Sunday, July 26, 2009

സത്യം

സത്യം

ആരാരുമില്ലെനിക്കെന്ന സത്യം

ചൊല്ലുവാനിന്നെനിക്കാരുമില്ല

11 comments:

മാണിക്യം said...

ഒരിക്കലും അങ്ങനെ ചിന്തിക്കരുത്
ആരുമില്ലന്ന് ആരു പറഞ്ഞു?
ആരുടെ എങ്കിലും ആരെങ്കിലും
ആവാതിരിക്കാന്‍ ആര്‍ക്കു പറ്റും?
എല്ലാവരേയും സ്നേഹത്തോടെ
നമ്മുടെ മനസ്സിലേക്ക് ആവാഹിച്ചാല്‍ പിന്നെ
ആ മനസ്സുകള്‍ക്ക് നമ്മെ തള്ളീ പറയാനാവുമോ? ഒത്തിരി അര്‍ത്ഥവ്യാപ്തിയുള്ള പദമാണു'സ്വന്തം' അര്‍ത്ഥമറിഞ്ഞതുള്‍ക്കൊള്ളുക...
എല്ലാവരും ഉണ്ട് അതാണു സത്യം
അതു മാത്രമാണു സത്യം

Echmukutty said...

ദേ വിനയേ ചുമ്മാ അതുമിതും പറയരുത്. എത്ര കാലമായി വിനയ എഴുതുന്നത് മാത്രം വായിച്ച് നമ്മൾ നല്ല കൂട്ടുകാരാണെന്ന് കരുതി കഴിയുന്നു!! ആരുമില്ലാത്തവരായി ആരുമില്ല. നമ്മൾ ആഗ്രഹിക്കുന്നവർ തന്നെ നമ്മുടെ ആരെങ്കിലുമാവണമെന്ന് ശാഠ്യം പിടിക്കാതിരുന്നാൽ മാത്രം മതി.

Anonymous said...

ഇങ്ങനങ്ങ് നിരാശപ്പെട്ടാലോ വിനയ, തെറ്റുകള്‍ മനസ്സിലായാല് അത് തിരുത്തുന്നവനാണ്‍ " മനുഷ്യന്‍" ചിലപ്പോള്‍ ചില തെറ്റുകള്‍ മനസ്സിലാകാന്‍ ഒരുപാട് സമയമെടുക്കും, മനസ്സിലാകുമ്പോള്‍ തിരുത്തുക, അത് ചിന്ത ആയാലും പ്രവര്‍ത്തി ആയാലും. 36 പരം ഫോളോവേര്‍സ് ഉള്ള വിനയക്കെന്തിനാണ് നിരാശ, ഇതിലെ പല മുഖങ്ങളും ബൂലോകത്തെ മിന്നും താരങ്ങളും...... പോരാടുക പക്ഷേ അത് സ്വന്തം നിഴലിനോട് അല്ല എന്ന് ഉറപ്പ് വരുത്തുക. ആശംസകള്‍.

VINAYA N.A said...

ശരിയണ്.നിങ്ങളെല്ലാം എനിക്കു നല്കുന്ന സ്നേഹം ഞാന്‍ മനസിലാക്കുന്നു.പക്ഷെ പലപ്പോഴും അങ്ങനെ തോന്നിപ്പോകുന്നു ക്ഷമിക്കുമല്ലോ

Anonymous said...

ഒരു കൊച്ചു സത്യം !!!

അശാന്തം said...

നമ്മളൊക്കെ പിന്നെയാരാ, യെന്തിനാ? :)

ചാണക്യന്‍ said...

വിനയക്ക് എന്ത് പറ്റി:):)

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഈ ബ്ലോഗ്‌ ആദ്യമായാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്‌.
സ്ത്രീകള്‍ക്ക് തുല്യ അവകാശത്തിനു വേണ്ടി പോരാടിയ, കേരള പോലീസിലെ വിനയ തന്നെ അല്ലെ ഇത്?
വിനയ ഉന്നയിക്കുന്ന വിഷയങ്ങള്‍ ബ്ലോഗിലൂടെ നേരിട്ട് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

വീകെ said...

നാമെല്ലാം ഈ ഭൂമിയിലേക്കു വരുന്നതും പൊകുന്നതും ഒറ്റക്കു തന്നെയല്ലെ വിനയാ...
പിന്നെ വിനയക്കു മാത്രമായിട്ടെന്തിനാ ആരുമില്ലെന്ന പേരിൽ ഒരു ദു:ഖം...?

Vellayani Vijayan/വെള്ളായണിവിജയന്‍ said...

എല്ലാരുമുണ്ടെന്നെ.ആശ്വസിക്ക്..

VINAYA N.A said...

നിങ്ങളുടെയെല്ലാം നല്ല മനസ്സുകള്‍ക്ക്‌ നന്ദി. പലപ്പോഴും വല്ലാതെ ഒറ്റപ്പെടുന്നു. അപമാനിക്കപ്പെടുന്നു.നിങ്ങളുടെ ഈ വാക്കുകള്‍ എനിക്ക്‌ ശക്തി തരുന്നുണ്ടെന്നത്‌ തീര്‍ച്ച.