്പൂര്‍വ്വമാണെന്ന്‌ മനസ്സിലാക്കിയ ദാസേട്ടന്‍ മറ്റൊരു ഗ്ലാസുകൂടിയെടുത്തുകൊണ്ടുവന്ന്‌ അതിലേക്കും കൂടി കാപ്പി പകര്‍ന്നെടുത്ത്‌ `ഇതാമ്മേ കാപ്പി` എന്നു പറഞ്ഞ്‌ അമ്മ ഇരിക്കുന്നതിന്‌ ഒരു മീറ്റര്‍ മാറി സ്ലാബിന്മേല്‍ കാപ്പി വെച്ചു.അമ്മ എഴുന്നേറ്റുപോയി അതെടുത്ത്‌ കുടിച്ചു.പിറ്റേ ദിവസം രാവിലെ ദാസേട്ടന്‌ ജോലിക്കു പോകണം മരുന്ന്‌,ഭക്ഷണം,എന്നിവ കൊടുക്കേണ്ടരീതികള്‍ എന്നെ വിവരിച്ചു കേള്‍പ്പിച്ചു." മനസ്സിലായില്ലേ.....? ഒക്കെ മറക്കോ "? എന്റെ പരിചരണത്തിലുള്ള വിശ്വാസമില്ലായ്‌മ ആ വാക്കുകളില്‍ മുഴങ്ങി.`
"ആ .... നിങ്ങളെന്റെ അമ്മക്ക്‌ ഒരു മീറ്റര്‍ കാപ്പിയാണ്‌ കൊടുത്തത്‌, അതുകൊണ്ട്‌ നിങ്ങളുടെ അമ്മക്ക്‌ ഞാനത്‌ രണ്ടു മീറ്ററാക്കും"
"എന്താ നീ ഉദ്ദേശിച്ചത്‌ "...? ദാസേട്ടന്‍ കാര്യം മനസ്സിലായില്ലെന്നു നടിച്ചു.
"ഇന്നലെ എന്റെ അമ്മക്കെങ്ങനെയാ നിങ്ങള്‍ കാപ്പി കൊടുത്തത്‌" ...?`
"ആ....... കാപ്പി കൊടുത്തല്ലോ"....`ദാസേട്ടന്‍ ന്യായീകരിച്ചു.
"`അമ്മ ഇരിക്കുന്നിടത്ത്‌ പോയി ആ കാപ്പി അമ്മയുടെ കൈയ്യില്‍ കൊടുത്താല്‍ എന്തായിരുന്നു കുഴപ്പം ` ?`എന്തിനാണ്‌ അമ്മയെ എഴുന്നേല്‍പ്പിച്ചത്‌`" ?
"`നിന്റെ അമ്മ എന്നോടും അങ്ങനെയല്ലേ` ?
"`നിങ്ങളുടെ അമ്മ എന്നോടും അങ്ങനെയൊക്കെയായിരുന്നു , നിങ്ങള്‍ക്ക്‌ നിങ്ങളുടെ അമ്മയെ ഞാന്‍ ശ്രദ്ധിക്കണം , പരിചരിക്കണം ,സ്‌നേഹിക്കണം എന്നൊക്കെ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ തിരിച്ച്‌ എന്റെ അമ്മയേയും അത്തരത്തില്‍ തന്നെ പരിഗണിക്കണം.നിങ്ങള്‍ക്ക്‌ എന്റെ അമ്മയെ ഇഷ്ടമല്ലാത്തതുപോലെ തന്നെ എനിക്ക്‌ നിങ്ങളുടെ അമ്മയേയും ഇഷ്ടമല്ല.നമ്മള്‍ രണ്ടു പേരും പരസ്‌പരം അതു മനസ്സിലാക്കിയാല്‍ ഈ വയസ്സുകാലത്ത്‌ നമ്മുക്ക്‌ നമ്മുടെ അമ്മമാര്‍ക്ക്‌ നമ്മുടെ സമാധാനം കൂടി നിലനിര്‍ത്തിക്കൊണ്ട്‌ സമാധാനം കൊടുക്കാം.അല്ലാതെ വണ്‍വേ ട്രാഫിക്‌ വേണ്ട`". ഞാന്‍ എന്റെ ഭാഗം വിശദീകരിച്ചു.
ദാസേട്ടന്‍ എന്നെ ഏറെ കുറ്റപ്പെടുത്തി പരിഹസിച്ചെങ്കിലും എന്റെ തീരുമാനം അംഗീകരിച്ചതായി പിറ്റേന്നു രാവിലെ അമ്മ പാലും കൊണ്ട്‌ വന്നപ്പോള്‍ അമ്മക്ക്‌ ദാസേട്ടന്‍ നിറഞ്ഞ ചിരിയോടെ കാപ്പികൊടുക്കുന്നതു കണ്ടപ്പോഴെനിക്കു മനസ്സിലായി

15 comments:

പ്രിയ said...

:)

ശ്രീ said...

