Wednesday, October 7, 2009

ഇച്ഛാശക്തി

ഇച്ഛാശക്തി
ഒരിക്കല്‍ ക്ഷീണിതയായ ഒരു സ്‌ത്രീ എന്നോടു ചോദിച്ചു." കായികമായി ഒരിക്കലും സ്‌ത്രീക്ക്‌ പുരുഷനെ പിന്നിലാക്കാന്‍ സാധിക്കില്ല.അതുകൊണ്ടുതന്നെ ഈ അടിമത്തം അനുഭവിക്കുകയല്ലാതെ സ്‌ത്രീക്ക്‌ എന്താണൊരു നിവൃത്തി ".എന്നോടതു ചോദിക്കുമ്പോള്‍ അവരുടെ മുഖത്തെ തീഷ്‌ണഭാവം എന്നെ അത്ഭുതപ്പെടുത്തി.ഞാന്‍ അവരോടായ്‌ ഇപ്രകാരം സംസാരിച്ചു." കായിക ശക്തിയാണോ അടിമത്തം നിര്‍ണ്ണയിക്കുന്നത്‌? അങ്ങനെയെങ്കില്‍ ആനയല്ലേ കാടുഭരിക്കേണ്ടത്‌.മനുഷ്യരിലാണെങ്കില്‍ ബോഡിബ്യുല്‍ഡേഴ്‌സ്‌ അല്ലേ അതുചെയ്യേണ്ടത്‌.കരുത്തനായ കുടിയാനെ മെലിഞ്ഞുണങ്ങിയ ജന്മി ഭരിച്ചത്‌ കായികബലംകൊണ്ടാണോ...?മനുഷ്യര്‍ക്കുവേണ്ടത്‌ പട്ടിയുടെ ഇച്ഛാശക്തിയാണ്‌.നമ്മുക്ക്‌ നേരെ കുതിച്ചു വരുന്ന പട്ടിയെ കാണുമ്പോള്‍ ജീവനും കൊണ്ട്‌ നാം ഓടുകയോ അതിന്റെ അധികാരപരിധിയില്‍ നിന്നും മാറി നില്‌ക്കുകയോ ചെയ്യും.കേവലം പത്തോ പതിനഞ്ചോ കിലോ തൂക്കം വരുന്ന പട്ടി അമ്പത്‌ കിലോവിലേറെ ഭാരം വരുന്ന നമ്മളെ ഓടിക്കുന്നത്‌ കായികശക്തികൊണ്ടല്ല മറിച്ച്‌ അതിന്റെ ഇച്ഛാ ശക്തികൊണ്ടാണ്‌.ഇല്ലാത്തതിനെക്കുറിച്ച്‌ കേഴാതെ ഉള്ളതുപയോഗിക്കനും അതിലഭിമാനിക്കാനുമല്ലേ നാം പഠിക്കേണ്ടത്‌ ?

14 comments:

സേതുലക്ഷ്മി said...

കായികശേഷി ഒന്നുകൊണ്ട് മാത്രം ആരുടെയും മേല്‍ ആധിപത്യം സ്ഥാപിക്കാനാവില്ലെന്ന് വിനയ പറഞ്ഞത് സത്യം തന്നെ. അതുപോലെ തന്നെ, ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രവും ഇത് സാധ്യമാവില്ല. വിനയ പറഞ്ഞ ഉദാഹരണങ്ങളുടെ കാര്യമെടുത്താല്‍, കരുത്തനായ കുടിയാനെ മെലിഞ്ഞുണങ്ങിയ ജന്മി ഭരിച്ചത്‌ കായികബലം കൊണ്ടല്ല എന്നത് സത്യം തന്നെ, അതുപോലെ ഇച്ഛാശക്തിയും കൊണ്ടല്ല. സാമ്പത്തിക ബലം, ഭരണയന്ത്രത്തിലെ സ്വാധീനം, സമൂഹത്തില്‍ നിലനിന്നിരുന സവര്‍ണ്ണ മേല്‍ക്കോയ്മ എന്നീ ഘടകങ്ങളെല്ലാം അതിന്റെ പിന്നിലുണ്ട്. നായ മനുഷ്യനെ ആട്ടിയോടിക്കുന്നതും അതിന്റെ ഇശ്ചാശക്തി കൊണ്ടല്ല. നായയുടെ കടിയെ ഭയപ്പെടുന്ന മനുഷ്യന്റെ ഭീതി എന്ന ബലഹീനതയെ ചൂഷണം ചെയ്ത്, ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പട്ടി കാര്യം സാധിക്കുന്നത്. പട്ടിയെ പേടിയില്ലാത്ത കക്ഷിയോട് പട്ടി തന്റെ വേലത്തരം കാട്ടിയാല്‍ അയാള്‍ അതിനെ കൊന്ന് കുഴുച്ചുമൂടും.

