കൂലിയില്ലാ ചുമട്
ഇന്ന് ഞാന്‍ ഒരു തെളിവെടുപ്പിനായി കോടതിയില്‍ പോയതായിരുന്നു.ഒരു അമ്മയും അവരുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകളും കൂടി മജിസ്ട്രേറ്റിനു മുമ്പാകെ മകള്‍ കൊടുത്ത മൊഴിയില്‍ പോകും മുമ്പ് അവരെ ഒപ്പിടുവിക്കാനായി ബെഞ്ച് ക്ലാര്‍ക്ക് അവരെ വിളിച്ചു.ഒപ്പിടുവിക്കുന്നതിനു മുമ്പായി മജിസ്ട്രേറ്റ് ചീഫ് എഴുതിയഫോമിന്റെ മുകള്‍ ഭാഗം പൂരിപ്പിക്കുന്നതിനായി എന്താ അച്ഛന്റെ പേര് എന്ന് കുട്ടിയോട് ചോദിച്ചപ്പോള്‍ തൊട്ടടുത്തുനിന്ന അമ്മ എന്റെ പേര്.................................... അത്രയും പറഞ്ഞപ്പോഴേക്കും ക്ലാര്‍ക്ക് പറഞ്ഞു ഏയ് നിങ്ങളുടെ പേര് വേണ്ട.......... (ആ സ്ത്രീ എന്തോ അനാവശ്യം പറഞ്ഞതു പോലെ തോന്നും അപ്പോഴുള്ള അയാളുടെ ഭാവം)ആ ഫോം ഞാന്‍ വെറുതെ നോക്കി.............. അതില്‍ അങ്ങനെ ഒരു കോളമേയില്ല.ഒരു ഫോമില്‍ നൊന്തു പെറ്റ അമ്മയുടെ പേരേ വേണ്ട എന്നു തീരുമാനിക്കാന്‍ ഏതു കോടതിക്കാണവകാശം? കോടതി നല്കിയ വിധി കോടതി പോലും പാലിക്കുന്നില്ല. അച്ഛനാരെന്നറിയില്ല എന്ന് പറയുകമാത്രമേ നമ്മുടെ പേരൊന്നെഴുതിക്കാനുള്ള ഏക പോം വഴി എന്ന് ഇവിടുത്തെസ്ത്രീകള്‍ ചിന്തിച്ചു തുടങ്ങും എന്നതില്‍ സംശയമില്ല.അച്ഛന് കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അവിഭാജ്യ ഘടകമേയല്ല.അച്ഛനെ അറിയില്ല എന്നതോ അച്ഛനില്ലെന്നുള്ളതോ ഒരു വ്യക്തിയുടെ കറ്റമല്ല.അതുകൊണ്ടുതന്നെ അച്ഛനില്ല എന്ന കാരണത്താല്‍ ഒരു വ്യക്തിയുടെ വിദ്യാഭ്യാസമോ, ചികിത്സയോ, തൊഴിലോ ഒന്നും നിഷേധിക്കാന്‍ ഭരണഘടനാപരമായി ഒരു സര്‍ക്കാരിനും അവകാശമില്ല.പിന്നെ നാം സ്ത്രീകള്‍ എന്തിനീ കൂലിയില്ലാചുമട് പേറുന്നു."നമ്മള് നില നിര്ത്തുന്നൊരീ സദ്ഗുണത്തില്‍ നിന്നാണല്ലോപൈതൃകമെന്നൊരു വാക്ക് ജനിക്കുന്നത്.വേണ്ടി വന്നാലീ സദ്ഗുണം വലിച്ചെറിഞ്ഞിട്ടു നമ്മള് പൈതൃകമെന്നീ വാക്കിനെ ചുട്ടെരിക്കേണം."
28 comments:
ഉണ്ട് എന്ന അനുഭവത്തെ അംഗീകരിച്ചു കിട്ടേണ്ടതുണ്ട്,രക്തബന്ധത്തേക്കാളുപരി..
ഓടോ: ഇതിനെക്കുറിച്ചെന്താ ചേച്ചീടെ അഭിപ്രായം എന്നറിയാന്‍ ആഗ്രഹമുണ്ട്...
http://vidushakan.wordpress.com/2009/07/06/%e0%b4%86%e0%b4%a6%e0%b4%be%e0%b4%af%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa/
"അച്ഛനെ അറിയില്ല എന്നതോ അച്ഛനില്ലെന്നുള്ളതോ ഒരു വ്യക്തിയുടെ കറ്റമല്ല.അതുകൊണ്ടുതന്നെ അച്ഛനില്ല എന്ന കാരണത്താല്‍ ഒരു വ്യക്തിയുടെ വിദ്യാഭ്യാസമോ, ചികിത്സയോ, തൊഴിലോ ഒന്നും നിഷേധിക്കാന്‍ ഭരണഘടനാപരമായി ഒരു സര്‍ക്കാരിനും അവകാശമില്ല."
പൂർണ്ണമായും യോചിക്കുന്നു. പക്ഷേ ഈ വരിയോ;
"അച്ഛന് കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അവിഭാജ്യഘടകമേയല്ല"
ഇപ്പറഞ്ഞതിന്റെ മാനദണ്ടങ്ങൾ മനസ്സിലാകുന്നില്ല;
എന്റെ പൊന്നു വിനയെ പ്രപഞ്ചമാകെ സ്വന്തം പേര് മാത്രം എഴുതി വെക്കണമെന്നാഗ്രഹിക്കുന്നവർക്ക് വേറെ ഏതെങ്കിലും പേര് കേട്ടാൽ അനാവശ്യം പറഞ്ഞത് പൊലേയല്ലേ തോന്നുക ? ആണിന്റെ ദേഹത്ത് നിന്നു പെട്ടെന്നു വിരിഞ്ഞിറങ്ങി പൂർണ വളർച്ച നേടിയതാണീ മൊത്തം പ്രപഞ്ചവും എന്നാണു ഭാവം. പിന്നെന്തു കോടതി വിധി ? നമുക്ക് അവരുടെ പേരു വേണ്ട, അതുപേക്ഷിച്ചാലേ നമുക്ക് ഒരു പേരെങ്കിലും സ്വന്തമായി മുഴുപ്പോടെ കിട്ടൂ.