ഒരു സാധാരണ സംഭവം പോലെ എഴുതിയിരിയ്ക്കുന്നുവെങ്കിലും വളരെ പ്രസക്തമായ ഒരു കാര്യം തന്നെ ആണ് ഇത്.

പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയേണ്ട രീതിയില്‍ തന്നെ പറയുന്നത് നല്ലതു തന്നെ.

പള്ളിക്കരയില്‍ said...

:-))

യൂസുഫ്പ said...

കലമായാല്‍ തട്ടിയും മുട്ടിയും..

മാണിക്യം said...

ഒരു മകനെ / മകളെ വളര്‍ത്തി വലുതാക്കാന്‍ ഒരു സ്ത്രീ വളരെ അധികം കഷ്ടപ്പാടുകള്‍ സഹിക്കുന്നുണ്ട്,
പ്രസവിച്ചവരെല്ലാം അമ്മയാവില്ലതാനും മനസ്സു കൊണ്ട് അമ്മയാവണം.
മകനു ഒരു ഭാര്യ വരുമ്പോള്‍
മകള്‍ക്ക് ഭര്‍ത്താവ് വരുമ്പോള്‍ അതവരുടെ നല്ലപാതി എന്ന് കണ്ട് മുഴുമനസ്സൊടെ അംഗീകരിക്കാനും അമ്മമാര്‍ തയ്യാറാവണം. വിത്യസ്തമായ ചുറ്റുപാടില്‍ വളര്‍‌ന്നവരാണ് എന്ന വസ്തുത മക്കളെയും അമ്മമാര്‍ ബോധ്യപെടുത്തണം ..
പിന്നെ എല്ലാം സ്നേഹം എന്ന കാണാചരടില്‍ കൊരുത്തു കെട്ടാം..
സ്ത്രീ ആയി ജനിക്കുന്നത് മുന്‍ ജന്മ പുണ്യം!
മറ്റുള്ളവരോട് ക്ഷമിക്കുന്നതും പൊറുക്കുന്നതും മറക്കുന്നതും സ്ത്രീ ഹൃദയം ആയതു കൊണ്ടാണെന്ന് ഓര്‍ക്കുക.

എല്ലാ പോസ്റ്റും വായിച്ചു എനിക്ക് എറ്റവും ഇഷ്ടമായ പോസ്റ്റ് ഇതാണ്

വിനയക്ക് എല്ലാ നന്മകളും നേരുന്നു..

സാപ്പി said...

പണ്ടു പണ്ടൊരു കെളവനു രണ്ടു വിഢികളായ മക്കളുണ്ടായിരുന്നു...
ഒരിക്കല്‍ കെളവന്‍ രണ്ടു പേരെയും വിളിച്ച്‌ രണ്ട്‌ കാലുകള്‍ തടവാന്‍ പറഞ്ഞു...
മടിച്ച്‌ മടിച്ച്‌ തടവുന്ന മക്കളോട്‌ നന്നായി തടവാനായി കെളവന്‍ ...
തണ്റ്റെ കാല്‍ ഏറ്റവും നന്നായി തടവുന്നവനാണ്‍ ഏറ്റവും ബുദ്ധിമാന്‍ എന്നു കാച്ചി...
ഇത്‌ കേട്ട്‌ ഉശാറായ മക്കള്‍ തുടക്കത്തില്‍ നന്നായി തടവിയെങ്കിലും പിന്നെ പിന്നെ ... അപരന്‍ തടവുന്ന കാലിനെ ഉപദ്രവിക്കാന്‍ തുടങ്ങി... അവസാനം ഇരുവരും വലിയ മുട്ടന്‍ വടിയെടുത്ത്‌ അപരന്‍ തടവി കൊണ്ടിരിക്കുന്ന കാലിന്‍ നല്ലൊരു വീക്ക്‌ കൊടുത്തു...
.....
.....
മുമ്പ്‌ ബാലമംഗളത്തില്‍ വന്ന ചിത്ര കഥ... അതി മഹത്തായ വിപ്ളവം പ്രസംഗിക്കുന്നത്‌ കേട്ടപ്പോള്‍ ഒാര്‍മ്മവന്നതാണ്‍ ... ക്ഷമിക്കണം...

പ്രിയ said...

സാപ്പി , ആ കഥയിലെ അച്ഛന്‍ അതു അര്‍ഹിക്കുന്നില്ലെ?

ഇവിടെ വിനയ ഒരു സത്യം ആണ് പറഞ്ഞത്. 'നിന്നോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്നാണോ നീ ആഗ്രഹിക്കുന്നത് അതു പോലെ നീ മറ്റുള്ളവരോട് പെരുമാറുക.' അതു ദാസേട്ടന്‍ മനസ്സിലാക്കി.

ബാക്കിയുള്ളവര്‍ മനസ്സില്ലാക്കണോ വേണ്ടയോ എന്നവരവര്‍ തന്നെ തീരുമാനിക്കുക.

പാര്‍ത്ഥന്‍ said...