“കായികമായി ഒരിക്കലും സ്‌ത്രീക്ക്‌ പുരുഷനെ പിന്നിലാക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ അടിമത്തം അനുഭവിക്കുകയല്ലാതെ സ്‌ത്രീക്ക്‌ എന്താണൊരു നിവൃത്തി“ എന്ന ക്ഷീണിതയായ സ്‌ത്രീയുടെ ചോദ്യത്തില്‍ നിസ്സഹായതയും, നിസംഗതയും മാത്രമാണുള്ളത്. കായികമായി പുരുഷനെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെങ്കിലും, മാനസികമായും ബൌദ്ധികമായും അവരെ കീഴ്പ്പെടുത്തിയിട്ടുള്ള പെണ്മണികളെ സ്ത്രീകള്‍ ഒരിക്കലും മറക്കാന്‍ പാടില്ല. സ്ത്രീകളുടെ ഇശ്ചാശക്തി വിലപ്പോവുന്നതും ഇവിടെ മാത്രം.

Anonymous said...

സേതുവേ, പേന താഴെ ഇടടാ...... പേന താഴെ ഇടടാ.... ഭ്രാന്തനാടാ പറയുന്നത്...... പേന താഴെ ഇടടാ ...( ശബ്ദം ഇടറി ഭ്രാന്തൻ തളർന്നു നിൽക്കുന്നു, സേതു പേന പോക്കറ്റിലിടുന്നു)
സേതുലക്ഷ്മി ഒരു സല്യൂട്ട് , വിനയയ്ക്ക് ഇങ്ങനെ ചില വീക്ക്പോയിന്റുകൾ ഉണ്ട് അതിന് നല്ല ഭാഷയിലും, ഒരു സ്ത്രൈണ നാമത്തിലും മറുപടി നന്നായി. ശ്രീമാൻ വിനയ, സേതുലക്ഷ്മിയുടെ കമന്റ് ഒരു നാലവർത്തി വായിക്ക്, പിന്നെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ ക്ഷോഭത്തിനും മുൻപേ ഈ കമന്റ് ഓർക്കുക, നല്ലതേ വരു..........

VINAYA N.A said...

പേരെന്തെഴുതിയാലും അനോണീ സ്വഭാവം പഴയപടി തന്നെ. വിസ്വസിക്കാന്‍ മാത്രം വിധിക്കപ്പെട്ട വര്‍ഗ്ഗം......

അനിൽ@ബ്ലൊഗ് said...

ഇഛാശക്തി നമ്മെ പലകാര്യങ്ങളിലും വിജയത്തിലേക്ക് നയിക്കുന്നു.
പക്ഷെ വിനയ നിരത്തിയ ഉദാഹരണങ്ങളൊന്നും അതിന് ഉപോല്‍ബലകമായി കാട്ടാവുന്ന സംഗതികളല്ല.
സേതുമാഷിന്റെ കമന്റ് അങ്ങിനെ കണ്ടാല്‍ മതി.

Raji said...

ചോദ്യം ചോദിച്ച നിസ്സഹായായ ആ സ്ത്രീയ്ക്ക് , ഊര്‍ജ്ജം പകരാന്‍ പാകത്തിനുള്ള വിശദീകരണമാണ് വിനയ നല്‍കിയതെന്നാണ്, വായിച്ചപ്പോള്‍ തോന്നിയത്..

കായിക ബലത്തില്‍ പിന്നോക്കമാണ് എന്ന് കരുതി ഒതുങ്ങി കൂടാതെ, ഇച്ഛാ ശക്തി ഉപയോഗപ്പെടുത്തി ആത്മാഭിമാനത്തോടെ ജീവിക്കണം എന്നതാണല്ലോ പോസ്റ്റിന്റെ രത്ന ചുരുക്കം. .. അതിനോട് യോജിക്കുന്നു.

ഗുരുജി said...

എല്ലാ നിലയിലും സ്ത്രീയും പുരുഷനും തുല്യമാകുമോ?
അല്ലെന്ന് സ്ത്രീയുടെ പ്രകൃതി തന്നെ പറയുന്നില്ലേ

Anonymous said...