achan oru viswasavum amma oru yaathaarthyavumanennu nammal ennanu mansilakuka.. if u want to do an adoption..no women cannot...law doesnt alow
പേരുവേണ്ട എന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. സത്യം
പ്രിയസഹോദരി,(ഫോട്ടോയിൽ പൌരഷമാണെങ്കിലും, പേർ സ്ത്രീയെ സൂചിപ്പിക്കുന്നു)
ഇവിടെ എത്തപ്പെട്ടത് വളരെ യാധൃശ്ചികമായാണ്, പോസ്റ്റ് വായിച്ചപ്പോൾ, താങ്കൾക്ക് പുരുഷന്മാരോട് പുച്ഛവും, വെറുപ്പും ഉള്ളതുപോലെ തോന്നി, അതുകൊണ്ടാണ് ഒരു കമന്റ് ഇടാം എന്ന് കരുതിയത്,
താങ്കളുടെ പ്രൊഫൈലിൽ സ്ത്രീ മനുഷ്യൻ ആണ്, പൌരനുമാണ് എന്ന് എഴുതികണ്ടു. ഈ വീക്ഷണം തന്നെയാണ് അറിഞ്ഞോ അറിയാതെയോ താങ്കളുടെ പോസ്റ്റിലും കാണുന്നത്. ആദ്യമേ തന്നെ പറയട്ടെ സ്ത്രീ “മനുഷ്യൻ” അല്ല. മനുഷ്യൻ എന്ന ജീവഗണത്തിലെ സ്ത്രീ ലിംഗ വിഭാഗത്തിൽ പെട്ടതാണ് സ്ത്രീ, മനുഷ്യസ്ത്രീ എന്ന് പറയാം, ഒരു പക്ഷെ ഭാഷാപരമായ സംങ്കുചിതത്വം ആവാം പക്ഷേ അത് തിരുത്താവുന്ന തലത്തിലല്ല ഇപ്പോൾ. സൂര്യൻ എന്ന നക്ഷത്രത്തെ പുല്ലിംഗമായി കരുതി ഹിന്ദുക്കൾ സൂര്യഭഗവാൻ എന്ന് വിളിക്കുന്നു അത് മാറ്റി സൂര്യഭഗവതി എന്നാക്കണം എന്ന് പറയുന്ന പക്വതയെ താങ്കളുടെ വാദത്തിനുള്ളു. മനുഷൻ എന്ന പ്രയോഗം ബഹുവചനത്തിൽ ഒരു ജീവസമൂഹത്തെ സൂചിപ്പിക്കുകയും, ഏകവചനത്തിൽ പുല്ലിംഗത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.
പിന്നെ പൌരനാണ്, ഇതും ഭാഷാപരമായി തെറ്റാണ്, സ്ത്രീയ്ക്ക് “പൌര“ എന്നാണ് പറയുന്നത് ആൺപെൺ വ്യത്യാസമില്ലാതെ പൌരന്മാർ എന്ന് പറയാമെങ്കിലും ലിംഗാടിസ്ഥാനത്തിൽ താങ്കൾ എഴുതിയത് അബദ്ധമാണ് .
ഇനീ താങ്കളുടെ പോസ്റ്റ്,
*******അച്ഛനാരെന്നറിയില്ല എന്ന് പറയുകമാത്രമേ നമ്മുടെ പേരൊന്നെഴുതിക്കാനുള്ള ഏക പോം വഴി എന്ന് ഇവിടുത്തെസ്ത്രീകള്‍ ചിന്തിച്ചു തുടങ്ങും എന്നതില്‍ സംശയമില്ല.
വിനയ ഇത്രയുമൊക്കെ കടന്ന് ചിന്തിക്കണോ, ഒരു കോടതി വ്യവഹാരത്തിൽ മാതാവിന്റെ പേർ ആവശ്യപ്പെടുന്നില്ല എന്നത് അത്രവല്ല്യ തിരസ്കരണമാണോ? പിതാവ് എന്നത് ഒരു വിശ്വാസവും, മാതാവ് എന്നത് ഒരു സത്യവുമാണ് എന്ന് തിരിച്ചറിയുന്ന പൌരന്മാർ ആണ് ഇന്നുള്ളത്. ഇതിൽ നിന്നും താങ്കൾ എന്താണ് മനസ്സിലാക്കിയത്, സ്ത്രി എന്ന വാക്കിന്റെ മാന്യതയും അതിന്റെ വിശ്വാസ്യതയുമാണ് അതിന്റെ അന്തസത്ത. ഡി.എൻ.എ ടെസ്റ്റ് നടത്തിയല്ലല്ലോ ഞാനും, വിനയയും ഒന്നും സ്വന്തം പിതാവിനെ തിരിച്ചറിഞ്ഞത്, അമ്മ എന്ന സ്ത്രീ നൽകിയ അറിവ് മാത്രമല്ലേ ഉള്ളൂ ഇക്കാര്യത്തിൽ. ഞാൻ ഉൾക്കൊണ്ട ഒരു വിശ്വാസം അതുപോലെ സമൂഹവും ഉൾക്കൊള്ളുന്നു. അത് ഇന്ന് തുടങ്ങിയതല്ല മനുഷ്യൻ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം മുതൽ അങ്ങനെ തന്നെ ആണ്. ഇങ്ങനെ പരമോന്നതമായ സ്ഥാനം നൽകിതന്നെ ആണ് പുരുഷൻ സ്ത്രീയെ ആദരിക്കുന്നത് അതിന് രണ്ടഭിപ്രായമില്ല.
വിനയയെ പോലുള്ള ഫമിനിസ്റ്റ്കൾക്ക് ഇതുകൊണ്ട് സംതൃപതരല്ലെങ്കിൽ, കോടതി വ്യവഹാരങ്ങളിൽ സ്വന്തം മക്കൾക്ക് “പിതാവില്ല” എന്ന് കാണിച്ച് നിങ്ങളുടെ പേർ ചേർക്കുക. വിനയയെ പോലെ എല്ലാവർക്കും ഇത്തരം സന്ദർഭങ്ങളെ നേരിടാൻ പറ്റി എന്ന് വരില്ല, കോടതി വ്യവഹാരങ്ങളിൽ സ്ത്രീയുടെ പേർ ഒഴിവാക്കുന്നത് (അത്യാവശ്യമല്ലെങ്കിൽ) അവരുടെ മാനസ്സിക ശാരിരീക വ്യവഹാരങ്ങളെ കൂടെ കണക്കിലെടുത്താണ്. അതുകൊണ്ടാണ് പിതാവില്ലെങ്കിൽ മാത്രം മാതാവിന്റെ പേർ സ്വീകരിക്കുന്നത്.