ഇവിടെ ദാസേട്ടനും വിനയയും കാര്യങ്ങൾ പരസ്പരം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. അതിന് വേണമെങ്കിൽ അല്പം ഗൌരവം ആവാം. അല്ലാതെ വയസായവരെ പീഡിപ്പിച്ചോ അവഗണിച്ചോ തന്നെ വേണം എന്നില്ലല്ലോ.

എല്ലാവരുടെയും മനസ്സിൽ ചില കാര്യങ്ങൾ ഇങ്ങനെതന്നെ വേണം എന്ന് കണ്ടീഷ്യൻ ചെയ്തു വെച്ചിട്ടുണ്ടായിരിക്കും. അതിൽ നിന്നാണ് ആദ്യം മോചനം ഉണ്ടാവേണ്ടത്. ഒന്നു റികണ്ടീഷ്യൻ ചെയ്യേണ്ടിവരും.

lakshmy said...

:)

സാപ്പി said...

പ്രിയ.. സ്വന്തം ഈഗൊക്ക്‌ വേണ്ടിയും, വാശിക്ക്‌ വേണ്ടിയും മറ്റുള്ളവരെ കരുവാക്കുന്നത്‌ കുറഞ്ഞ പക്ഷം വിഢിയായ ആ മക്കളുടെ ബുദ്ധിയാണെന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ... താനുയര്‍ത്തുന്ന് "മഹത്തായ" ആശയപ്രകാശനത്തിനു മറ്റു വഴികള്‍ തേടുകയാണു നല്ലതെന്നര്‍ഥം...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കൊള്ളാ‍ാം..

സാപ്പി പറഞ്ഞ കഥ പല ആങ്കിളിലും കേട്ടിട്ടുണ്ട്..

ഈഗോ തന്നെ പ്രശ്നം

|santhosh|സന്തോഷ്| said...

[“ഞാനതു കേട്ടില്ലെന്നു നടിച്ച്‌ വീണ്ടും സംസാരത്തില്‍ മുഴുകി.എന്റെ അശ്രദ്ധ മനപ്പൂര്‍വ്വമാണെന്ന്‌ മനസ്സിലാക്കിയ ദാസേട്ടന്‍ മറ്റൊരു ഗ്ലാസുകൂടിയെടുത്തുകൊണ്ടുവന്ന്‌........”]

അതേ...അത്രേ ള്ളൂ... ഇവിടെ ചോദ്യവും ഉത്തരവും വിനയ തന്നെ പറയുന്നു :)

എന്തായാലും അവസാനത്തെ ദാസേട്ടന്റെ ‘അഭിനയം’ കലക്കി...:)

VINAYA N.A said...

സാപ്പി സുഹൃത്തേ എന്റെ വിവാഹം കഴിഞ്ഞിട്ട്‌ 16 വര്‍ഷം കഴിഞ്ഞു.ഏഴു ഗുണവും തികഞ്ഞ പെണ്ണാണ്‌ വിനയ എന്നാണ്‌ എന്റെ അമ്മായിയമ്മ എന്നെക്കുറിച്ച്‌ പറയാറ്‌.എന്തു കാര്യവും ഓളോട്‌ പറയാം ,ഓള്‌ ന്റെ കാല്‌ ഉഴിഞ്ഞു തരും, എന്നെ കെട്ടിപ്പിടിക്കും, വെള്ളം ചൂടാക്കിത്തരും, അങ്ങനെ എന്റെ ഗുണഗണങ്ങള്‍ മറ്റുള്ളവരോട്‌ പറയുമ്പോള്‍ അമ്മക്ക്‌ നൂറ്‌ നാവാണ്‌.ദാസേട്ടനോടും നിന്റെ ഭാഗ്യാണ്‌ വിനയ എന്നാണ്‌ പറയാറ്‌.85 വയസ്സായ അമ്മക്ക്‌ എന്റെ സോപ്പിങ്ങിലൂടെ സമാധാനം കൊടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിലെന്താണ്‌ തെറ്റ്‌ ?. പിന്നെ പീഢനം അത്‌ ദാസേട്ടനോട്‌ ഞാന്‍ ചെയ്യുന്നു എന്നാണെങ്കില്‍ അതിലും ഞാന്‍ സംതൃപ്‌തയാണ്‌.ഇവിടെ ലക്ഷക്കണക്കിന്‌ പുരുഷന്മാര്‍ സ്‌ത്രീകളെ പീഢിപ്പിച്ചുകൊണ്ടേയിരിക്കുന്നു.തിരിച്ച്‌ ഒരു പുരുഷനെയെങ്കിലും പീഢിപ്പിക്കാന്‍ കഴിയുന്നുണ്ടല്ലോ..........

കാന്താരിക്കുട്ടി said...

ഒരു പുരുഷനെ എങ്കിലും പീഡിപ്പിക്കാൻ വിനയക്കു കഴിഞ്ഞല്ലോ.ഒരു കുടന്ന അഭിനന്ദനങ്ങൾ !!

Anonymous said...

kaanthaarikkutti moordhaabaad