Thursday, March 19, 2009

അമ്മ എന്തു ധൈര്യത്തിലാ എന്നെ അച്ഛന്റെ അടുത്താക്കി പോകുന്നത്‌........?

അമ്മ എന്തു ധൈര്യത്തിലാ എന്നെ അച്ഛന്റെ അടുത്താക്കി പോകുന്നത്‌........?
ഇക്കഴിഞ്ഞ ദിവസം ഒരു നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞതിന്റെ റെസ്‌റ്റില്‍ വീട്ടിലെത്തിയതായിരുന്നു ദാസേട്ടന്‍.ഉറക്കമെല്ലാം കഴിഞ്ഞ്‌ ഞങ്ങള്‍ കുട്ടികളുമൊത്ത്‌ പത്രം വായിച്ച്‌ വെറുതെ ചില കമന്റെുകള്‍ പറയുകയായിരുന്നു.പെട്ടന്ന്‌ മോള്‍ ആതിര പത്രത്തിന്റെ ഏതോ ഒരു ഹെഡ്ഡിങ്ങ്‌ എന്നെ കാണിക്കാനായി "നോക്കമ്മേ നോക്ക്‌ "എന്നു പറഞ്ഞു.എന്താണെന്നറിയാന്‍ ഞങ്ങള്‍ അവളുടെ അടുക്കല്‍ നിന്നും പത്രം വാങ്ങി .അത്ഭുതത്തോടെ അവള്‍ കാണിച്ച തലക്കെട്ടില്‍ എനിക്കൊരു പുതുമപോലും തോന്നിയില്ല - ഏഴാം ക്ലാസ്സുകാരിയെ ഗര്‍ഭിണിയാക്കിയ പിതാവ്‌ അറസ്റ്റില്‍ -ഒട്ടും അതിശയത്തോടല്ലാതെ വൃത്തികെട്ടവന്‍ എന്നോ മറ്റോ പറഞ്ഞ്‌ ഞാന്‍ നേരത്തെ പറഞ്ഞുറപ്പിച്ചതു പ്രകാരം മോനേയും കൂട്ടി ഷോപ്പിംഗിനു പോകാനൊരുങ്ങി.
"അമ്മേ ശാലൂട്ടന്‌ കുപ്പായെടുക്കാന്‍ (Dress) ഞാനും പോരട്ടെ "
"വേണ്ട വേണ്ട മര്യാദക്കിരുന്ന്‌ പഠിച്ചോ " പിന്നെ അവള്‍ ശഠിച്ചില്ല അവള്‍ പുസ്‌തകമെടുത്ത്‌ വായിക്കാന്‍ തുടങ്ങി.ഞാനും മോനും ഷോപ്പിംഗിനായി ഇറങ്ങുമ്പോള്‍ ദാസേട്ടന്‍ ഒരു കൈ കൊണ്ട്‌ മോളെ ചേര്‍ത്തു പിടിച്ച്‌ പത്രം വായിക്കുകയായിരുന്നു.
"ന്നാ ഞങ്ങളു പോട്ടെ " ഞാനും മോനും യാത്ര പറഞ്ഞിറാങ്ങുമ്പോള്‍ ആതിര അല്‌പം തമാശയോടെ ചോദിച്ചു " അമ്മ എന്തു ധൈര്യത്തിലാ എന്നെ അച്ഛന്റെ അടുത്താക്കി പോകുന്നത്‌ " ഞാന്‍ ചിരിച്ചു എന്നോടൊപ്പം മോളും ദാസേട്ടനും ചിരിച്ചു. അപ്പോള്‍ ദാസേട്ടന്റെ മുഖത്തുണ്ടായിരുന്ന ചളിപ്പ്‌ തികച്ചും ആസ്വദിച്ചുകൊണ്ട്‌ ഞാന്‍ മോനേയും കൂട്ടി ഇറങ്ങി.

10 comments:

അനില്‍@ബ്ലോഗ് said...

അച്ഛന്മാരെന്തു ചെയ്യും?
ഞാനുമൊരച്ഛനാണ്.
മുന്നേ ഒരു പാട ചര്‍ച്ച ചെയ്ത വിഷയമാണ് .
ആവശ്യമില്ലാത്ത ഭീതി പടര്‍ത്താന്‍ നാം കൂട്ടുനില്‍ക്കരുത്. ഒന്നോ രണ്ടോ മാനസിക രോഗികള്‍ ചെയ്യുന്ന വൈകൃതങ്ങള്‍ക്ക് ഒരു സമൂഹത്തിനെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പ്രചരണം ഗുണം ചെയ്യില്ല.

ശ്രീ said...