****അച്ഛന് കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അവിഭാജ്യ ഘടകമേയല്ല.അച്ഛനെ അറിയില്ല എന്നതോ അച്ഛനില്ലെന്നുള്ളതോ ഒരു വ്യക്തിയുടെ കറ്റമല്ല.അതുകൊണ്ടുതന്നെ അച്ഛനില്ല എന്ന കാരണത്താല്‍ ഒരു വ്യക്തിയുടെ വിദ്യാഭ്യാസമോ, ചികിത്സയോ, തൊഴിലോ ഒന്നും നിഷേധിക്കാന്‍ ഭരണഘടനാപരമായി ഒരു സര്ക്കാകരിനും അവകാശമില്ല.
ആദ്യത്തെ വരി അല്പം കടന്നുപോയില്ലെ?, പുരുഷനില്ലാതെ വിനയയ്ക്ക് ഒരു കുട്ടിയെ, ആലെങ്കിൽ ആയിരം കുട്ടികളെ ക്ലോൺ ചെയ്യാമായിരിക്കും, പക്ഷേ അവഒക്കത്തന്നെ, മറ്റ് വിനയകൾ ആയിരിക്കും, താങ്കളുടെ എല്ലാന്യൂനതകളും ആ ജീവികളിൽ ഉണ്ടായിരിക്കും, ചിലപ്പോൾ ഒറ്റയടിക്ക് ആ വിനയമാരെല്ലാം ഒരു വയറസ്സ് നശിപ്പിച്ചു എന്നും വരാം (ഇതിന്റെ ശാസ്ത്രീയ വശങ്ങളെകുറിച്ച് പ്രതിപാതിക്കുന്ന ലിങ്ക് തരാം) സ്ത്രീയ്ക്ക് സ്വന്തം പരമ്പര നില നിർത്തണമെങ്കിൽ, ഒരു പുരുഷ ബീജം കൊണ്ടെ സാദിക്കു. അതുപോലെ പുരുഷന് നേരേ മറിച്ചും. ഇനി കുട്ടി സ്കൂളിൽ പോകുന്ന കാലം തൊട്ടാണ് വിനയ ഉദ്ദേശിക്കുന്നതെങ്കിൽ, ഒത്തു ശ്രമിച്ചാൽ അതും നടക്കും, യൂറോപ്പിൽ ഒക്കെ ഭാഗികമായി ആ വഴിയിൽ എത്തി നിൽക്കുകയാണ്. അതിന് ശേഷം വിനയ പറയുന്ന കാര്യത്തിന് വലിയ പ്രസക്തിയില്ല. കാരണം അങ്ങനെ ഒരവസ്ഥ നിലനിൽക്കുന്നില്ല എന്നതുതന്നെ. “വിനയ” മാർ തെരുവിൽ ഉപേക്ഷിച്ച എത്രയോ കുട്ടികൾ ഈ സമൂഹത്തിൽ വളർന്ന് നല്ല നിലയിൽ ജീവിക്കുന്നു. വിനയ ഈ കാണുന്ന വൈവിധ്യങ്ങൾ തന്നെ ആണ് ഈ സമൂഹത്തിന്റെ നിലനിൽപ്പ് (അനാധ കുട്ടികൾ ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകളയരുത്)
അനാചാരങ്ങൾ കൊണ്ടും, അന്ധവിശ്വാസങ്ങൾ കൊണ്ടും, മത, രാഷ്ട്രീയ വ്യക്തിവിദ്വേഷങ്ങൾ കൊണ്ടും സ്ത്രീകൾക്കെതിരെ കടന്നാക്രമണം നടത്തുന്നത് അംഗീകരിക്കാവുന്നതല്ല അതിനെ പൌരബോധമുള്ള മനുഷ്യർ എതിർക്കുക തന്നെ ചെയ്യും. അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യും. താങ്കൾ ഇപ്പോൾ ഇട്ടപോലുള്ള അഹന്തനിറഞ്ഞ അല്പത്തരത്താൽ സമ്പുഷ്ടമായ പോസ്റ്റുകൾ അതിന് ഗുണമാവില്ല എന്ന് തീർത്ത് പറയാവുന്നതാണ്.
******“നമ്മള് നില നിര്ത്തു ന്നൊരീ സദ്ഗുണത്തില്‍ നിന്നാണല്ലോപൈതൃകമെന്നൊരു വാക്ക് ജനിക്കുന്നത്.വേണ്ടി വന്നാലീ സദ്ഗുണം വലിച്ചെറിഞ്ഞിട്ടു നമ്മള് പൈതൃകമെന്നീ വാക്കിനെ ചുട്ടെരിക്കേണം."
ശ്രീമതി വിനയ ഏതാണ് താങ്കൾ നിലനിർത്തുന്ന”ഈ” സദ്ഗുണം ? പും ബീജം സ്വീകരിക്കുന്നതും, അതിന് വളരാൻ ആവശ്യമായ എല്ലാ സാഹചര്യവും ഉദരത്തിൽ നില നിർത്തുന്നതും, പുറംതള്ളേണ്ട കാലത്ത് ആത് ചെയ്യുന്നതുമാണോ????? (തുടരാം)
*****എന്തിനീ കൂലിയില്ലാ ചുമട് ?
എന്തുചയ്യാം വിനയ, ചില ചുമടുകൽ അങ്ങനെ ആണ് താങ്കൾ ഉദ്ദേശിക്കുന്ന കൂലി കിട്ടില്ല, അത് താങ്കളുടെ ചിന്തയുടെ കുഴപ്പവും തലേ വരയും ആണ്. ഒരിക്കൽ നിങ്ങൾ ആ ചുമട് എടുത്തിട്ടുണ്ടെങ്കിൽ എന്നെങ്കിലും അതിന്റെ കൂലി നിങ്ങൾക്ക് കിട്ടും, ഇത് പ്രകൃതി നിയമമല്ലെ വിനയ, എട്ടുകാലിയും മുട്ടവയ്ക്കുന്നുണ്ടല്ലോ ??!.., “ ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുവാനല്ലെ സഖാവ് പാർത്ഥൻ പോലും പറഞ്ഞത്” …………
അച്ഛനാരെന്നറിയില്ല എന്ന് പറയുകമാത്രമേ നമ്മുടെ പേരൊന്നെഴുതിക്കാനുള്ള ഏക പോം വഴി എന്ന് ഇവിടുത്തെസ്ത്രീകള്‍ ചിന്തിച്ചു തുടങ്ങും എന്നതില്‍ സംശയമില്ല.