ശ്രീമാൻ വിനയ,
“പേരെന്തെഴുതിയാലും അനോണീ സ്വഭാവം പഴയപടി തന്നെ. വിസ്വസിക്കാന്‍ മാത്രം വിധിക്കപ്പെട്ട വര്‍ഗ്ഗം......“ ഇതിൽ താങ്കൾ വളരെ വേണ്ടപ്പെട്ട ഒരു വാക്ക് മറന്നുപോയോ..? “കഷ്ടം” എന്നത്!!!!,

VINAYA N.A said...

ആര്‍ക്കുവേണം ഈ തുല്ല്യത ? പെണ്ണ്‌ തികഞ്ഞവള്‍ തന്നെയാണ്‌. സ്വന്തമായി ഒരു ആണില്ലെങ്കിലും അവള്‍ അമ്മയാണ്‌, അമ്മമ്മയാണ്‌ അങ്ങനെ എല്ലാമാണ്‌.എന്നാല്‍ പുരുഷനോ ? സ്വന്തമായൊരു പെണ്ണില്ലെങ്കില്‍ അവനൊരിക്കലും ഒരച്ഛനാകാനാവില്ല.പെണ്ണിന്‌ ഏകവചനത്തില്‍ ഇതെന്റെ കുഞ്ഞാണ്‌ എന്നു പറയാന്‍ കഴിയുമ്പോള്‍ പുരുഷനത്‌ ബഹുവചനത്തിലേ പറയാനൊക്കൂ എന്നതു തന്നെയാണ്‌ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം. പെണ്ണ്‌ ചാരിത്ര്യശുദ്ധിയുള്ളവളാകേണ്ടത്‌ പെണ്ണിന്റെ ആവശ്യമല്ല.ആണിന്റെ ആവശ്യകതയാണ്‌.അവള്‍ പരിശുദ്ധയാണെന്നുള്ള വിശ്വാസത്തില്‍ മാത്രമാണല്ലോ അവന്റെ അച്ഛന്‍ പട്ടത്തിന്റെ നിലനില്‌പ്‌ തന്നെ

Anonymous said...

മോനെ നാറാണത്തെ
ശ്രീമതിയെ ശ്രീമാന്‍ എന്നാണൊ താന്‍ വിളിക്കുന്നെ..?

Baiju Elikkattoor said...

"സ്വന്തമായൊരു പെണ്ണില്ലെങ്കില്‍ അവനൊരിക്കലും ഒരച്ഛനാകാനാവില്ല."

വിനയ,
അങ്ങനെ അങ്ങ് ഉറപ്പിച്ചു പറയാതെ. അടുത്തിടെ പത്രത്തില്‍ വായിച്ചില്ലേ ഒരു പുരുഷന്‍ അമ്മ ആയി എന്ന്. അയാള്‍ രണ്ടാമതും ഗര്‍ഭിണി ആയി എന്നൊരു വാര്‍ത്തയും കണ്ടു എന്ന് തോന്നുന്നൂ. അപ്പോള്‍ പെണ്ണില്ലാതെ തന്നെ വേണമെങ്കില്‍ പുരുഷന് അച്ഛന്‍ ആകാമല്ലോ!

സ്ത്രീയും പുരുഷനും പരസ്പരം മത്സരിക്കേണ്ടാവര്‍ ആണോ?

Anonymous said...

