തിണ്ണമിടുക്ക്
ഒരിക്കല്‍ വനിതാസെല്ലില്‍ ഒരു കുടുംബ വഴക്കിന്റെ ഒത്തുതീര്‍പ്പു നടക്കുകയായിരുന്നു.ഭാര്യയും ഭര്‍ത്താവും വേറെ വീടുവെച്ചുമാറിതാമസിക്കട്ടെ എന്ന സി.ഐ സാറിന്റെ നിബന്ധന ഇരു വീട്ടുകാരും അംഗീകരിച്ചു.ഉടനെ ഭര്‍ത്താവിന്റെ അച്ഛന് അടുത്ത പ്രശ്നത്തിനു തിരികൊളുത്തി. "സാറേ അവന് അവന്റെ പേരില്‍ തന്നെ ഞാന്‍ കൊടുത്ത വീടിനോട് ചേര്‍ന്ന പത്ത് സെന്റെ് പറമ്പുണ്ട് അവന് അവടത്തന്നെ പെര വെക്കാലോ" അയാള്‍ അതു പറഞ്ഞ് മുഴുമിച്ചില്ല അവള് ഇടക്കു കയറി പറഞ്ഞു "വേണ്ട സാറെ അതു വേണ്ട....അതെന്തായാലും ശരിയാകില്ല.എന്റെ ഷെയറില്‍ പെരവെക്കണം അല്ലെങ്കില്‍ പെരക്കുള്ള സ്ഥലം വേറെ വാങ്ങണം.എന്തായാലും ഇവരെ നാട്ടിലേക്ക് ഞാനില്ല സാറേ............ ""അതെന്താ........................ "സി.ഐ സാര്‍ അവരോടായി ചോദിച്ചു." ഇവരീകാണുംപോലൊന്നുമല്ല സാറേ.അവടെത്തിയാല്‍ ഇവരൊക്കെ മാറും സാറേ...... ""ആണോടോ" സി.ഐ സാര്‍ അയാളെ നോക്കി."ഇല്ല സാറേ ഇനി എന്റെ ഭാഗത്തുനിന്നൊരു പ്രശ്നവുമുണ്ടാകില്ല "അയാള്‍ തികച്ചും ശാന്തനായി പറഞ്ഞു."വേണ്ട സാറേ അവടെത്തിയാല്‍ ഇയാള്‍ മാറും ............. സ്വന്തം വീടും വീട്ടുകാരും നാടും നാ്ടുകാരും അടുത്തുള്ളപ്പം തിണ്ണമിടുക്ക് കാട്ടാലോ...?ഒന്നുകില്‍ എന്റെ വീടിനടുത്ത് അല്ലെങ്കില്‍ രണ്ടു പേരുടെ ഷെയറും വിറ്റ് വേറൊരു സ്ഥലത്ത്.അതു മതി സാറേ.......... അവള് കൃത്യമായ് നിബന്ധന വെച്ചു.തര്‍ക്കം പിന്നേയും തുടര്‍ന്നു. ബാക്കി ഭാഗം കേള്‍ക്കാനെനിക്കായില്ല അപ്പോഴേക്കും മറ്റെന്തോ ഡ്യൂട്ടിക്കായി എനിക്കവിടെ നിന്നും പോകേണ്ടി വന്നു.
7 comments:
ആദ്യമായാ ഞാന്‍ ഈ വഴി വരുന്നത്..
ഈ സ്വാര്‍ത്ഥതയാവും എല്ലാത്തിന്റെയും ഹേതു അല്ല..?
ഇത്തരം അനുഭവങ്ങള്‍ തുടര്‍ന്നും എഴുതുക
ആശംസകളോടെ
Dear Blogger,
We are a group of students from cochin who are currently building a web portal on kerala. in which we wish to include a blog roll I found your Blogs interesting so inviting you to join our new venture you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 20 of Dec 2009
we wish to include your blog located here
http://vinayayutelokam.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here
pls use the following format to link to us
KeralaTravel
Write Back To me Over here keralaenchanting@gmail.com
hoping to hear from you soon.
warm regards
Biby Cletus
ബന്ധങ്ങളീല്‍ എപ്പോഴും terms and conditions വെക്കുന്നത് തന്നെയാ ഇപ്പോഴത്തെ കാലത്ത് നല്ലത്...നല്ല തിണ്ണമിടുക്കുള്ള പെണ്ണൂങ്ങള്‍ക്ക് ജീവിക്കാനാക്കുന്നില്ല, അപ്പോള്‍ ഇതൊക്കെ തന്നെ നല്ലത്..
ellavarkkum nandi
തീപ്പൊരിയായിരുന്നല്ലെ?
ങാ, ഇന്നത്തെക്കാലത്ത് എല്ലാവര്ക്കുമതിത്തിരി ഒള്ളതു നല്ലതാ.
ശരിയെന്നുത്തമ ബോധ്യമുള്ളതിനായി പോരാടുക. ആശംസകള്‍
അനുഭവക്കുറിപ്പുകള്‍ വഴികാട്ടിയാണ്. അവരവര്‍ക്കും മറ്റുള്ളവര്‍ക്കും. എഴുതുക, ഇനിയും
അധ്യാപകലോകത്തു നിന്നും
Maths Blog Team
നിസ്സാരമായി തീര്‍ന്നുപോകാവുന്ന പല കുടുംബവഴക്കുകളും ഇതുപോലെയുള്ള കുടുംബത്തിന്റെ ഇടപെടലില്‍ ഗുരുതരമാകുന്നത് പതിവു കാഴ്ചയായി മാറുകയാണ്.. പഴയകാല കൂട്ടുകുടുംബങ്ങളുടെ നിസ്വാര്‍ത്ഥസ്നേഹം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പിരിഞ്ഞു താമസിക്കുന്നതു തന്നെയാണ് നല്ലത്.. കുറഞ്ഞപക്ഷം രണ്ട്പേര് തമ്മില്‍ തല്ലുന്നതു ഒരു കൂട്ടത്തല്ലിനേക്കാള് ഭേദമല്ലേ... !!?
Post a Comment