അവിഹിത ഗർഭം ധരിച്ച സ്ത്രീകളാണെങ്കിൽ ഈ പറഞ്ഞ ഒരു വർഗ്ഗം ഉടൻതന്നെ നമ്മുടെ സമൂഹത്തിൽ വളർന്നു വരാൻ സാധ്യതയുണ്ട്.
മറിച്ചാണെങ്കിൽ ആരും അത് നിഷേധിക്കുമെന്ന് തോന്നുന്നില്ല.
ഒരു കുഞ്ഞിനുവേണ്ടി മാത്രമല്ല ആൺ പെൺ കൂടിച്ചേരൽ നൈസർഗികമായി നിലനിൽക്കുന്നത്. ലോകത്തിന്റെ നിലനില്പിനുവേണ്ടിയാണ്.
പൂവൻ ചവിട്ടാത്ത മുട്ട വിരിയില്ല എന്ന് വെറുതെ പറയുന്നതല്ലല്ലോ.
പിന്നെ അമ്മയുടെ പേരും വേണം എന്നുണ്ടെങ്കിൽ, അതിനുള്ള നിയമം ആണ് ഉണ്ടാവേണ്ടത്.
(അനോണി ജീവി: - സഖാവ് പാർത്ഥൻ പറഞ്ഞതല്ല.
സഖാവ് പാർത്ഥനോട് കൃഷ്ണൻ പറഞ്ഞതാണ്. ലോകത്തിലെ ആദ്യത്തെ സഖാക്കളാണവർ.)
സോറി പാര്ത്ഥേട്ട സോറി, പാര്‍ത്ഥ സാരഥി എന്ന് പറയാന്‍ വന്നത് പക്ഷേ വിട്ടുപോയി, ഓര്‍മ്മിപ്പിച്ചതിന് നന്ദി
"അച്ഛന് കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു അവിഭാജ്യ ഘടകമേയല്ല." മനസ്സിലായില്ല.
അനോണികളേ ഒരു പശുക്കുട്ടിയും അച്ചനെ തേടുന്നില്ല.അച്ചനെ തേടുന്ന പ്രക്രുതിയിലെ ഏക ജീവി മനുഷ്യന് മാത്രമാണ്.ആണ് അനാഥനാകാതിരിക്കാന്‍ അവന് ചെയ്ത തന്ത്രം മാത്രമാണ് പിത്രുത്വം.സ്വന്തമായി ഒരു ആണില്ലെങ്കിലും അവള് അമ്മയാണ് അമ്മമ്മയാണ്.പക്ഷേ സ്വന്തമായി ഒരു പെണ്ണില്ലെങ്കില്‍ പുരുഷന് ഒരിക്കലും അച്ചനാകാന്‍ പറ്റില്ലല്ലോ.......... പ്രക്രുതിയുടെ നിലനില്‍പ്പു തന്നെ പെണ്ണിനെ ആശ്രയിച്ചാണ് സുഹ്രുത്തുക്കളേ... അവിടെ ആണിന്റെ പങ്ക് വെറും നാമമാത്രം. ഒരു സമൂഹത്തില്‍ 1000 സ്ത്രീകളും ഒരു പുരുഷനും മാത്രമേയുള്ളൂ എന്നിരിക്കട്ടെ അവിടെ പ്രജനനം ഒരു വിഷയമേ അല്ല.എന്നാല്‍ 1000 പുരുഷന്മാരും ഒരു സ്ത്രീയും മാത്രമേ അവിടെ ഉള്ളൂ എങ്കിലോ.......... ?
:)
(:
ചാത്തനേറ്: മൌനം വിദ്വാനു ഭൂഷണം വിദുഷികളുടെ കാര്യം ആരും പറഞ്ഞു കേട്ടില്ല. മൌനം എന്താന്നവര്ക്കറിയാഞ്ഞിട്ടാവും. എന്തായാലും ഞാന്‍ വിദ്വാനല്ല.
മുന്‍പേ ഒരു കമന്റിട്ടിരുന്നു ഈ മാസം കഴിയാറായിട്ടും അതിനു മറുപടി കണ്ടില്ല.
ആദായ നികുതി കൊടുക്കൂന്ന കാര്യത്തില്‍ ആണ്-പെണ് തുല്യതയ്ക്ക് വേണ്ടി ഒരു ഹരജി ഫൈല്‍ ചെയ്യാമോ എന്ന് നേരിട്ട് ചോദിക്കുന്നു.
അവിടെന്താ തുല്യത വേണ്ടേ അതോ അവിടേം മുടന്തന്‍ ന്യായങ്ങള്‍ വല്ലോ ഉണ്ടോ?
“ഒരു പശുക്കുട്ടിയും അച്ചനെ തേടുന്നില്ല.” -- അതിന്റെ അച്ഛന് തൊട്ടപ്പുറത്തെ എരുമച്ചേച്ചി ആയിരുന്നിരിക്കണം.
എല്ലാം കൂടി വായിച്ച് ചിരിച്ച് കുടലുമറിയുന്നു !!
ഹെന്റമ്മോ !!!
:)
അപ്പോള്‍ ആയിരം പെണ്ണുങ്ങളെ കൈകാര്യം ചെയ്യാനും ഒറ്റ പുരുഷന് മതി, അങ്ങിനെ അല്ലെ?
പക്ഷെ ഒരെണ്ണമെങ്കിലും വേണം, എന്നാലെ പശുവിനായാലും മനുഷ്യനായാലും കുട്ടിയുണ്ടാവൂ.
ലിംഗ സമത്വമെന്നത് ആണും പെണ്ണും തമ്മിലുള്ള വടം വലി മത്സരമാണെന്ന ധാരണയാ പ്രശ്നം.
പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്തതായികണ്ട് കാത്തിരുന്നതാ, ഇതു വരെ, പക്ഷ അതങ്ങ് ഡ്രാഫ്റ്റായി വലിഞ്ഞു.