ചോദ്യം അനോണിയുടെ ആയാലും, വിനയയുടെ ആയാലും, നല്ലതു തന്നെ. ഇവിടെ വിനയ എന്ന സ്ത്രീയെ അവരുടെ വത്രാലങ്കാരമോ, ഭാവചേഷ്ടകളോ കണ്ടിട്ടല്ല ശ്രീമാൻ എന്ന് അഭിസംബോദന ചെയ്തത്. അവരെ അപമാനിക്കണം എന്ന ഉദ്ദേശത്തോടെയുമല്ല. പുരുഷനും സ്ത്രീയും തമ്മിൽ ഒരുവെത്യാസവും ഇല്ല എന്ന് ഓരോ പോസ്റ്റുകൊണ്ടും സ്ഥാപിക്കാൻ ശ്രമിക്കുന്ന ഈ ലേഖികയെ (പോരാളിയെ) പുരുഷന് സമമായി കണുന്നതിന് ശ്രമിക്കുന്നു എന്ന്മാത്രം. കൂടുതൽ വിവരങ്ങൾ ദാ ഇവിടെ നിന്നും ലഭിക്കും. (കമന്റുകളും വായിക്കുക) ഇംഗ്ലീഷുകാർ ആൺ, പെൺ സമത്വം ഉറപ്പാക്കുന്നതിന് ഷി എന്നതിന് പകരം ഹി എന്ന് പ്രയോഗിച്ചുതുടങ്ങി, നാറാണത്തും ആ പാതയിലാണ്. കുറഞ്ഞപക്ഷം വിനയയോടെങ്കിലും. താങ്കൾ ആണാണെങ്കിലും, പെണ്ണാണെങ്കിലും, ഇനി രണ്ടുംകെട്ടതാണെങ്കിലും, താങ്കളുടെ കമന്റിന് മുകളിലെ വിനയുടെ കമന്റ് ഒന്നു വായിക്കു. സ്ത്രീപക്ഷം നല്ലതാണ്, അത് ഉണ്ടായിക്കേണ്ടതുമാണ്, അത് പ്രകാശിപ്പിക്കുന്നത് അഹന്തയും, അറിവില്ലായ്മയും, അല്പത്തരവും, വിവരക്കേടും പറഞ്ഞുകൊണ്ടാവരുത്, വിനയ എഴുതുന്ന കാര്യങ്ങൾ വിനയയ്ക്ക് അത്മ സംതൃപ്തി തരുന്നുണ്ടായിരിക്കാം, ( സിനിമയിൽ പോലീസ് ഏമാന്റെ കരണത്ത് പൊട്ടിക്കുന്ന നായകന് കൈയ്യടി നൽകുന്ന ഒരു സാധാരണക്കാരന്റെ സംതൃപ്തി, ഒരു നിമിഷത്തേയ്ക്കെങ്കിലും ആ പ്രേക്ഷകൻ നായകനിലേയ്ക്ക് കൂടുമാറ്റം ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന മാനസിക സംതൃപ്തി) തീയെറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകന് അഭിമുഖികരിക്കേണ്ടിവരുന്നത് ജീവിത യാഥാർത്ഥ്യങ്ങളേ ആണ്. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ..!
ഇപ്പോൾ സമയക്കുറവായതിനാൽ തൽക്കാലം വിട

ചക്കിമോളുടെ അമ്മ said...

സ്ത്രീയും പുരുഷനും പരസ്പരം താരതമ്യം ചെയ്യപ്പെടേണ്ട അവസ്ഥകള്‍ ആണോ...!!? ഇച്ചാശക്തി കൊണ്ട് പുരുഷനെ അടിമയാകണമെന്നല്ലാതെ, അടിമത്തത്തെ നേരിടണമെന്ന് വായിക്കപ്പെടുന്നത്‌ കുറച്ചുകൂടി ഉചിതമെന്ന് കരുതുന്നു... സ്ത്രീ പുരുഷ ബന്ധം അടിമ-ഉടമ ബന്ധമാകുമ്പോള്‍ ഒരു അടിമയും അതിന്റെ ഉടമയെ സ്നേഹിച്ചിട്ടില്ല എന്ന കമല സുരയ്യയുടെ വരികള്‍ ഓര്‍മ്മിക്കപ്പെടുന്നു... പെറ്റമ്മയുടെ കണ്ണുനീരിന്റെ ചൂട് പുരുഷനായതിന്റെ പേരില്‍ ഒരു മകന്‍ അറിയാതെ പോകുമോ...?അങ്ങിനെയെങ്കില്‍ അവന്‍ മനുഷ്യനല്ല എന്നല്ലേ നാം പറയുന്നത്..!!? 'അവനില്‍' അടിഞ്ഞു കൂടുന്ന നന്മ തിന്മകള്‍ 'അവളുമായി' ബന്ധപെട്ടതല്ലേ...!? അതുപോലെ മറിച്ചും...!!
വിനയയുടെ ലേഖനം പ്രചോദനമേകുന്നതാണ്... സ്ത്രീക്കും പുരുഷനും സ്ത്രീക്കും ഒരുപോലെ...!! ആശംസകള്‍........

nandana said...