പാവം ദാസേട്ടന്‍. തമാശയാണെങ്കിലും ആ സമയത്ത് അദ്ദേഹത്തിന്റെ മനസ്സ് എത്ര മാത്രം വിഷമിച്ചിട്ടുണ്ടാകും?

ആ പത്രത്തിലെ വാര്‍ത്തയിലെ ആ പിതാവിനെ പോലെ (അയാളെയൊക്കെ പിതാവ് എന്ന് വിളിയ്ക്കാമോ) ഉള്ള അപൂര്‍വ്വം ചിലരു മതിയല്ലോ എല്ലാവര്‍ക്കും നാ‍ണക്കേടുണ്ടാക്കാന്‍... അല്ലേ?

കൂട്ടുകാരന്‍ | Friend said...

സമയം ഉണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഒരഭിപ്രായം പറയുക

Siju | സിജു said...

:-(

നരിക്കുന്നൻ said...

ദാസേട്ടന്റെ മുഖത്ത് കണ്ട ചളിപ്പ് മൊത്തം പിതാക്കളുടേതായി മാറുന്നു. ആ ചോദ്യം തമാശക്കായിരുന്നെങ്കിൽ പോലും മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു കൊച്ചു പെൺകുട്ടിയുടെ ഭീതി വെളിപ്പെടുത്തുന്നു.

ചാണക്യന്‍ said...

“അപ്പോള്‍ ദാസേട്ടന്റെ മുഖത്തുണ്ടായിരുന്ന ചളിപ്പ്‌ തികച്ചും ആസ്വദിച്ചുകൊണ്ട്‌ ഞാന്‍ മോനേയും കൂട്ടി ഇറങ്ങി.“-

അപ്പോ അത്രേ ഉള്ളൂ പ്രശ്നം..ഒരു ചളിപ്പ്, അത് കണ്ടാല്‍ മതി അല്ലെ.....:)

പ്രിയ said...
This comment has been removed by the author.
പ്രിയ said...
This comment has been removed by the author.
പ്രിയ said...

വിനയ, ഇത്രയും കാര്യമാത്രപ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ബ്ലൊഗ്ഗില്‍ മോഡറേഷന്‍ അനാവശ്യമല്ലേ? മോഡറേറ്റ്ഡ് കമെന്റ്സ് പഴങ്കഞ്ഞി ആണ് വിനയാ.അഭിപ്രായസ്വാതന്ത്രമില്ലായ്മ ആണ്. ഇതിലെ മോഡറേഷന്‍ ഒഴിവാക്കികൂടേ? അനോണിമസ് കമന്റ് ഒപ്ഷന്‍ കൊടുക്കാതിരുന്നാല്‍ മതിയാവുമല്ലൊ :)

പ്രിയ said...

ദാസേട്ടന്റെ മുഖം ചളിഞ്ഞത് ആസ്വദിക്കാതെ മകള്‍‍ക്ക് പറഞ്ഞു മനസിലാക്കണം വിനയേ. ഇല്ലെങ്കില്‍ നാളെയും അവളുടെ മനസ്സില്‍ ആ വേവലാതി നിലനില്‍ക്കില്ലാന്നും അതവളുടെ കുഞ്ഞുമനസ്സിനെ അസ്വസ്തമാക്കില്ലാന്നും ഉറപ്പ് പറയാന്‍ ആകുമോ?

അനില്‍ഭായ് പറഞ്ഞത് തികച്ചും സീരിയസ് ആയി കാണേണ്ട പ്രശ്നം തന്നെ ആണ്. അതിലുപരി അച്ചനെ പറ്റി അങ്ങനെ ഒരിക്കലെങ്കിലും ചിന്തിച്ച് പോയാല്‍ പിന്നീട് മകള്‍‍ക്കുണ്ടാകുന്ന അരക്ഷിതാവസ്തയും മാനസികബുദ്ധിമുട്ടുകളും. അതിനെ ആ മനസില്‍ നിന്നകറ്റേണ്ടത് അമ്മ തന്നെ ആണ്.

(വിനയ,ഞാന്‍ ഇതൊരു മകള്‍ എന്ന നിലക്ക് പറയുന്നതാണ്.ആവശ്യതില്‍ അധികമായ മുന്‍ കരുതലുകള്‍ മനസ്സിനെ എത്ര റിസര്വഡ് ആക്കും എന്ന അറിവിന്റെ ബലത്തില്‍.ശ്രദ്ധിക്കണേ :)

(this comment i posted before and i received your reply regarding this. still i wish to share this view)കാരണം അമ്മക്കാണൊ അച്ഛനാണോ മകളെ കൂടുതല്‍ മനസ്സിലാക്കാനാവുക, മനസ്സിലാക്കിക്കാനാവുക എന്ന ചിന്തയില്‍.

(thanks again vinaya :)