:)
പ്രിയ സഹോദരി, വിനയ
ഞാൻ അനോണി ജീവി ( ഈ പേരിടാൻ കാരണം ഇതിലെ ഐകൺ ശ്രദ്ധിച്ചുകാണുമല്ലോ അല്ലെ, ഇങ്ങനെ ഒരു ജീവിയെ പറ്റി എനിക്കറിയില്ല അതിന്റെ പേരും ഊരും ഒന്നും, അങ്ങനെ അത് അനോണിയായി അതിൽ കുടിയേറിയ എന്റെ തൂലികയും അനോണിയായി മാഹാന്മാരെല്ലാം എഴുതികഴിഞ്ഞാൽ പിന്നെ തൂലിക നാമം അല്ലെ ഇടുന്നത്.സാമന്തരനും, കുട്ടിച്ചാത്തനും, പാർത്ഥനും ഒക്കെ തൂലിക നാമങ്ങളാണ് (അനോണി നാമം ആണെങ്കിലും) പിന്നെ അനോണികളെ എന്ന ആക്കിയ വിളി വേണോ പെങ്ങളെ)
താങ്കളുടെ പോസ്റ്റിൽ ഞാൻ ഒരു കമന്റിട്ടിരുന്നു, അതിൽ ചില സംശയങ്ങൾ ചോദിച്ചിരുന്നു, അതിന് ഉത്തരം തരാതെ കുറെ മറുചോദ്യം ആണ് താങ്കൾ ഇട്ടത്. താങ്കൾ ചോദിക്കുന്ന ചോദ്യങ്ങൾ മിക്കവാറും എല്ലാം തന്നെ ഞാൻ മുൻകൂട്ടികണ്ടിരുന്നു അതിന്റെ ഉത്തരം ഞാൻ എന്റെ കമന്റിൽ പ്രതിപാതിക്കുകയും ചെയ്തിരുന്നു. ഒന്നുകിൽ വിനയ എന്റെ കമന്റ് വായിച്ചില്ല അല്ലെങ്കിൽ വിനയയ്ക്ക് മനസ്സിലായില്ല. താങ്കൾ ഒരുപാട് തറ്റിദ്ധാരണകൾ വച്ചുപുലർത്തുന്നു എന്ന ഒരു വിഷ്വൽ ആണ് താങ്കളുടെ കമന്റുകളും പോസ്റ്റുകളും വരച്ചുകാട്ടുന്നത്. യാധാർത്ഥ്യത്തിന് നേരെ കണ്ണടച്ചിട്ട് എന്തുകാര്യം,
പുരുഷൻ ഒരു വെറുക്കപ്പെടേണ്ട എന്തോ സാധനാണന്നോ മറ്റോ ഭവതി ധരിച്ച് വച്ചിരിക്കുന്നതു പോലെ തോന്നു. വിനയ സൌമ്യമായി ചോദിക്കട്ടെ, താങ്കൾ എന്തിനാണ് പിന്നെ ഒരു ആൺപരിവേഷം കെട്ടുന്നത് ? (ദയവായി ഈ പരാമർശത്തെ വ്യക്തിപരമായ അധിക്ഷേപമായി കാണരുത്) ഒരു സ്ത്രീരൂപത്തിൽ തന്നെ സ്ത്രീക്കായ് പോരാടു? പുരുഷ മേധാവിത്വം ഉണ്ടായിരുന്ന ഒരു കാലത്തുനിന്നും ആണ് നമ്മൾ ഇന്നീകാണുന്ന സമൂഹത്തിൽ എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം എങ്കിലും വിനയ കാണിക്കണം. ഹോർമോൺ ചികിത്സ നടത്തിയതുകൊണ്ടോ, കോസ്മറ്റിക്ക് ശസ്ത്രക്രീയ നടത്തിയതുകൊണ്ടോ ഒന്നും ഒരു സ്ത്രീയും പുരുഷനാവില്ല, കാരണം പ്രകൃതി അല്ലെങ്കിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് അങ്ങനെയാണ്.
കായിക ബലത്തിൽ സ്ത്രീ എന്നും പുരുഷന് കീഴ്പ്പെട്ടവൾ ആണ് മനുഷ്യൻ സമൂഹ ജീവിയായി പരിവർത്തനം ചെയ്യുന്നതിന് മുൻപ് തന്നെ പുരുഷൻ അവന്റ ആധിപത്യം സ്ത്രീക്കുമേൽ നേടിരുന്നു.അന്നും ചില വിയമാർ ഉണ്ടായിരുന്നു പക്ഷേ പുരുഷന്മാരിൽ ഇന്നുകാണുന്ന സ്വഭാവമുള്ളവർ (പുരോഗമന ചിന്താഗതിക്കാർ എന്നെപോലെ ഉള്ളവർ . ഹ ഹ ഹ ഹ ) കുറവായിരുന്നു, അതുകൊണ്ടുതന്നെ വിനയമാരുടെ സ്വരം ആരും കേട്ടില്ല. ആയിരക്കണക്കിന് വർഷങ്ങൾ പിന്നിട്ട് ഇന്ന് ഈ സമൂഹത്തിൽ, നിങ്ങൾ തിരസ്കരിക്കപ്പെടുകയാണ് (ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിവാക്കിയാൽ) എന്നാണ് പറയുന്നതെങ്കിൽ അതിന് മറുപടി ഇല്ല സുഹൃത്തെ, സ്ത്രീ സ്വാതന്ത്ര്യം എന്നാൽ 2പീസിൽ നടക്കാനുള്ള സ്വാതന്ത്ര്യമാണ് അല്ലെങ്കിൽ പരപുരുഷ്ന്മാരുടെ കൂടെ ശയിക്കാനുള്ള സ്വാതന്ത്ര്യമാണ് എങ്കിൽ അത് ഇന്നത്തെ സാഹചര്യത്തിൽ ഇടത്തരക്കാരോ, അതിനും താഴെ ഉള്ള ജീവിത സാഹചര്യങ്ങാളിൽ ജീവിക്കുന്നവരോ അനുകൂലിക്കും എന്ന് തോന്നുന്നില്ല. എന്റെ ഭാര്യ എന്റെ മാത്രം ഭാര്യയും, ഞാൻ അവളുടെ മാത്രം ഭർത്താവും ആയിരിക്കാൻ താത്പര്യപ്പെടുന്ന ഒരാൾ ആണ്, അങ്ങനെ ഒരു സദാചാരം ഇന്ത്യാക്കർ (ഭൂരിപക്ഷം ആളുകളും) കാത്ത് സൂക്ഷിക്കുന്നുണ്ട്.