ഒന്നുകൊണ്ട്, ഒന്നുകൊണ്ട് മാത്രം ......
സ്ത്രീക്ക് പുരുഷനെ കീഴ്പ്പെടുത്താന്‍ കഴിയും സ്നേഹം കൊണ്ട മാത്രം അതിന് വേണ്ടി ഓരോസ്ത്രീയും ശ്രമിക്കണം ...അമ്മയില്‍ നിന്ന് ........ഭാര്യയില്‍ നിന്ന് ......കാമുകിയില്‍ നിന്ന് ..........അങ്ങിനെ സ്ത്രീയുടെ വകവേധങ്ങളില്‍ നിന്നും ......സത്യസന്തമായ സ്നേഹം കിട്ടിയ പുരുഷന്മാര്‍ ഒരിക്കലും സ്നേഹം തിരിച്ചുനല്കാതിരിക്കില്ല തീര്‍ച്ച .......വൈകിയാണെങ്കിലും ....നന്മകള്‍ നേരുന്നു .
നന്ദന

nandana said...

വിനയയുടെ ചിന്തകളോട് ....സങ്കല്പ്പങ്ങളോട് .......അവകാശങ്ങളോട് ....പൂര്‍ണ്ണമായും യോചിക്കുന്നു , സ്ത്രീ അങ്ങിനെ പുരുഷന് തുല്യനായി ...ഒരേ ഡ്രസ്സ്‌ ഒന്നിച്ചു താമസം ഒരേ ജോലി ....ഒന്നും വെത്യാസമില്ല. അങ്ങിനെ കുറച്ചുകാലം ജീവിച്ചാല്‍.
സമൂഹം അരോചകമായി മാറും , പലതും സംഭവിക്കാം .അപ്പോള്‍ ഇതില്‍ നിന്നൊക്കെ വിട്ടുനിന്നു ഒരു വീട്ടമ്മയായി ജീവിക്കാന്‍ അനുവദിക്കണം എന്ന് പറഞ്ഞാവും അവളുടെ സമരം ....ഇതായിരിക്കില്ലേ സത്യം .
ഞാന്‍ പറയുന്നത് സ്ത്രീയാണ് സമൂഹത്തെ വാര്‍ത്തെടുക്കുന്നത് .ഇന്നത്തെ സമൂഹമാണ് പുരുഷനെ ഇങ്ങനെയാക്കിയത് ......അതില്‍ ഒരോമ്മയ്ക്കും ചെറുതല്ലാത്ത പങ്കുണ്ട് ...ആദ്യം മകനെ കള്ളം പറയിക്കാന്‍ പഠിപ്പിക്കുന്നത് മുതല്‍ തുടങ്ങുന്നു അമ്മയുടെ റോള്‍ , ആദ്യം അവന്‍ അമ്മയെ അവഗണിക്കുന്നു ...പിന്നെ ഓരോരുത്തരെയായി ..സഹപ്രവര്തകയെ ....ഭാര്യയെ ....കൂട്ടുകാരിയെ ...മകളെ .... ഇതിനൊക്കെ ഒരിക്കലും പുരുഷന്മാരല്ല ഉത്തരവാദികള്‍ .....പിന്നെ വസ്ത്രങ്ങള്‍ ....ഏതായാലും കുഴപ്പമില്ല ....പുരുഷന്റെ ശ്രദ്ധ പിടിക്കാന്‍ പറ്റുന്നവയാണ് എല്ലാവരും ധരിക്കാര് .ശരീരത്തിന് ഇണങുന്ന വസ്ത്രമാണ് എപ്പോഴും നല്ലത്
തെങ്ങുകയറ്റം സ്ത്രീകള്‍ക്കും പറ്റും എന്ന് ഞങ്ങളുടെ നാട്ടില്‍ തെളിയിച്ചു ഒരു നാരായണി തെങ്ങില്‍ കയറുന്നു ...മറ്റെല്ലാപണികളും ചെയ്യുന്നു .
സ്ത്രീ സ്ത്രീയായിരുന്നാല്‍ കാര്യങ്ങള്‍ നടക്കുന്നില്ല എന്നാണ് ....അല്ലെങ്കില്‍ നാട് നന്നാവുന്നില്ല എന്നാണ് വിനയയുടെ മതം .....പക്ഷെ സ്ത്രീ പുരുഷനായാല്‍ രണ്ട പുരുഷന്മാരെയാണ് സമൂഹം സഹിക്കേണ്ടിവരുന്നത് ....കാരണം വിനയ സംസാരിക്കുന്നത് ഇപ്പോള്‍ ഒരു പുരുഷന്റെ ഭാഷയിലാണ് ....ഭാഷ പോലും പുരുഷന്‍ സ്വന്തമായുണ്ട് ഈനാട്ടില്‍ . അവിടെ മറ്റൊരു പുരുഷനാവാതെ ........ചന്ഗൂടത്തോടെ സ്ത്രീയായി പൊരുതുക ....
ആസംസകള്‍
നന്ദന