Wednesday, September 23, 2009

എല്ലാവരും നല്ലവരാണ്‌

എല്ലാവരും നല്ലവരാണ്‌

എല്ലാവരും നല്ലവരാണ്‌

നിഷ്‌കളങ്കരാണ്‌പിടിക്കപ്പെടുംവരെ.

5 comments:

മാണിക്യം said...

നല്ലകാര്യങ്ങളില്‍ അറിവുള്ളവനും
തിന്മയുടെ മാലിന്യം ഏള്‍‌ക്കാത്തവനും
ആയിരിക്കണം ഉത്തമ മനുഷ്യന്‍.
"എല്ലാവരും നല്ലവരാണ്‌"

ടോട്ടോചാന്‍ said...

മാണിക്യം,
അറിവുള്ളവനും, തിന്മയുടെ മാലിന്യം എല്‍ക്കാത്തവനും മാത്രം മതിയോ? അവള്‍ എന്തു കൊണ്ട് തിരസ്കരിക്കപ്പെടുന്നു? ഭാഷയിലും സമത്വം വേണം .. അത് പതിയേ ജീവിതത്തിലേക്കും പകര്‍ത്തപ്പെട്ടുകൊള്ളും.....

Anonymous said...

ടോട്ടലെ..
1.അവള്‍ എന്തു കൊണ്ട് തിരസ്കരിക്കപ്പെടുന്നു?
എവിടെ ആണ് അവൾ തിരസ്കരിക്കപ്പെട്ടത്
2.ഭാഷയിലും സമത്വം വേണം
എത്രത്തോളം വേണം ?!

VINAYA N.A said...

നാറാണത്തേ ഭാഷ ആണുങ്ങളുടെ കുത്തകയൊന്നുമല്ല കെട്ടോ.എവിടെയാണവള്‍ തിരസ്കരിക്കപ്പെട്ടതെന്നറിയാന്‍ സ്വന്തം വീട്ടുകാരെയെങ്കിലും ഒന്നു നിരീക്ഷിക്കണം.അര്‍ഹതപ്പെടാത്ത അംഗീകാരം വെള്ളത്തിലെ കുമിളപോലെയാണ്.അത് പൊട്ടിപോവുകതന്നെ ചെയ്യും.

Anonymous said...

ഇപ്പോൾ സംസാരിക്കാൻ രണ്ട് വിഷയങ്ങൾ
1. എവിടെ ആണ് അവൾ തിരസ്കരിക്കപ്പെട്ടത്
2. ഭാഷയിൽ എത്രത്തോളം സമത്വം വേണം….,
ഞാനിന്നലെ വീട്ടിൽ ചെന്നപ്പോൾ നിരീക്ഷിച്ചു, “അവൾ” എവിടെ ആണ് തിരസ്കരിക്കപ്പെടുന്നത് എന്നറിയാൻ……. പെട്ടന്ന് മനസ്സിലാകുന്ന മേഘല അല്ല എന്നു തോന്നുന്നു, എനിക്ക് മനസ്സിലായില്ല. പിന്നെ ഞാൻ അയൽപ്പക്കത്ത് നീരീക്ഷിക്കാം എന്നുതീരുമാനിച്ചു. പിന്നീട് അതിന്റെ പൊല്ലാപ്പ് ഓർത്ത് വേണ്ടന്നുവച്ചു കാരണം എന്റെ നിഷ്ക്കളങ്ക ലക്ഷ്യം, കാളിദാസനും സഹധർമ്മിണിക്കും മനസ്സിലായി എന്നു വരില്ല, പിന്നെ ബാക്കി ഞാൻ പറയണ്ടല്ലോ അതുകൊണ്ട് വിനയ തന്നെ ഒന്ന് പറയ് എവിടെ ആണ് അവൾ തിരസ്കരിക്കപ്പെട്ടത്????? വിനയയുടെ സമയക്കുറവ് അറിയാം, ഞാനും ഒരു ഓഫീസിൽ ജോലിചെയ്യുന്നു പന്ത്രണ്ട് മണിക്കൂർ, ഇതിനിടയിൽ സമയം കണ്ടെത്തി വായിക്കുകയും എഴുതുകയും ചെയ്യുന്നു ( ഒരു പണിയും ഇല്ലാത്തവൻ ആണ് എന്ന് കരുതാതിരിക്കാൻ എഴുതി എന്ന് മാത്രം)