എല്ലാവർക്കുമായി താങ്കൾ ഇട്ട കമന്റിൽ നിന്നും കുറച്ച് ചോദ്യങ്ങൾ സമൂഹത്തോട് ചോദിക്കുന്നു അതിന് എന്റെ ചില അഭിപ്രായങ്ങൾ പ്രകടിപ്പിക്കട്ടെ.
അ.) അനോണികളേ ഒരു പശുക്കുട്ടിയും അച്ചനെ തേടുന്നില്ല.അച്ചനെ തേടുന്ന പ്രക്രുതിയിലെ ഏക ജീവി മനുഷ്യന് മാത്രമാണ്.
എത്ര ലളിതമായാണ് വിനയ തന്റെ കാഴ്ച്ചപ്പാടുകളെ വിവരിക്കുന്നത് (നമിക്കുന്നു), മനുഷ്യനും മറ്റുജീവികളും തമ്മിലുള്ള വ്യത്യാസവും അതു തന്നെയാണ്, അത് വിനയയ്ക്ക് മനസിലായില്ലെ, മനനം ചെയ്യുന്നവനാണ് മനുഷ്യൻ. അതാണ് അവന്റെ പ്രത്യേകതയും, മാതാവിൽ സ്വന്തം പുത്രനെ /പുത്രിയെ ജനിപ്പിക്കാൻ കാളയ്ക്ക് എന്തുകൊണ്ട് ആവുന്നു എന്ന് വിനയ ചിന്തിച്ചിട്ടുണ്ടോ ? മാതൃത്വത്തിന് മനുഷ്യൻ കൽപ്പിക്കുന്ന പരിപാവനത കാളയ്ക്കറിയില്ല ആതുതെന്നെ! പിതൃത്വത്തിന്റെ കാര്യത്തിലും തതാസ്തു. ഭൂമിയിലെ ഏത് ജീവജാലങ്ങളിൽ വച്ചും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്റെ ബുദ്ധിശക്തിയും ഉൾക്കാഴ്ച്ചയുമാണ് അതാണ് അവനെ സമൂഹ ആവസാവ്യവസ്ഥിതിയിലേയ്ക്ക് നയിച്ചത്. അതിന്റെ സ്വാഭാവിക പരിണാമം ആണ് ആൺകോയ്മ അതിന് നിതാനമായത് കായിക ശക്തിതന്നെ എന്നതിൽ തർക്കമില്ല. പലവിധ സാമൂഹ്യപരിണാമങ്ങളിലൂടെ ആണ് നാം ഇന്നുകാണുന്ന സമൂഹത്തിൽ എത്തപ്പെട്ടത്, ഈ പരിവർത്തനം 21 ആം നൂറ്റാണ്ടോടെ അവസാനിക്കുന്നില്ല, ഇത് അനസ്യൂതം തുടർന്നുകൊണ്ടിരിക്കും മനുഷ്യൻ ഉള്ളകാലംവരെ. ഇന്നത്തെ സമൂഹത്തിൽ കായിക ശക്തിക്ക് വല്ല്യ പ്രാധാന്യമില്ല, വിനയ കാത്തിരിക്കുന്ന പെൺകോയ്മ ആവും ചിലപ്പോൾ അടുത്ത നൂറ്റാണ്ടിന്റെ പ്രത്യേകത. വിരൽ തുമ്പിലൂടെ ലോകം നിയന്ത്രീക്കാൻ മനുഷ്യൻ പ്രാപതനായിക്കൊണ്ടിരിക്കുന്നു. അന്ന് ചിലപ്പോൾ പരിപാവനമെന്ന് നാം ധാരിക്കുന്നവയൊക്കെ ഭീമ അബദ്ധങ്ങൾ ആയിരിക്കും
ആ) ആണ് അനാഥനാകാതിരിക്കാന്‍ അവന് ചെയ്ത തന്ത്രം മാത്രമാണ് പിത്രുത്വം.
ഇതും മറ്റൊരു അബദ്ധം. ഈ തന്ത്രം എന്തിന് വേണ്ടി എന്ന് വ്യക്തമാക്കണം, അതായത് ആണ് അനാഥമാകുന്നത് എങ്ങനെ എന്ന് പറയാനുള്ള ആർജ്ജവം കാണിക്കുക. വിനയ കൽപ്പിക്കുന്ന അനാഥന്റെ പുതിയ അളവുകോൽ കാണട്ടെ. എന്നിട്ട് അതേകുറിച്ച് സംസാരിക്കാം.
ഇ.) സ്വന്തമായി ഒരു ആണില്ലെങ്കിലും അവള് അമ്മയാണ് അമ്മമ്മയാണ്. പക്ഷേ സ്വന്തമായി ഒരു പെണ്ണില്ലെങ്കില്‍ പുരുഷന് ഒരിക്കലും അച്ചനാകാന്‍ പറ്റില്ലല്ലോ………….
ആർക്കും ആരും സ്വന്തമല്ല വിനയ, തന്റെ ഭർത്താവ് തനിക്ക് ബിരിയാണി വാങ്ങിത്തരുന്നില്ല എന്ന കാരണത്താൽ വിവാഹമോചനം ആവശ്യപ്പെട്ട സ്ത്രീകൾ ജീവിച്ചിഅരിക്കുന്ന സമൂഹമാണ് നമ്മുടേത് അത് മറക്കണ്ടാ. വിനയ ഏത് ലോകത്താ ജീവിച്ചിരിക്കുന്നത് ഗർഭപാതം വാടകയ്ക്ക് കിട്ടും അറിയാമോ വിനയയ്ക്ക്. ഈ കൃഷി ഇപ്പോൾ മുംബൈ പട്ടണത്തിൽ വന്‍തോതിൽ നടക്കുന്നു. ഇന്ന് അനാഥാലയത്തിന്റെ കാരുണ്യം കാത്ത ഒരു കുഞ്ഞ് ബോംബെയിലെ ഒരു ഹോസ്പിറ്റലിൽ കിടക്കുന്നു, കാരണം എന്താണന്നല്ലെ, ജപ്പാൻ കാരായ ദമ്പതികൾ വാടകയ്ക്കെടുത്ത ഗർഭപാത്രം, പ്രസവത്തോടെ ഡോണർ കുഞ്ഞിനെ കയ്യൊഴിഞ്ഞു, ദമ്പതികൾ തമ്മിലുള്ള തർക്കം കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായി. ദമ്പതികളുടെ അണ്ഡവും ബീജവും സങ്കലനം ചെയ്ത് യുവതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു അതായിരുന്നു ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞ് , ഇന്ന് പുരുഷന് സ്വന്തം പിൻഗാമിക്കായി പണം ചിലവാക്കണം സ്ത്രീക്ക് അത് വേണ്ട എന്ന ഒരു വ്യത്യാസമേ ഉള്ളു. പിന്നെ മുബയിൽ മറ്റൊരു ബിസ്നസ്സ് കൂടെ വളരുന്നുണ്ട് യുവതികളിൽ നിന്നും ആവശ്യമുള്ളവർക്ക് “ അണ്ഡം” നൽകുന്നു ഇതും പണത്തിന് വേണ്ടിയാണ്. മേൽ ഉദ്ധരിച്ച ഫെമിനിസ്റ്റ് വാദം പൊള്ള ആണ് എന്ന് മനസ്സിലായികാണുമല്ലോ . പിന്നെ ഒരു സാധ്യത എന്റെ കമന്റിൽ പറഞ്ഞതാണ്… ആരംഭത്തിലെ കമന്റെ വായിക്കുക.
ഈ) പ്രക്രുതിയുടെ നിലനില്‍പ്പു തന്നെ പെണ്ണിനെ ആശ്രയിച്ചാണ് സുഹ്രുത്തുക്കളേ…..
ഞാൻ കേട്ടതിൽ വച്ച് ഏറ്റവും വല്ല്യ മണ്ടത്തരമാണ് വിനയയുടെ ഈ വരികൾ..( ഞാനൊന്നു ചിരിക്കട്ടെ) സ്വയം പ്രജനനം നടത്താൻ സ്ത്രീയ്ക്ക് കഴിയുമായിരുന്നെങ്കിൽ വിനയ യുടെ പ്രസ്ഥാവനയുടെ വിനയം മനസ്സിലാക്കാമായിരുന്നു എന്നാൽ സത്യം അങ്ങനെ അല്ലല്ലോ. സമൂഹത്തിൽ “വിനയ” ഒരു വിന ആയിതീരുന്ന ലക്ഷണമുണ്ടല്ലോ.കുഞ്ഞേ ആവേശതിമർപ്പിൽ അസ്തിത്വം മറക്കരുത്. പ്രജനനത്തിന്റെ അട്സ്ഥാന തത്വം എന്താണെന്ന് പഠിച്ചിട്ട് വാ,
ഉ.) അവിടെ ആണിന്റെ പങ്ക് വെറും നാമമാത്രം.
ആണിന്റെ ബീജമില്ലെങ്കിൽ വെറും തരിശ്ഭൂമിയായ കൃഷിയിടം മാത്രമാണ് സ്ത്രീ. (പ്രജനനത്തിൽ) ഒരു കാര്യം കൂടെ പറയട്ടെ ആൺ രൂപമുള്ളതുകൊണ്ട് ആണാവുകയോ, എല്ലാ ആണുങ്ങൾക്കും ഒരു കുഞ്ഞിന്റെ സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിക്കാനോ സാധ്യമാവില്ല. “ഈ നാമമാത്രം” വളെരെ വിലപിടിച്ചതാണ്, ( ഈ ഞാൻ പോലും, എന്റെ രണ്ടാമത്തെ കുഞ്ഞിന് ശകലം പാടുപെട്ടു, പിന്നെ ഡോ.ബെറ്റി പോൾ ആണ് “വഴി പറഞ്ഞുതന്നത്” കൂടെ മെഡിസിനും എനിക്കല്ല എന്റെ പൊന്നുവിന്, അവളെ സ്നേഹം കൂടുമ്പോൾ ഞാൻ അങ്ങനെ ആണ് വിളിക്കുന്നത് )
ഊ.) ഒരു സമൂഹത്തില്‍ 1000…..
വിനയ കുറച്ചുകൂടെ കാര്യമാത്ര പ്രസ്ക്തമായ സ്ത്രീപക്ഷ കാര്യങ്ങാൾ പറുയു, ഇത്തരം വിലകുറഞ്ഞ കമ്പാരിസൺ ഒഴിവാക്കുന്നതല്ലെ നല്ലത്, ഇതിന്റെ മറുപടി അനിൽ@ബ്ലോഗ് പറഞ്ഞതിനാൽ ഞാൻ അതിൽ ചികയുന്നില്ല. 1000 പുരുഷന്മാരും ഒരു സ്ത്രീയുമെ ഉള്ളു എങ്കിൽ അവിടേ ലൈംഗിക ജീവിതം ദുസഹമായിരിക്കും പക്ഷേ പ്രജനനം ഒരു വിഷമമേ ആയിരിക്കില്ല. സ്ത്രീക്ക് പ്രഗ്നൻസിയിൽ ഉള്ള അവസ്ഥാന്തരം രണ്ട് സമൂഹത്തിലും തുല്ല്യമായിരിക്കും (കാരണം പുരുഷൻ എന്നത് ഇണചേരാൻ വെമ്പൽ കൊണ്ടുനിൽക്കുന്ന മൃഗം അല്ല എന്ന സത്യം മനസ്സിലാക്കാൻ കഴിഞ്ഞാൽ, അവൻ മനുഷ്യനാണ് എന്ന ബോധം ഉണ്ടായാൽ)
പണ്ട് മനുച്ചേട്ടൻ പറഞ്ഞ (മനുസ്മൃതി) കാര്യം ഓർത്തുപോകുന്നു ഇതിൽ ഏത്ശരി എന്ന് തീരുമാനിക്കുക “ ന സ്ത്രീ സ്വാതന്ത്ര്യമർഹതി” / സ്ത്രി ന സ്വാതന്ത്ര്യമർഹതി” സ്ത്രീയും പുരുഷനും, പ്രജനനത്തിൽ ഒഴികെ മറ്റെല്ലാകാര്യത്തിലും തുല്ല്യരാണ് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ, ഈ സമൂഹത്തിലെ ഏതാണ്ട് എല്ലാ പുരുഷന്മാരും അങ്ങനെ തന്നെ ആണ്താനും. സ്ത്രീക്കും , പുരുഷനും തനിയെ അസ്ഥിത്വമില്ല . മനുഷ്യൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രകൃതി നിലനിൽക്കും ഇതിൽ വിനയ് സംശയിക്കേണ്ടാ, പക്ഷേ പുരുഷനും സ്ത്രീയും ഭാഗഭക്കാവുന്നില്ലെങ്കിൽ മനുഷ്യൻ നിലനിൽക്കില്ല….
വിനയ ആന്റിയോട് ചോദിക്കാൻ എന്റെ മോൻ പറഞ്ഞ ചോദ്യമാണ് ഇത്
“ കോഴി ആണോ കോഴി മുട്ടയാണോ ആദ്യം ഉണ്ടായത് “
അവന് തീ കണ്ടുപിടിക്കുമ്പോള്‍ അവള് എന്തെടുക്കുകയായിരുന്നു?
ശിവാ അവനാണ് തീ കണ്ടു പിടിച്ചത് എന്നതിനെന്താ തെളിവ്...?
ആക്കിയതൊന്നുമല്ല അനോണി സാറേ............. വേഷം അതു നമ്മള് സൃഷ്ടിച്ചെടുത്തതാണ്
വേഷത്തിലറിയണം ആണിനെ പെണ്ണിനെ
ആരു നിഷ്കര്‍ഷിച്ച സംസ്ക്കാരമാണിത് ?
കുഞ്ഞുനാള് തൊട്ടു തുടങ്ങുമീ വേര്‍തിരി
വെന്തിനാണെന്നൊത്തു ചിന്തിച്ചിടാം
ഞാന്‍ വിനയ. സമൂഹത്തിലിറങ്ങി നടക്കുമ്പോള്‍ എന്നെ അറിയുന്നവര്‍ അതു വിനയയാണെന്നു പറയുന്നു . അല്ലാത്തവര്‍ ഒരു മനുഷ്യനാണെന്ന പരിഗണന നല്കുന്നു.പിന്നെ ഞാന്‍ ഒരു പെണ്ണാണെന്ന് എന്തിനാണ് എല്ലാവരേയും അറിയിക്കുന്നത് ? അത് അറിയിക്കേണ്ടവരെ അറിയിക്കേണ്ട സന്ദര്‍ഭത്തില്‍ മാത്രം അറിയിച്ചാല്‍ പോരേ................ ?
@വിനയ,
എനിക്ക് മുന്നിൽ താങ്കൾ ഒരു മനുഷ്യ ജീവി മാത്രമാണ്, താങ്കൾ എന്താണെന്നോ, ആരാണെന്നോ എനിക്കറിയില്ല, അതിൽ തൽക്കലം താത്പര്യവുമില്ല. താങ്കൾ എഴുതുന്ന വാകുകളോടാണ് ഞാൻ അല്ലെങ്കിൽ ഒരു ബ്ലോഗർ സംസാരിക്കുന്നത്. ഒരു ഹ്യൂമൻ എന്നതിന്റെ എല്ല ബഹുമാനത്തോടും, സ്നേഹത്തോടും കൂടെ ആണ് ഞാൻ താങ്കളുമായി സംവാദിച്ചതും, പ്ക്ഷെ താങ്കൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് ഒന്ന് റിവ്യു ചെയ്യു.
*****പിന്നെ ഞാന്‍ ഒരു പെണ്ണാണെന്ന് എന്തിനാണ് എല്ലാവരേയും അറിയിക്കുന്നത് ? അത് അറിയിക്കേണ്ടവരെ അറിയിക്കേണ്ട സന്ദര്ഭപത്തില് മാത്രം അറിയിച്ചാല്‍ പോരേ................ ?
താങ്കൾ സ്ത്രീ ആണോ, സ്ത്രീയുടെ ഏത് അവസ്ഥയിൽ ആണെന്നോ, ഇനീ സ്ത്രീ ആണെങ്കിൽ വിവാഹിത ആണോ, അല്ലയോ എന്നൊന്നും ആരാഞ്ഞില്ല. താങ്കളുടെ പോസ്റ്റിൽ സ്ത്രീ പക്ഷകാര്യങ്ങൾ പ്രതിപാതിച്ചു, അതിലൊക്കെ സമൂഹം എന്തോവലിയ പാതകം ചെയ്തു എന്ന തരത്തിൽ പരാമർശിക്കുന്നതും കണ്ടു, അതിലെ അപാകത ചൂണ്ടിക്കാണിച്ചു എന്നുമാത്രം. ആരെ എപ്പോൾ എന്തറിയിക്കണം എന്നത് താങ്കളുടെ മൌലിക അവകാശമാണ്, തീർച്ചയായും താങ്കൾക്ക് സൌകര്യ പൂർവ്വം അത് ചെയ്യാവുന്നതാണ് . പിന്നെ സാറേ വിളി വരവു വച്ചിരിക്കുന്നു, (ആറുമാസം അധ്യാപഹൻ ആയി സേവിച്ചിട്ടുണ്ട്)
നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു
ഒരു ചോദ്യം കൂടെ
1. സമൂഹത്തിൽ ആണും പെണ്ണും തിരിച്ചറിയപ്പെടേണ്ടവർ ആണോ ? (ലിംഗാടിസ്ഥാനത്തിൽ)
2. ആണെങ്കിൽ എന്തുകൊണ്ട് ? അല്ലെങ്കിൽ എന്തുകൊണ്ട് ?
ഇതെക്കുറിച്ച് എന്തെങ്കിലും ധാരണ ഉണ്ടെങ്കിൽ. കമന്റുമല്ലോ അല്ലെ ?
തിരിച്ചറിയിക്കേണ്ട യാതൊരാവശ്യവുമില്ല.തിരിച്ചറിയേണ്ട ആവശ്യമേയുള്ളൂ.അത് ആവശ്യക്കാര്‍ അന്വേഷിച്ചറിഞ്ഞുകൊള്ളും.കുട്ടികള്‍ കുട്ടികളായി വളരട്ടെ.അവര്‍ ആണാണോ പെണ്ണാണോ എന്നറിയേണ്ട ആവശ്യം അധ്യാപകര്‍ക്കുണ്ടോ ? അവര്‍ക്ക് പടിപ്പിച്ചാല്‍ പോരേ
അതെ, അധ്യാപകര്‍ പഠിപ്പിച്ചാല്‍ മതി..... എന്ത് ??
മറുപടിക്ക് നന്ദി
Post a Comment